അപാര്‍ ഇന്‍ഡസ്ട്രീസ് പുറത്തിറക്കിയ അപാര്‍ ശക്തി ഗ്രീന്‍ വയര്‍ സുരക്ഷ, സുസ്ഥിരത, വിശ്വാസ്യത എന്നിവയ്ക്ക് പുതുമാനദണ്ഡം
ഇലക്ട്രിക് വയര്‍ നിര്‍മ്മാണ രംഗത്തെ അതികായരായ അപാര്‍
ഇന്‍ഡസ്ട്രീസിന്‍റെ ഏറ്റവും നൂതന ഉല്‍പ്പന്നമായ അപാര്‍ ശക്തി
ഗ്രീന്‍ വയര്‍ കഴിഞ്ഞമാസം 26ാം തീയതി കേരള വിപണിയില്‍
അവതരിപ്പിക്കപ്പെട്ടു. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍
അപാര്‍ ഇന്‍ഡസ്ട്രീസ് സിഇഒ ശശി അമിന്‍, സെയില്‍സ് ആന്‍ഡ്
മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ
റീജിയണല്‍ സെയില്‍സ് ഡി ജി എം ഷിബിന്‍ ജോസ്, ജന
റല്‍ മാനേജര്‍ മാര്‍ക്കറ്റിങ് ഷൈലജ ചോപ്ര, നോര്‍ത്ത് കേരള
ഏരിയ സെയില്‍സ് മാനേജര്‍ പി അഭിജിത്, സൗത്ത് കേരള
ഏരിയ സെയില്‍സ് മാനേജര്‍ വി കെ ആദര്‍ശ്, മധ്യകേരള ഏരിയ
സെയില്‍സ് മാനേജര്‍ മുഹമ്മദ് ഇഷാക്ക് തുടങ്ങിയവര്‍ ചടങ്ങില്‍
സന്നിഹിതരായിരുന്നു.
പുത്തന്‍ ഉല്‍പ്പന്നങ്ങളിലൂടെയും വിശ്വാസ്യതയിലൂടെയും കഴിഞ്ഞ
അറുപത് വര്‍ഷങ്ങളിലേറെയായി ഇന്ത്യയുടെ പുരോഗതിക്ക്
കരുത്ത് പകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് അപാര്‍
ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ലോകോത്തര നിലവാരം പുലര്‍ത്തുന്ന
വൈദ്യുത ചാലകങ്ങള്‍ നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ
1958ല്‍ സ്ഥാപിതമായ അപാര്‍ ഇന്‍ഡസ്ട്രീസ് ഇന്ന് മികച്ച
നിലവാരം പുലര്‍ത്തുന്ന വൈദ്യുത ചാലകങ്ങള്‍, സ്പെഷ്യാലിറ്റി
കേബിളുകള്‍, പോളിമറുകള്‍, ലൂബ്രിക്കന്‍റുകള്‍ എന്നിവയുടെ
നിര്‍മ്മാണത്തില്‍ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയിലാണ്.
വൈദ്യുത, ഊര്‍ജ്ജ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന
മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ഇന്ന് അപാര്‍.
* ഫോര്‍ച്യൂണ്‍ 500 ഇന്ത്യ ലിസ്റ്റില്‍ 154ാം സ്ഥാനം
* അലൂമിനിയം അലോയ് കക്ടര്‍ നിര്‍മ്മാണ രംഗത്ത് ആഗോളതലത്തില്‍ ഒന്നാമന്‍
* ട്രാന്‍സ്ഫോര്‍മര്‍ ഓയില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവും
* കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം. സ്പെഷ്യാലിറ്റി & റിന്യൂവബിള്‍ കേബിളുകളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യയില്‍ അഞ്ചാമത്
* കോപ്പര്‍, ഫൈബര്‍ ഹൈബ്രിഡ് കേബിളുകളില്‍ സമ്പൂര്‍ണ്ണ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ഇന്ത്യന്‍ കമ്പനി
* സോളാര്‍ കേബിളുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളും വിതരണക്കാരും
അപാര്‍ കേബിള്‍ ഡിവിഷന്‍ വിതരണം ചെയ്യുന്ന
ഉന്നത നിലവാരം പുലര്‍ത്തുന്ന കേബിളുകളാണ്
ഇന്ത്യന്‍ പ്രതിരോധ വകുപ്പ്, റെയില്‍വേ (വന്ദേ ഭാരത്),
മുന്‍നിര ഡാറ്റാ സെന്‍ററുകളായ ആമസോണ്‍, മൈക്രോസോഫ്റ്റ്
മുതലായ പ്രമുഖരെല്ലാം പ്രയോജനപ്പെടുത്തുന്നത്.
ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കും; റെയില്‍വേയിലെ വന്ദേ
ഭാരത് വിഭാഗം, ആമസോണ്‍, മൈക്രോസോഫ്റ്റ് മുതലായ മുന്‍
നിര ഡാറ്റ സെന്‍ററുകള്‍ എന്നിങ്ങനെ വിവിധ വ്യവസായ സംരം
ഭങ്ങള്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേബിളുകളാണ്
ഈ സ്ഥാപനം വിതരണം ചെയ്യുന്നത്.
അപാര്‍ ഇന്‍ഡസ്ട്രീസിന്‍റെ ഏറ്റവും നൂതന ഉല്‍പ്പന്നമായ 'അപാര്‍ ശക്തി' ഗ്രീന്‍ വയര്‍ അപാര്‍
ഇന്‍ഡസ്ട്രീസ് നോര്‍ത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ പി അഭിജിത്, സൗത്ത് കേരള
ഏരിയ സെയില്‍സ് മാനേജര്‍ വി കെ ആദര്‍ശ്, സെയില്‍സ് & മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ്
സുഭാശിഷ് ഡേ, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിങ് ഷൈലജ ചോപ്ര, സിഇഒ ശശി അമിന്‍, ദക്ഷിണേന്ത്യ
റീജിയണല്‍ സെയില്‍സ് ഡി ജി എം ഷിബിന്‍ ജോസ്, മധ്യകേരള ഏരിയ സെയില്‍സ് മാനേജര്‍
മുഹമ്മദ് ഇഷാക്ക്, കെ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് കേരള വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍.
ലൈറ്റ് ഡ്യൂട്ടി കേബിള്‍ (LDC) ശ്രേണി:
ദൈനംദിന ഉപയോഗത്തിന്
വിശ്വാസയോഗ്യമായ രൂപകല്പന
അപാറിന്‍റെ ലൈറ്റ് ഡ്യൂട്ടി കേബിള്‍ (LDC) ശ്രേണി വീടുകളുടെയും
സ്ഥാപനങ്ങളുടെയും ആധുനിക വൈദ്യുത ആവശ്യങ്ങള്‍ക്ക്
സുരക്ഷിതവും തികച്ചും അനുയോജ്യവും ഊര്‍ജ്ജക്ഷമവും
ആയ വയറിങ് പ്രദാനം ചെയ്യുന്നു. അപാറിന്‍റെ മികച്ച ഹൗസ്
വയര്‍ ഫോര്‍ട്ട്ഫോളിയോ ആയ അപാര്‍ അണുശക്തി ഫയര്‍
പ്രൊട്ടക്റ്റ് (70 വര്‍ഷത്തെ ആയുസ്സ്), അത്യാധുനികമായ ഇ
ബീം സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട പ്രീമിയം
വയറുകളുടെ ശേഖരമായ അപാര്‍ അണുശക്തി (50 വര്‍ഷത്തെ
ആയുസ്സ്), അപാര്‍ ശക്തി എന്നിവ ഈ ശ്രേണിയില്‍ പെടുന്നു.
