Last Updated: September 06, 2023
ലോകോത്തര റൂഫിങ് സൊല്യൂഷനുകളുമായി ദേവ സ്റ്റീല്‍സ്

ഒന്നര പതിറ്റാണ്ടിന്‍റെ പരിചയസമ്പത്തും സുവ്യക്തമായ പ്രവര്‍ത്തന പാരമ്പര്യവുമുള്ള ദേവ സ്റ്റീല്‍സ്, JSW സ്റ്റീല്‍സ് ലിമിറ്റഡ്, ജിന്‍ഡാല്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലുടനീളം ലോകോത്തര നിലവാരം പുലര്‍ത്തുന്ന റൂഫിങ് സൊല്യൂഷനുകള്‍ വിതരണം ചെയ്യുന്ന D’LUX Build Pro യുടെ മാതൃസ്ഥാപനമാണ്. അതി നൂതനമായ റോള്‍ രൂപീകരണ സംവിധാനങ്ങളുടെയും അത്യാധുനിക യന്ത്രസാമഗ്രികളുടെയും സഹായത്തോടെ ഉന്നത നിലവാരം പുലര്‍ത്തുന്ന റൂഫിങ് സൊല്യൂഷനുകളുടെ വിപുലമായ ശ്രേണിയാണ് ഈ സ്ഥാപനം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.

ദേവ സ്റ്റീല്‍സിന്‍റെ കോയമ്പത്തൂരിലെ ആധുനിക ഫാക്ടറിക്ക് പ്രതിവര്‍ഷം 300 ദശലക്ഷം ചതുരശ്ര അടി മെറ്റല്‍ റൂഫിങ് നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. സാമഗ്രികള്‍ വിതരണം ചെയ്യുന്നതില്‍ BIS, ISI മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന ദേവ സ്റ്റീല്‍സ് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, റെയില്‍വേ, MES, CPWD എന്നിവയ്ക്ക് നിര്‍മ്മാണസാമഗ്രികള്‍ വിതരണം ചെയ്യുന്ന പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ്.

അങ്ങേയറ്റം പരിചയസമ്പന്നരും, അര്‍പ്പണമനോഭാവമുള്ളവരും, സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ തൊഴിലാളികളുടെ സാന്നിധ്യം; ഉപഭോക്താക്കളുടെ പൂര്‍ണ്ണസംതൃപ്തി ഉറപ്പാക്കിക്കൊണ്ട് നിര്‍മ്മാണവ്യവസായത്തിനാവശ്യമായ അതുല്യവും ലോകോത്തര നിലവാരം പുലര്‍ത്തുന്നതുമായ ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടാണ്.

റൂഫിങ് ഷീറ്റുകള്‍, ക്ലാഡിങ് ഷീറ്റുകള്‍, ക്ലാഡിങ് പാനലുകള്‍, സീലിങ് പാനലുകള്‍, ഡെക്കിങ് ഷീറ്റുകള്‍, ടൈല്‍ പ്രൊഫൈല്‍ഡ് ഷീറ്റുകള്‍, ക്നള്‍ഡ് ക്രിമ്പ് ഷീറ്റുകള്‍, സാന്‍ഡ്വിച്ച് പാനലുകള്‍, തെര്‍മല്‍ ഇന്‍സുലേറ്റഡ് ഷീറ്റുകള്‍, നിറമുള്ള ഫെന്‍സ് പാനലുകള്‍, പോളികാര്‍ബണേറ്റ് ഷീറ്റുകള്‍, യുപിവിസി ഷീറ്റുകള്‍, C & Z പര്‍ലിനുകള്‍, ഹാറ്റ് പര്‍ലിനുകള്‍, C പ്ലാങ്ക്, HR/GI എംബോസ്ഡ് ഷീറ്റുകള്‍, സ്ലിറ്റഡ് കോയിലുകള്‍, അലുമിനിയം പ്ലെയിനും ചെക്കേര്‍ഡുമായ അലുമിനിയം ഷീറ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ അത്യാധുനിക റോള്‍ രൂപീകരണ സംവിധാനങ്ങള്‍ ദേവ സ്റ്റീല്‍സിന്‍റെ ഫാക്ടറിയിലുണ്ട്.

More Details:

Deva Steels :

32/2480, വിവേകാനന്ദ റോഡ് ജംഗ്ഷന് സമീപം, സര്‍വീസ് റോഡ്, ഈസ്റ്റ്, NH 66,ചക്കരപ്പറമ്പ്, വെണ്ണല, എറണാകുളം - 682028.

Tel/Mob: 9567111865

Website: www.devasteels.in

E-mail: sales@devasteels.in

Documented by : Designer Publications

Newsletter

Subscribe our latest news/publications.

www.designerpublications.com
Deva Steels

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.