ഡിസൈനുകളുടെ ചാരുതയേറ്റാം
ആപ്ത ലൈറ്റിങ് സ്റ്റുഡിയോ ഒരുക്കുന്ന ദൃശ്യ വിസ്മയങ്ങളിലൂടെ
കാഴ്ചകള്‍ക്ക് കൂടുതല്‍ മിഴിവേകുന്ന ലൈറ്റിങ്ങിനെ അക്ഷ
രാര്‍ത്ഥത്തില്‍ വാസ്തുവിദ്യയുടെ ജീവവായുവെന്ന് വിശേഷി
പ്പിക്കാം. ഡിസൈനിന് കൂടുതല്‍ ഊടും പാവും നല്കത്തക്ക
വിധത്തില്‍ നിര്‍മ്മിതിയുടെ മര്‍മ്മമറിഞ്ഞ് വളരെ ശ്രദ്ധാപൂര്‍വ്വ
മാണ് ആപ്ത ലൈറ്റിങ് സ്റ്റുഡിയോ ഓരോ പ്രോജക്റ്റും പൂര്‍ത്തീ
കരിക്കാറ്. ഓരോ സ്പേസുകളുടെയും സ്വത്വത്തെ നശിപ്പിക്കാതെ
തന്നെ അവ യഥാര്‍ത്ഥത്തില്‍ ഉള്ളതിലും വിശാലമാണെന്ന
പ്രതീതി ലൈറ്റിങ്ങിലൂടെ ജനിപ്പിക്കാനാകും എന്ന് ഉറപ്പുവരു
ത്താനായി ഓരോ ബീമുകളും അവയുടെ നിഴലും പ്രതിഫലനവും
പരിശോധിക്കാറും പരുവപ്പെടുത്താറും ഉണ്ട് ആപ്ത ലൈറ്റിങ്
സ്റ്റുഡിയോയുടെ അണിയറ പ്രവര്‍ത്തകര്‍.
വയനാട്ടിലെ മഞ്ഞുമൂടിയ മലനിരകളിലുള്ള വീടുകള്‍ മുതല്‍
ശാന്തമായ ഫോറസ്റ്റ് റിസോര്‍ട്ടുകള്‍ വരെ സര്‍ഗാത്മകതയും
സാങ്കേതിക മികവും ശില്പവൈദഗ്ധ്യവും കൈകോര്‍ക്കുന്ന
വൈവിധ്യമാര്‍ന്ന പ്രോജക്റ്റുകളാണ് ആപ്ത ലൈറ്റിങ് ഡിസൈന്‍
സ്റ്റുഡിയോ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ശ്രദ്ധാപൂര്‍വ്വ
മുള്ള ലൈറ്റിങ് നിര്‍മ്മിതിയെ ജീവസ്സുറ്റതാക്കി തീര്‍ക്കുന്നതെങ്ങ
നെയെന്ന് ഇവയോരോന്നും വെളിപ്പെടുത്തുന്നു.
യുക്തിപൂര്‍വ്വമുള്ള ലൈറ്റിങ്ങിലൂടെ വാസ്തുവിദ്യയെ നേര
നുഭവമാക്കി മാറ്റുന്നത് എങ്ങനെ എന്ന് സൂചിപ്പിക്കുന്ന ആപ്ത
ലൈറ്റിങ്ങിന്‍റെ ചില പ്രോജക്റ്റുകളാണ് ഈ ഫീച്ചറില്‍ ഉള്ളത്.
വയനാട്ടിലുള്ള വീട്
ബിസിനസുകാരനായ ഖല്‍ദൂണിന് വേണ്ടി സോഹോ
ആര്‍ക്കിടെക്റ്റ്സ്, കോഴിക്കോട് രൂപകല്‍പ്പന ചെയ്ത ഈ വീട്,
സമകാലിക ശൈലിയുടെ മുഖമുദ്രയായ മിനിമലിസത്തിന്‍റെയും സ്വാസ്ഥ്യത്തിന്‍റെയും പ്രതീകമാണ്. തികച്ചും ക്രിയാത്മകവും
സംവേദനാത്മകവുമായ വാം ലൈറ്റിങ് ആണ് ഇവിടെ
ചെയ്തിരിക്കുന്നത്. പ്രൊഫൈല്‍ ലൈറ്റുകള്‍ മുതല്‍ പെന്‍ഡന്‍റ്
ലൈറ്റുകള്‍ വരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തതും കസ്റ്റമൈസ്ഡ്
ആയി ഡിസൈന്‍ ചെയ്തെടുത്തതുമായ ലൈറ്റുകള്‍ ഡയറക്റ്റ്
ഇന്‍ഡയറക്റ്റ് ലൈറ്റിങ്ങുകളുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രകാശം വാസ്തുവിദ്യക്ക് മിഴിവേകുക മാത്രമല്ല
അതിന്‍റെ അവിഭാജ്യ ഘടകമായി കൂടി മാറുന്നു എന്ന് ഈ വീട് വെളിപ്പെടുത്തുന്നു.
സണ്ണി പയ്യാവൂരിന്‍റെ വീട്
സോഹോ ആര്‍ക്കിടെക്റ്റ്സ്, കോഴിക്കോട് തന്നെ രൂപകല്പന
ചെയ്ത ഈ വീട് പ്രകാശത്തിന് എങ്ങനെ ഒരു നിര്‍മ്മിതിയെ
രൂപപ്പെടുത്താന്‍ കഴിയും എന്നതിന്‍റെ ഉദാഹരണമാണ്.