അപാര്‍ ശക്തി ഗ്രീന്‍ വയര്‍
അപാറിന്‍റെ കേബിള്‍ ശ്രേണിയിലെ പുതുതാരമാണ്
അപാര്‍ ശക്തി ഗ്രീന്‍ വയര്‍. സുരക്ഷ, സുസ്ഥിരത, മികച്ച പ്ര
കടനം എന്നിവ ഒത്തിണങ്ങിയതാണ് ഈ ഉല്‍പ്പന്നം. 99.97%
പരിശുദ്ധവും ദൃഢതയാര്‍ന്നതുമായ ചെമ്പുപയോഗിച്ച് നിര്‍
മ്മിച്ചതും HRFRLSH (ചൂടിനെ പ്രതിരോധിക്കുന്നതും, തീ പിടി
ക്കാത്തതും, വളരെ കുറച്ചു മാത്രം പുകയുന്നതും, ചെറിയ അളവില്‍
മാത്രം ഹാലോജന്‍ ഉള്ളതും) ഇന്‍സുലേഷന്‍ ഉള്ളതുമായ ഗ്രീന്‍
വയര്‍ തീ, പുക, വിഷ വാതകങ്ങള്‍ എന്നിവയില്‍ നിന്ന് സമാന
തകളില്ലാത്ത സുരക്ഷയാണ് ഉറപ്പാക്കുന്നത്. മികച്ച ചാലക
ശേഷിയും, മെക്കാനിക്കല്‍ ബലവും, താപ സ്ഥിരതയും ഉള്ള
ഈ ഉല്‍പ്പന്നം ആധുനിക ഇലക്ട്രിക്കല്‍ വയറിങ്ങിന് ഏറെ അനുയോജ്യം എന്നതിനൊപ്പം 100% പുനരുപയോഗിക്കാവുന്നതും
ഈയം അടങ്ങിയിട്ടില്ലാത്തതുമാണ്.
അപാര്‍ ശക്തി ഗ്രീന്‍ വയറിനെ വേറിട്ട് നിര്‍ ത്തുന്ന ഘടകങ്ങള്‍
* വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ- HR-FRLSH ഇന്‍സുലേഷന്‍ തീയുടെയും പുകയുടെയും വ്യാപനം തടയുന്നു.
* സുസ്ഥിരതയ്ക്ക് പ്രാമുഖ്യം- ഈയം അടങ്ങിയിട്ടില്ലാത്തത്, ROHS & REACH അനുശ്രിതം, 100% പുനരുപയോഗിക്കാവുന്നത്.
* ഈടുറ്റ ഡിസൈന്‍ : പോറലുകള്‍, എലികള്‍, ഈര്‍പ്പം എന്നിവയെ പ്രതിരോധിക്കും.
* മികച്ച ചാലകത : 99.97% ശുദ്ധമായ ചെമ്പ് മികച്ച പ്രകടനവും ഊര്‍ജ്ജ ക്ഷമതയും ഉറപ്പാക്കുന്നു.
കേവലം മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമല്ല, മറിച്ച്
പുതിയവ രൂപപ്പെടുത്തുകയും വേണം എന്ന ലക്ഷ്യത്തോടെ
നീങ്ങുന്ന അപാറിന്‍റെ ഓരോ സവിശേഷതയും ബോധ
പൂര്‍വ്വമുള്ള തിരഞ്ഞെടുപ്പാണ്. ഒരു നൂതന ഉല്‍പ്പന്നം
എന്നതിലുപരി വീടുകളെ പ്രകാശമാനമാക്കാനും,
വ്യവസായങ്ങളെ ശക്തിപ്പെടുത്താനും വരും തലമുറകള്‍ക്ക്
വേണ്ടി പരിസ്ഥിതി സംരക്ഷിക്കാനുമുള്ള അപാറിന്‍റെ
പ്രതിബദ്ധതയുടെ പ്രതീകം കൂടിയാണ് ഗ്രീന്‍ വയര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
അപാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്,.
ബില്‍ഡിങ് നമ്പര്‍ 622/എ, വാര്‍ഡ് 3, ചുണങ്ങംവേലി,
വാഴക്കുളം, എരുമത്തല പി ഒ, ആലുവ, എറണാകുളം - 683112.
Tel : +91 560958002,
E-mail : info.cable@apar.com,
Website : www.apar.com
Documented by : Designer Publications .