Last Updated: January 16, 2026
എന്‍റെ അടുക്കള

എനിക്ക് സ്വന്തമായി ഒരു അടുക്കളയുായിട്ട് അധികം കാലമായിട്ടില്ല. അടുക്കളപ്പണിയോട് അത്ര താത്പര്യമുള്ളവളല്ല ഞാന്‍. എന്നാലും ഞാന്‍ ഭംഗിയായി ആഹാരം ഉാക്കുമെന്നാണ് കുടുംബത്തിലുള്ളവരുടെ അഭി പ്രായം. ആഹാരത്തിന് നല്ല രുചിയുന്ന്െ കേള്‍ക്കുമ്പോള്‍ കൂടുതല്‍ പാചകം ചെയ്യാന്‍ എനിക്ക് പ്രോല്‍സാഹനമാകും. അതറിഞ്ഞിട്ടാണോ കുടംബത്തിലുള്ളവര്‍ അങ്ങനെ പ റയുന്നതെന്ന് എനിക്ക് ചിലപ്പോള്‍ സംശയം തോന്നാറു്.

എന്‍റേത് പൂര്‍ണമായും തുറന്ന അടുക്കളയാണ്. അതിനോട് എല്ലാവര്‍ക്കും അങ്ങനെ പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്ന്, ഇവിടെ വരുന്ന അതിഥികളുടെ സംഭാഷണത്തില്‍ നിന്ന് എനിക്ക് മനസ്സിലാവാറു്.

അടുക്കള വീടിനു പുറകില്‍, അതിഥികള്‍ വന്നാല്‍ കാണാത്തിടത്ത് ഉാക്കുന്നതാണല്ലോ എല്ലാവരുടേയും പതിവ്. ഈ വീട്ടില്‍ എല്ലാവരും കയറി വരുന്നത് അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു വലിയ മുറിയിലേക്കാണ്. അവിടെയാണ് സ്വീകരണമുറി, ഭക്ഷണം കഴിക്കാനും പാകം ചെയ്യാനും പലവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുവാനും ഉള്ള ഇടം, ഒരല്പം ഉയരത്തില്‍ വരാന്തയെന്ന് തോന്നിപ്പിക്കുന്ന ഒരു ലൈബ്രറി... ഇത്രയുമാണ് ആ വലിയ മുറി. താഴേയും മുകളിലുമായി ഓരോ കിടപ്പുമുറിയും...അത്രയേയുള്ളൂ... ഈ വീട്.

ഈ അടുക്കളയ്ക്ക് യഥാര്‍ത്ഥമായും ചുവരുകളില്ല. വലിയ മുറിയുടെ പകുതി ഭാഗത്തേ ചുവരുള്ളൂ. മറുപകുതിയില്‍ അരച്ചുമരും മരത്തിന്‍റെ ചട്ടങ്ങളില്‍ ഉറപ്പിച്ച സ്റ്റീലിന്‍റെ കൊതുകുവലയുമാണ്. ചെറിയ പ്രാണികളും കൊതുകും ഒന്നും അകത്തു വരില്ല. എന്‍റെ ഭര്‍ത്താവിന് കൊതുകിനെ കിടുവിറയാകുന്നു.

അടുക്കള ഇങ്ങനെ മരങ്ങളേയും മുറ്റത്തേയും കിളികളേയും ഒക്കെ ചെന്നുക് കുശലം പറയുന്ന തരത്തിലായതുകൊ്, മസാലകളുടെ ഗന്ധമോ, മുളക് വറുക്കുന്ന എരിവോ ഒന്നും വീട്ടില്‍ തങ്ങി നില്ക്കില്ല. അതിന് ചിമ്മിനിയുടേയോ വൈദ്യുതിയുടേയോ സഹായമൊന്നും വേ. തുറന്ന അടുക്കളയെ അഴുക്കളയാക്കി വെയ്ക്കാന്‍ ഒരു പ്രയാസം തോന്നും. അതുകൊ് വെതേര്‍ഡ് വുഡ് കൊുള്ള സിങ്കില്‍ പാത്രങ്ങള്‍ കൂട്ടിയിടാതിരിക്കാനും ഓരോ ജോലിയും അപ്പപ്പോള്‍ തീര്‍ത്തു പോകാനും ശ്രദ്ധിക്കാറു്. ജോലി കൃത്യമായി സമയത്തിന് തീര്‍ക്കുകയെന്നത് ഒരു ധ്യാനമാണെന്നാണല്ലോ സെന്‍ബുദ്ധിസം പറയുന്നത്.