വെര്‍ട്ടിക്കല്‍ ഹൊറിസോല്‍ ലൈറ്റുകള്‍ കാവ്യാത്മകമായി ഉപ
യോഗിച്ചുകൊ് വാസ്തു സൃഷ്ടിക്ക് കൂടുതല്‍ മിഴിവേകിയിരിക്ക
ുകയാണ് ഇവിടെ. ലൈറ്റ് ഫികസ്ചറുകള്‍ യുക്തിപൂര്‍വ്വം
സംയോജിപ്പിച്ചു കൊണ്ടു പ്രകാശ തീവ്രത ക്രമീകരിച്ചു കൊ
ണ്ടുo സ്പേസിനെ നാടകീയവും ഗംഭീരവും അതിശയകരവും
ആക്കി മാറ്റിയിരിക്കുകയാണ്.
ലൊണ്ടാന റിസോര്‍ട്ടിലെ റെസ്റ്റോറന്‍റ്
ആരിഫ് അസോസിയേറ്റ്സ്, കോഴിക്കോട് രൂപകല്പന
ചെയ്ത ഈ റെസ്റ്റോറന്‍റ് വയനാട്ടിലെ ലൊണ്ടാന റിസോര്‍ട്ടില്‍
ആണുള്ളത്. വൃക്ഷ നിബിഡമായ കാട്ടിലെ ഒരു റിസോര്‍ട്ടിന്‍റെ
ഭാഗമായ ഈ റെസ്റ്റോറന്‍റ് പ്രകൃതിരമണീയമായ ചുറ്റുപാടുകളുടെ
വിശുദ്ധ സൗന്ദര്യം അതേപടി പ്രതിഫലിപ്പിക്കുന്നുണ്ട്. ഇവിടെ
ലൈറ്റിങ് അകത്തളത്തെയും ലാന്‍ഡ്സ്കേപ്പിനെയും പരസ്പര
പൂരകമാക്കിത്തീര്‍ക്കുന്ന ഒരു ഉപാധിയായി തീര്‍ന്നിരിക്കുകയാണ്.
തടിയും ഗ്ലാസും സമൃദ്ധമായി ഉപയോഗിച്ച ഈ വാസ്തുശി
ല്പം ലൈറ്റിങ്ങിന്‍റെ പ്രഭയില്‍ യഥാര്‍ത്ഥത്തിലുള്ളതിലും
വിശാലമാണെന്ന പ്രതീതിയുളവാക്കുന്നു.
ലൈറ്റിങ് ഡിസൈന്‍ പ്രക്രിയ: ആശയത്തില്‍ നിന്ന് ആവിഷകാരത്തിലേക്ക്
കാഴ്ചപ്പാടില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയിലെ
ലൈറ്റിങ് വാലിഡേഷന്‍ എന്ന പ്രധാന ഘട്ടം വ്യക്തമാക്കുന്ന
ചിത്രമാണിത്. ഒരുവശത്ത് അന്തരീക്ഷം, ശൈലി, ഇടത്തിന്‍റെ
ഉദ്ദേശ്യം എന്നിങ്ങനെയുള്ള ആശയങ്ങളുടെ ദൃശ്യവല്‍ക്കരണവും
മറുവശത്ത് വികാരങ്ങളെ അളക്കാവുന്ന തരത്തിലേക്ക് മാറ്റുന്നതെങ്ങനെയെന്ന വിശകലനവും. അതായത് പ്രകാശം കൃത്യമായി പ്രവര്‍ത്തിക്കു
കയും അനുഭവവേദ്യമാകുകയും വേണമെന്ന ആപ്തയുടെ ഡിസൈന്‍ ഫിലോസഫിയുടെ
പ്രതീകമാണ് ഈ ദ്വിത്വം.
ലൈറ്റിങ് എന്നത് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്
ശേഷം മാത്രം ചിന്തിക്കേണ്ട വിഷയമല്ല മറിച്ച്
ഡിസൈനിന്‍റെ അവിഭാജ്യ ഘടകം തന്നെയാണെ
ന്ന് ആപ്ത ലൈറ്റിങ് സ്റ്റുഡിയോയുടെ ഓരോ
പ്രോജക്റ്റുകളും ഉറപ്പിക്കുന്നു. വീടിന്‍റെ സ്വകാര്യ
തയിലും റിസോര്‍ട്ടിന്‍റെ തുറസ്സായ അകത്തള
ത്തിലും വെളിച്ചത്തെ എങ്ങനെ സ്വാംശീകരിക്കുന്നു
എന്നതിന്‍റെ ദൃഷ്ടാന്തമാണ് ഇവയോരോന്നും.
പ്രകാശത്തെ കലാസൃഷ്ടിയും മാധ്യമവും ആക്കി
പുനര്‍നിര്‍വചിച്ചുകൊണ്ട് ആപ്ത ലൈറ്റിങ്
സ്റ്റുഡിയോയുടെ ജൈത്രയാത്ര തുടരുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ആപ്ത ലൈറ്റിങ് സ്റ്റുഡിയോ, ബെംഗളൂരു, കോഴിക്കോട്, & കണ്ണൂര്‍..
Tel : +91 9745 856090, 8086 159597
Website : www.aptalightingdesignstudio.com
Documented by : Designer Publications .