Last Updated: September 26, 2025
"റിയര്‍ വ്യൂ" / Ar.J Jayakumar - College of Engineering, Trivandrum. / Published in Designer + Builder on August 01, 2025
ഒരു പ്രോജക്റ്റിനെ കുറിച്ച് ആര്‍ക്കിടെക്റ്റിനോട് സംസാരിക്കേണ്ടത് എങ്ങനെ?

പ്രോജക്റ്റിനു വേണ്ട ഡിസൈന്‍ തയ്യാറാക്കുക എന്നതാണ് ആര്‍ക്കിടെക്റ്റിന്‍റെ ജോലി. യാഥാര്‍ത്ഥ്യമാകുന്നത് വരെ കേവലം ഒരു സങ്കല്പം മാത്രമാണ് ഡിസൈന്‍. അതു കൊണ്ട് തന്നെ ഡിസൈന്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി ആര്‍ക്കിടെക്റ്റ് ക്ലയന്‍റിനെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട് . ക്ലയന്‍റുമായുള്ള നിരന്തര സംഭാഷണങ്ങളിലൂടെ മാ ത്രമേ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയൂ. വാക്കുകളിലൂടെയാണ് ഒരാളുടെ മനസ്സിലുള്ള ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക് വ്യക്തമാകുന്നത്. ആര്‍ക്കിടെക്റ്റുകളുടെ കാര്യവും ഇതില്‍നിന്ന് വിഭിന്നമല്ല. ക്ലയന്‍റുമായുള്ള സംവാദത്തിലൂടെ മാത്രമേ വാക്കുകളിലൂടെ വ്യക്തമാകു ന്ന ചിത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയൂ.

ആര്‍ക്കിടെക്റ്റുകള്‍ തിരയുന്നതെന്താണ്?

തങ്ങളുടെ വാസ്തുശാസ്ത്ര ഭാവനയെ ജ്വലിപ്പിക്കാനും പ്രചോദിപ്പിക്കാനും ശേഷിയുള്ള ആശയങ്ങള്‍ക്കായുള്ള നിരന്തര അന്വേഷണത്തിലാണ് ആര്‍ക്കിടെക്റ്റുകള്‍. ഡിസൈന്‍ ആശയം വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള ആര്‍ക്കിടെക്റ്റുകളുടെ സംഭാഷണങ്ങള്‍ സന്ദര്‍ഭം (context), ജ്യാമിതി ((geometry) എന്നീ രണ്ട് വാക്കുകളെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. സന്ദര്‍ഭത്തിന് (context) ദൃശ്യവും അദൃശ്യവുമായ വ്യത്യസ്ത തലങ്ങളുണ്ട്. സന്ദര്‍ഭം (context) സാമൂഹികമോ സാംസ്ക്കാരികമോ സാമ്പത്തികമോ പ്ലോട്ടിന്‍റെ ഘടനാ സംബന്ധിയോ പ്ലോട്ടിന്‍റെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടതോ ആകാം. അതേ സമയം ജ്യാമിതീയ സങ്കല്പങ്ങള്‍ (geometric aspects) വിവിധ ഇടങ്ങളുടെ ക്രമീകരണവും ഘടനാപരമായ കാര്യങ്ങളും കെട്ടിടത്തെ കൊണ്ട്ള്ള പ്രയോജനവുമൊക്കെയായി ബന്ധപ്പെട്ടിരിക്കും. ഡിസൈനിന്‍റെ ത്രിമാന രൂപവും അനു പാതവും ദൃശ്യപരതയും പോലുള്ള സവിശേഷതകളും ജാമിതിയുമായി (geometry) ബന്ധപ്പെട്ടിരിക്കുന്നു.

ഒരു കെട്ടിടത്തിന്‍റെ രൂപം നിര്‍ണയിക്കുന്നതില്‍ ജ്യാമിതിക്കും (geometry) സന്ദര്‍ഭത്തിനും (context) ഒരുപോലെ പ്രസക്തിയുണ്ട്. പ്രതലം തയ്യാറാക്കാനുള്ള നടപടികളും തുറസ്സുകളുടെ ഘടനയും വാസ്തുവിദ്യയുടെ ചലന ാത്മകവും ക്ഷണികവുമായ അനുഭവ തലത്തെയാണ് വ്യക്തമാക്കുന്നത്. ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ രൂപപ്പെടുത്താനാണ് പൊതുവെ ആര്‍ക്കിടെക് റ്റുകള്‍ ശ്രമിക്കാറ്. അതേസമയം സന്ദര്‍ഭത്തെ (context) കുറിച്ചുള്ള പഠനം അതായത് സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങള്‍ നമ്മുടെ സംസ്ക്കാരത്തിന്‍റെ ചരിത്രപരവും ലൗകികവുമായ തലങ്ങളെ ആധുനിക ജീവിതശൈലിയുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒരു പ്രത്യേക സ്ഥലത്തോട് ഒരു സമയത്ത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി നമുക്ക് തോന്നുന്ന ആത്മന്ധത്തിന്‍റെ തോത് തിരിച്ചറിയാന്‍ സാധിക്കുക എന്നതാണ് രൂപകല്പനയുടെ പ്രധാന ലക്ഷ്യം. ഒരു കെട്ടിട ഉടമ ആര്‍ക്കിടെക്റ്റുമായി സംസാരിക്കുമ്പോള്‍ മുന്‍ പറഞ്ഞ വസ്തുതകളൊക്കെ പരിഗണിച്ച് മറുപടി പറയുകയാണെങ്കില്‍ മേന്മയേറിയ ഒരു ഡിസൈന്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും.

ആര്‍ക്കിടെക്റ്റ് ജെ ജയകുമാര്‍,

ഡയറക്ടര്‍, കോളേജ് ഓഫ് എഞ്ചിനീയറിങ്, ട്രിവാന്‍ഡ്രം.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.