Last Updated: August 04, 2022
Products / Trutuff / August 04, 2022
കേരളത്തിന്‍റെ മനം കവര്‍ന്ന് 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി'

നാലു വശത്തും ഗ്ലാസു കൊണ്ട് അലങ്കരിച്ച ഒരു ട്രക്ക് പൊതുനിരത്തിലോടുന്നത് എന്നും എപ്പോഴും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. 2022 മെയ് മാസത്തിലാണ് ആദ്യമായി ഇന്ത്യ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഗ്ലാസ് പ്രോസസിങ് സ്ഥാപനങ്ങളിലൊന്നും ഐഎസ്ഐ 2553 പാര്‍ട്ട് 1 സര്‍ട്ടിഫിക്കേഷന്‍ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പ്രോസസ്സിംഗ് സ്ഥാപനവുമായ ട്രൂട്ടഫ് സേഫ്റ്റി ഗ്ലാസ്, ഗ്ലാസ് വ്യവസായ രംഗത്ത് ലോകോത്തര സ്ഥാനം അലങ്കരിക്കുന്ന സെയിന്‍റ് ഗോബെയ്നും മലയാള മനോരമ ദിനപത്രവുമായി സഹകരിച്ച് കേരളത്തിലെ റോഡുകളില്‍ നടപ്പാക്കിയ പ്രചാരണ പരിപാടിയാണ് 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി'. ടഫന്‍ഡ് ഗ്ലാസ് നിത്യജീവിതത്തില്‍ വാസ്തുശാസ്ത്രപരമായി പ്രയോജനപ്പെടുത്തുന്നതെങ്ങനെ എന്ന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടിയാണ് ഈ നൂതന പ്രചാരണ രീതിയുടെ ഭാഗമായി ഒന്നിലധികം ഗ്ലാസ് ക്യാബിനുകളുള്ള ഒരു ഭാരത് ബെന്‍സ് ട്രക്ക് കേരളത്തിലെ റോഡുകളിലൂടെ ഓടിച്ചത്.

ആദരണീയരായ ക്രെഡായ് കൊച്ചി (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സെക്രട്ടറി രവിശങ്കര്‍ ടി.എന്‍, ഐഐഎ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെകറ്റ്സ്) കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് എല്‍.ഗോപകുമാര്‍, ട്രൂട്ടഫ് സേഫ്റ്റി ഗ്ലാസ് എം.ഡി മഖ്ബൂല്‍ റഹ്മാന്‍, സെയിന്‍റ് ഗോബെയ്ന്‍ ഗ്ലാസ് ഇന്ത്യ റീജണല്‍ മാനേജര്‍ (ഡിസ്ട്രിബ്യൂഷന്‍- സൗത്ത്) വി.ബി.രമേശ്, മലയാള മനോരമ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ബി.ബാലഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കെഎംആര്‍എല്‍ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) എംഡി ലോക്നാഥ് ബെഹ്റയാണ് കൊച്ചിയില്‍ ഈ മാതൃകയില്‍ നടന്ന ആദ്യ പ്രചാരണ പരിപാടിയായ 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി' ഫ്ലാഗ് ഓഫ് ചെയ്തത്.

