അപാര്‍ ഇന്‍ഡസ്ട്രീസിന്‍റെ കേബിള്‍ സൊല്യൂഷന്‍സ് ഡിവിഷന് പുതിയ നേതൃത്വം
കേബിളുകള്‍, കണ്ടക്ടറുകള്‍, സ്പെഷ്യാലിറ്റി ഓയിലുകള്‍
എന്നിവയുടെ വിതരണത്തില്‍ ആഗോളതലത്തില്‍
മേല്‍ക്കോയ്മയുള്ള അപാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ
കേബിള്‍സ് സൊല്യൂഷന്‍സ് ഡിവിഷന്‍റെ പുതിയ സി ഇ
ഒ ആയി ചന്ദ്രശേഖര്‍ ഷ്രോത്രി കഴിഞ്ഞമാസം
നാലാം തിയതി ചുമതലയേറ്റു. വൈദ്യുത ഊര്‍ജ്ജ
മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ നാലു പതിറ്റാണ്ടിന്‍റെ പരിചയസമ്പത്തുള്ള ഷ്രോത്രി പ്രോഫിറ്റ് &
ലോസ് ലീഡര്‍ഷിപ്പ്, ഉത്പാദനം, ഗവേഷണം, വിപണനം,
വിവിധ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യല്‍, അന്താരാഷ്ട്ര
ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍
വ്യത്യസ്ത ചുമതലകള്‍ വഹിച്ചിട്ടു്. അപാറില്‍
പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനു മുന്‍പ് സീമെന്‍സിന്‍റെ
ഐ എ എ (ഇന്ത്യ, ആസിയാന്‍, ആഫ്രിക്ക) മേഖലയുടെ
ചുമതലയുള്ള സെഗ്മെന്‍റ് സി ഇ ഒ ആയാണ് അദ്ദേഹം
പ്രവര്‍ത്തിച്ചിരുന്നത്. ദേശീയ വ്യവസായ സംഘടനകള്‍
ആയ IEEMA, BIS, CIL എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള
അദ്ദേഹം ഐ ഐ എം ബാംഗ്ലൂര്‍, ഹാര്‍വാര്‍ഡ്
ബിസിനസ് സ്കൂള്‍, സീമെന്‍സ് ലീഡര്‍ഷിപ്പ്
എക്സലന്‍സ് (ജര്‍മ്മനി & ചൈന) എന്നിവയുടെ
എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമുകളിലും ഭാഗ
ഭാക്കായിട്ടുണ്ട്.
ഷ്രോത്രിയുടെ ആഗോള പ്രവര്‍ത്തന
പരിചയവും ഉപഭോക്തൃ കേന്ദ്രീകൃത മന:സ്ഥിതിയും
പ്രവര്‍ത്തനരംഗത്തെ ആഴത്തിലുള്ള വൈദഗ്ധ്യവും
അപാറിന്‍റെ കേബിള്‍ സൊല്യൂഷന്‍ ബിസിനസിന്‍റെ
ഭാവിക്ക് മുതല്‍ക്കൂട്ട് ആകുമെന്ന് അദ്ദേഹത്തിന്
ചുമതല കൈമാറുന്ന വേളയില്‍ അപാര്‍ ഇന്‍ഡസ്ട്രീസിന്‍റെ
സി എം ഡിയായ കുശാല്‍ ദേശായി പറഞ്ഞു. ഇന്ത്യയിലും
ആഗോളതലത്തിലും ഉള്ള വിപണികളില്‍ പുത്തന്‍ മുന്നേറ്റം
നടത്താന്‍ അപാര്‍ തയ്യാറെടുക്കുന്ന വേളയില്‍ സി ഇ ഒ ആയി
ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് ഏറെ അഭിമാനകരമാണെ
ന്ന് ഷ്രോത്രി ചുമതലയേല്‍ക്കവേ അഭിപ്രായപ്പെട്ടു. ഉപ
അപാര്‍ ഇന്‍ഡസ്ട്രീസിന്‍റെ കേബിള്‍ സൊല്യൂഷന്‍സ്
ഡിവിഷന് പുതിയ നേതൃത്വം
ഭോക്താക്കളുടെ ഇടയില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതി
നും ഡിജിറ്റല്‍ ഉത്പാദന രംഗങ്ങളില്‍ പുത്തന്‍ പടവുകള്‍
ചവിട്ടിക്കയറുന്നതിനും അപാറിന്‍റെ സമ്പന്നമായ പൈതൃകത്തിന്
മങ്ങലേല്‍ക്കാതെ കാക്കുന്നതിനും തന്നാല്‍ കഴിയുന്നതെല്ലാം
ചെയ്യുമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.