അടുക്കളയാണ് എന്‍റെ വീട്ടിലെ പ്രധാന കേന്ദ്രം. അവിടെ ഇരുന്നു എനിക്ക് എല്ലാ കാര്യങ്ങളിലും പങ്കെടുക്കാന്‍ കഴിയും. പുറത്തു നിന്നും ആരു വന്നാലും അടുക്കള ജോലി ചെയ്തുകൊു തന്നെ അവരെ സ്വീകരിച്ചു സംസാരിക്കാമെന്നത് വലിയ സൗകര്യമാണ്.

അടുക്കള വീടിന്‍റെ മറ്റൊരു ഭാഗത്താവുമ്പോള്‍ വല്ലാതെ ഒതുക്കപ്പെട്ടതു പോലേ തോന്നുമായിരുന്നു. അനവധി വാടകവീടുകളില്‍ താമസിച്ച അനുഭവമുള്ളതുകൊ് പ റയുകയാണിക്കാര്യം.. അടുക്കളയിലുള്ളവരോട് സ്വീകരണമുറിയിലുള്ള ആള്‍ വിവരം പ റഞ്ഞോളുമല്ലോ എന്ന് കരുതി, വീട്ടുകാരിയെ ക്ഷണിക്കാതെ പോയിട്ടുള്ളവര്‍ ഏറേപ്പേരു്. അടുക്കളയിലേക്ക് വരുന്നതു കുറച്ചിലെന്ന് കരുതുന്നവരും ഉ്. പവര്‍പ്ളഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം അവിടെ ജോലി ചെയ്യുന്നവര്‍ക്ക് മാനസികോല്ലാസം പ കരുന്ന സംഗീതമോ ടി വി പരിപാടികളോ പുസ്തകങ്ങളോ അങ്ങനെയന്തെങ്കിലും കാര്യങ്ങള്‍ കൂടി അടുക്കളയിലും ഉാവാമെന്നാണ് എനിക്ക് തോന്നുന്നത്.

വീട്ടില്‍ താമസിക്കുന്നവരും ഭക്ഷണം കഴിക്കുന്നവരുമായ എല്ലാവര്‍ക്കും അത്യാവശ്യമാണ് അടുക്കളയെന്ന ഓര്‍മ്മയുായാല്‍ തന്നെ അതിന്‍റെ സ്ഥാനം വീടിന്‍റെ ഏറ്റവും പ്രധാന പ്പെട്ട ഒരിടമായി തെരഞ്ഞെടുക്കപ്പെടും. ഒരു വീടിന്‍റെ ജീവനാണ് അടുക്കള. എല്ലാവരും എല്ലാ മനുഷ്യരും അടുക്കളയെ ഏറ്റവും പ്രധാനമായ ഒരിടമെന്ന് മനസ്സിലാക്കി, അവിടെ ജോലി ചെയ്യാനും സമയം ചെലവാക്കാനും പഠിക്കണമെന്നാണ്, തികച്ചും ലളിതവും ആഡംബ രരഹിതവുമായ ഒരടുക്കളയുടെ ഉടമസ്ഥയ്ക്ക് പറയാനുള്ളത്.

അടുക്കള സിന്ദാബാദ്...

- എച്ച്മുക്കുട്ടി,

- ബ്ലോഗര്‍, കഥാകാരി

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.