മെയ് നാലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് പ്രയാണം ആരംഭിച്ച 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി' കേരളത്തില്‍ മുഴുവന്‍ സഞ്ചരിച്ച്, ഗ്ലാസിന്‍റെ സര്‍വസാധാരണമല്ലാത്ത വിവിധ ഉപയോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും താത്പര്യമുള്ളവര്‍ക്ക് വ്യത്യസ്ത തരം ഗ്ലാസ് നിര്‍മ്മിതികള്‍ തൊട്ടറിയാനും കണ്ടു മനസ്സിലാക്കാനും അവസരമൊരുക്കുകയും ചെയ്തു. അകത്തളത്തെ പ്രകാശമാനമാക്കാന്‍ സഹായിക്കുന്നതിനൊപ്പം സൂര്യതാപം കുറയ്ക്കല്‍, ശബ്ദപ്രതിരോധ ശേഷി, സുരക്ഷിതത്വം, ദൃഢത മുതലായവയും മറ്റനേകം ഗുണങ്ങളുമുള്ള ഗ്ലാസിന് ഏവരുടേയും മനം കവരുന്ന ആര്‍ക്കിടെക്ചറല്‍ ഘടകമാകാനും കഴിയുമെന്ന അറിവ് പൊതുജനങ്ങളെ അങ്ങേയറ്റം വിസ്മയിപ്പിച്ചു. ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്ന ടഫന്‍ഡ് ഗ്ലാസ് എന്നറിയപ്പെടുന്ന ഉത്പ്പന്നം ജനത്തിരക്കേറിയ നഗരങ്ങളിലെ കെട്ടിടങ്ങള്‍ക്കും ചൂട് കൂടിയ പ്രദേശങ്ങള്‍ക്കും ഏറെ അനുയോജ്യമാണ്. ട്രൂട്ടഫ് സേഫ്റ്റി ഗ്ലാസില്‍ നിന്നുള്ള ഗ്ലാസ് വിദഗ്ധര്‍ ലാമിനേറ്റഡ് ഗ്ലാസ്, ഡബിള്‍ ഗ്ലേസ്ഡ് യൂണിറ്റ് (ഡിജിയു) ഗ്ലാസ്, ടഫന്‍ഡ് ഗ്ലാസ്, പെര്‍ഫോമന്‍സ് ഗ്ലാസ് എന്നിവയുടെ ഗുണങ്ങള്‍ വിശദമായി വിവരിക്കുകയും വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സംസ്ഥാനത്തുടനീളമുള്ള ആര്‍ക്കിടെക്റ്റുകള്‍, വീടു പണിതു കൊണ്ടിരിക്കുന്നവര്‍, ബില്‍ഡര്‍മാര്‍, ഫാബ്രിക്കേറ്റര്‍മാര്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്ന് വമ്പിച്ച സ്വീകരണമാണ് 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി'ക്ക് ലഭിച്ചത്. ശില്‍പി ആര്‍ക്കിടെക്ട്സ്, കുമാര്‍ ഗ്രൂപ്പ്, ഷബീര്‍ സലീല്‍ അസോസിയേറ്റ്സ്, ആര്‍ക്കിടെക്റ്റ് കെ.സി ജോര്‍ജ് ആര്‍ക്കിടെക്റ്റ്സ്, ബ്ലൂബോക്സ് ആര്‍ക്കിടെക്റ്റ്സ് എന്നീ പ്രമുഖ ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളും മറ്റനേകം പേരും ഈ ഉദ്യമത്തെ സ്വാഗതം ചെയ്യുകയും വിവിധ ടഫന്‍ഡ് ഗ്ലാസ് മാതൃകകള്‍ കണ്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും ഉള്ള അവസരം പ്രയോജനപ്പെടുത്തുകയും ചെയ്തു. വര്‍ണ ഗ്രൂപ്പ്, CAM വിന്‍ഡോസ്, റോയല്‍ ട്രേഡേഴ്സ്, എക്സല്‍ടീം പ്രോജക്റ്റ് സൊല്യൂഷന്‍സ്, ഫ്യൂച്ചോറിയ ഹോം സൊല്യൂഷന്‍സ്, ബി ലൈഫ് ബില്‍ഡിങ് സിസ്റ്റംസ്, ചിറക്കേകാരന്‍ ഗ്ലാസ് ഹൗസ് തുടങ്ങി നിരവധി വ്യാപാരികളും ഫാബ്രിക്കേറ്റര്‍മാരും കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി'യെ വരവേറ്റത്. പടനിലത്ത് പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ആര്‍ട്ട് പോലുള്ള നിരവധി വ്യാപാരികള്‍ ആര്‍പ്പുവിളികളോടെയാണ് 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി'യെ സ്വീകരിച്ചത്. പി ടി റഹീം എംഎല്‍എയാണ് ഗ്ലാസ് ആര്‍ട്ടില്‍ നടന്ന പ്രത്യേക സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സമാന രീതിയില്‍ ട്രൂട്ടഫ് ഗ്ലാസ് വണ്ടിക്ക് വര്‍ണ്ണ ഗ്രൂപ്പിന്‍റെ ഓഫീസില്‍ നല്‍കിയ സ്വീകരണം ആദരണീയനായ സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് ഉദ്ഘാടനം ചെയ്തത്.

മെയ് 5, 6 തീയതികളില്‍ കണ്ണൂരില്‍ കേരള സംസ്ഥാന പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതും അഞ്ഞൂറിലധികം വാസ്തുശില്പികള്‍ പങ്കെടുത്തതുമായ IIA കേരള സ്റ്റേറ്റ് അവാര്‍ഡ്സ് വിതരണ ചടങ്ങിലും 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി' എത്തിയിരുന്നു. വാസ്തുകലയില്‍ ടഫന്‍ഡ് ഗ്ലാസിനുള്ള പ്രസക്തിയെ കുറിച്ച് പുതുതലമുറ ആര്‍ക്കിടെക്റ്റുകളെ ബോധവത്ക്കരിക്കുന്നതിനായി കേരളത്തിലെ വിവിധ ആര്‍ക്കിടെക്ചര്‍ വിദ്യാലയങ്ങളിലൂടെയും 'ട്രൂട്ടഫ് ഗ്ലാസ് വണ്ടി' കടന്നു പോയി. എന്‍ഐടി കാലിക്കറ്റ്, ടികെഎം കൊല്ലം, കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ തിരുവനന്തപുരം, ഏഷ്യന്‍ സ്കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്നവേഷന്‍ എറണാകുളം, മംഗളം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് കോട്ടയം, അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കോഴിക്കോട്, സിഇടി പയ്യന്നൂര്‍ തുടങ്ങി നിരവധി ആര്‍ക്കിടെക്ചര്‍ വിദ്യാലയങ്ങള്‍ ട്രൂട്ടