Last Updated: October 21, 2025
കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഇന്ത്യ പുത്തന്‍ ഉയരങ്ങളിലേക്ക്

വിവിധ മാര്‍ക്കറ്റിങ്,എഞ്ചിനീയറിങ് പ്രവിശ്യകളില്‍ രണ്ടരപ്പതിറ്റാണ്ടിലേറെക്കാലത്തെ പ്രാവീണ്യമുള്ള സുബിന്‍ ജേക്കബ് മടുക്കക്കുഴി 2008 മുതല്‍ നൂതന ആശയങ്ങളുമായി റൂഫിങ് മേഖലയില്‍ സജീവമാണ്. 1938-ല്‍ സ്ഥാപിതമായ മടുക്കക്കുഴി ആയുര്‍വേദയുടെ ഡയറക്ടറും ഒന്‍പതാമത്തെ തലമുറയിലെ ഒരംഗവുമായ സുബിന്‍റെ സാരഥ്യത്തില്‍ കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുത്തന്‍ ഉയരങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ FMCG സ്ഥാപനമായ കൊക്കകോളയില്‍ സെയില്‍സ് മാനേജരായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം ടെന്‍സൈല്‍ മെംബ്രേന്‍ സ്ട്രക്ചറുകളുടെ വിപണന സാധ്യതകള്‍ കണക്കില്‍ എടുത്തുകൊണ്ട് 2008-ലാണ് കൊച്ചിയില്‍ സണ്‍ടെക്ക് ടെന്‍സൈല്‍ സ്ട്രക്ചേഴ്സ് എന്ന സ്ഥാപത്തിന് തുടക്കം കുറിച്ചത്. പൂര്‍ണ്ണതോതില്‍ ടെന്‍സൈല്‍ മെംബ്രേന്‍ ഡിസൈന്‍, ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റലേഷന്‍ എന്നിവ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കമ്പനിയായിരുന്നു സണ്‍ടെക്ക് ടെന്‍സൈല്‍ സ്ട്രക്ചേഴ്സ്. നൂറോളം പ്രോജക്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം, സ്പാന്‍ടെക്ക് സ്ട്രക്ചേഴ്സ് എന്ന പേരില്‍ 2013-ല്‍ നൂതന ആശയമായ ലാര്‍ജ് സ്പാന്‍ ട്രസ്ലെസ് റൂഫിങ് / പിഇബി സ്ട്രക്ചേഴ്സ് എന്ന മറ്റൊരു വിഭാഗവും സുബിന്‍ ജേക്കബ് ആരംഭിച്ചു. ഒരടിയും രണ്ടടിയുമുള്ള പാനലുകള്‍ കൊണ്ട്ള്ള സ്ട്രക്ചറുകള്‍ക്ക് പുറമെ, പിഇബി ഡിസൈനുകളും സ്പാന്‍ടെക്കിന്‍റെ കീഴില്‍ ദക്ഷിണേന്ത്യയില്‍ വ്യാപകമായി ചെയ്തുപോരുന്നുണ്ട്.

സണ്‍ടെക്ക് ടെന്‍സൈല്‍ സ്ട്രക്ചേഴ്സ്, സ്പാന്‍ടെക്ക് സ്ട്രക്ചേഴ് സ് എന്നീ രണ്ട് വിഭാഗങ്ങളും ഏകോപിപ്പിച്ചു കൊണ്ടാണ് അദ്ദേഹം 2014-ല്‍ കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഇന്ത്യ പ്രൈ വറ്റ് ലിമിറ്റഡ് എന്ന ഹോള്‍ഡിങ് കമ്പനി ആരംഭിച്ചത്. മാള്‍ ഓഫ് ട്രാവന്‍കൂറിന്‍റെ പ്രധാന കവാടം, നെഹ്റു ട്രോഫി ബോട്ട് റേസിന്‍റെ ആലപ്പുഴയിലുള്ള പവലിയന്‍, അമ്പലപ്പുഴയിലെ കുമാരനാശാന്‍ സ്മാരകം, ലക്ഷദ്വീപിലെ കവറത്തി പവിലിയന്‍, ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജ് ഇന്‍ഡോര്‍ കോര്‍ട്ട്, ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വിവിധ പ്രോജക്റ്റുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങി ആയിരത്തിലധികം പ്രോജക്റ്റുകള്‍ കേരളത്തിനകത്തും പുറത്തുമായി കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഫ്രാന്‍സിലെ സെര്‍ജ് ഫെറാറി കമ്പനി നിര്‍മ്മിക്കുന്ന ടെന്‍സൈല്‍ മെംബ്രേന്‍ ഫാബ്രിക്കും കൊറിയയില്‍ നിന്നുള്ള ട്രസ് ലെസ് റൂഫ് കോയിലും ഇവര്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഡിസൈനിങ്, പ്രീഫാബ്രിക്കേറ്റഡ് സ്ട്രക്ചര്‍, പ്രൊഫൈല്‍ ഫാബ്രിക്കേഷന്‍ എന്നിവക്കു വേണ്ടി തലയോലപ്പറമ്പിലും സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ചെയ്യുന്നതിനു വേണ്ടി അരൂരിലും രണ്ട് ഫാക്ടറികളും കോംഗ്ലോബല്‍ പ്രോജക്റ്റ് സിന്‍റേതായി പ്രവര്‍ത്തിച്ചുപോരുന്നുണ്ട്.

ലാര്‍ജ് സ്പാന്‍ റിട്രാക്ടബിള്‍ റൂഫിങ്, ജിയോഡെസിക്ക് ഡോംസ്, സിന്തറ്റിക് താച്ച് റൂഫിങ്, സോളാര്‍ ഇന്‍ റൂഫ്, ഡേ ലൈറ്റിങ് സിസ്റ്റംസ് എന്നിവയെല്ലാം കോര്‍ത്തിണക്കിയ ടോപ്ററിയര്‍ ഇന്‍റര്‍നാഷണല്‍ എല്‍ എല്‍ പിക്കും കോംഗ്ലോബല്‍ പ്രോജക്റ്റ്സിന്‍റെ മാനേജിങ് ഡയറക്ടര്‍ ആയ സുബിന്‍ ജേക്കബ് മടുക്കക്കുഴി 2022-ല്‍ തുടക്കമിട്ടിരുന്നു. എല്ലാ വിഭാഗങ്ങളെയും സമന്വയിപ്പിച്ച് ഒരു സ്പെഷ്യാലിറ്റി കണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന സ്വപ്നമാണ് ഇതിലൂടെ അദ്ദേഹം സാക്ഷാത്ക്കരിച്ചത്.

നമ്മുടെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായതും പ്രകൃതിക്ക് ഹാനികരമല്ലാത്തതുമായ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലെ വിട്ടുവീഴ്ചയില്ലായ്മയും നൂറുശതമാനം ഉപഭോക്താക്കളുടെ സംതൃപ്തിയുമാണ് കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കേരളവിപണിയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗിരിനഗര്‍, കൊച്ചി.

Tel : +91 8086 999000,

E-mail : info@comglobalprojects.com,

Website : www.comglobalprojects.com

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
Comglobal Projects

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.