Last Updated: Novembr 26, 2025
സാധ്യത അഥവാ സാധുതയാണ് രൂപകല്പനയുടെ അടിസ്ഥാനം

ഒരു സ്കെച്ചോ ത്രിമാന മാതൃകയോ രൂപപ്പെടുത്തുന്നതിനു മുന്‍പ് നിര്‍ദിഷ്ട പ്രോജക്റ്റിനെ സംബന്ധിച്ച വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കേണ്ടത് ഒരു ആര്‍ക്കിടെക്റ്റിന്‍റെ പ്രാഥമിക ഉത്തരവാദിത്വമാണ്. സാധ്യത അഥവാ സാധുതാ പഠനം എന്നത് ഒരിക്കലും സാങ്കേതികമായ ഒരു പരിശോധനാ പട്ടികയല്ല - മറിച്ച് ആ നിര്‍മ്മിതിയുടെ രൂപകല്പനയ്ക്ക് ദിശാബോധവും വ്യാപ്തിയും ശൈലീ ബിംബങ്ങളും നല്‍കുന്ന അടിസ്ഥാനമാണ്.

അനുവദനീയമായ ഭൗതിക, സാമ്പത്തിക, പാരിസ്ഥിതിക സാഹചര്യങ്ങളില്‍ കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നിര്‍ദിഷ്ട പ്രോജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന് സാധ്യതാ പഠനത്തിലൂടെ കൃത്യമായി അറിയാവു ന്നതാണ്. എത്ര കണ്ണായ സ്ഥലത്തിനും ഭൂപ്രകൃതി, മണ്ണിന്‍റെ സ്വഭാവം, സഞ്ചാരസൗകര്യം,നിയമപരമായ നിയന്ത്രണങ്ങള്‍, സാമൂഹിക സാഹചര്യങ്ങള്‍ എന്നിങ്ങനെ അവിടെ എന്ത് നിര്‍മ്മിക്കാം നിര്‍മ്മിക്കാനാകില്ല എന്ന് നിശബ്ദമായി വെളിപ്പെടുത്തുന്ന പല സാധ്യതകളും പരിമിതികളും ഉണ്ടാകും. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് അതത് സൈറ്റുകള്‍ക്ക് അനുയോജ്യമായ നിര്‍മ്മിതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ സാധ്യത അഥവാ സാധുതാ പഠനം വഴി ആര്‍ക്കിടെക്റ്റുകള്‍ക്ക് കഴിയും.

ആര്‍ക്കിടെക്ചറിന്‍റെ കാര്യത്തില്‍ സാധുതാപഠനം എന്നത് വന്‍കിട നിര്‍മ്മാതാക്കള്‍ക്കും നിക്ഷേപകര്‍ക്കും മാത്രം ബാധകമായ ഒന്നാണ് എന്നൊരു തെറ്റിദ്ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കിടെക്റ്റിന് രൂപകല്പനാ വേളയില്‍ ഏറ്റവും കാര്യക്ഷമമായി പ്രയോജനപ്പെടുത്താവുന്ന ആയുധമാണ് അത് എന്നതാണ് വസ്തുത. സൈറ്റിന്‍റെ സ്വാഭാവികതയ്ക്ക് കോട്ടം വരുത്താതെ എത്ര ആഴത്തില്‍ കുഴിക്കാം, സ്വാസ്ഥ്യം പരമാവധി ഉറപ്പുവരുത്താനായി ഏതു ദിശയില്‍ കെട്ടിടത്തിന്‍റെ മുഖപ്പ് സ്ഥാന പ്പെടുത്തണം, എങ്ങനെ ചുരുങ്ങിയ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരു ത്താനാകും, തദ്ദേശീയ വിപണിയിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ഏത് നിര്‍മ്മാണ രീതി അവലംബിക്കണം എന്നിങ്ങനെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള സൂചന കളും സാധുതാ പഠനം നല്‍കും.

നിര്‍മ്മിത ഇടങ്ങളുടെ അളവും അനുപാതവും കൃത്യമായി നിര്‍വചിക്കാനും, വിവിധ ഇടങ്ങളെ ക്രിയാത്മകതയിലും കൃത്യതയിലും ഊന്നി സ്ഥാനപ്പെടുത്താനും ഡിസൈന്‍ ഘടകങ്ങളടെ മുന്‍ഗണനാക്രമം നിശ്ചയിക്കാനും നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാനും സാധുതാ പഠനത്തിലൂടെ സാധിക്കും. ക്ലയന്‍റിന്‍റെ ആവശ്യങ്ങളും സാമ്പത്തിക ശേഷിയും കൃത്യമായി മനസ്സിലാക്കുകയും നിക്ഷേപ സാധ്യത തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ ആര്‍ക്കിടെക്റ്റുകള്‍ക്കും നിര്‍മാതാക്കള്‍ ക്കും വസ്തുനിഷ്ഠമായി പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിക്കാനാകും.

ആര്‍ക്കിടെക്റ്റിനും ക്ലയന്‍റിനും നിര്‍മ്മാണ പങ്കാളികള്‍ക്കും കൃത്യമായി ആശയവി നിമയം നടത്താനും പരസ്പരം വച്ചു പുലര്‍ത്തുന്ന പ്രതീക്ഷകള്‍ മുന്‍കൂട്ടി മനസ്സിലാക്കാ നും ഡിസൈന്‍ മാതൃക സര്‍ഗാത്മകവും വിശ്വാസ്യതയുള്ളതും ആണെന്ന് ഉറപ്പുവരുത്താ നും സാധ്യതാ പഠനത്തിലൂടെ കഴിയും. ആത്യന്തികമായി ആര്‍ക്കിടെക്ചറിനെ കൂടുതല്‍ ദാര്‍ശനികവും പ്രചോദനാത്മകവും യഥാര്‍ത്ഥ വസ്തുതകളില്‍ ഊന്നിയതുമാക്കിതീര്‍ ക്കാന്‍ സാധ്യതാ പഠനം വഴിയൊരുക്കും.

ആര്‍ക്കിടെക്റ്റ് റസീന എ കെ,

പ്രൊഫസര്‍ & ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ്, ഡിജി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചേലേമ്പ്ര; പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ്, റോ വാള്‍ സ്റ്റുഡിയോ, മലപ്പുറം; കോ ക്രിയേറ്റര്‍, ഗാലോണ്‍സ്, മലപ്പുറം; പാര്‍ട്ട്ണര്‍, മോങ്ക് ഡിസൈന്‍ കളക്റ്റീവ്, മലപ്പുറം.

Read All "Rear View"

Newsletter

Subscribe our latest news/publications.

www.designerpublications.com
APTA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.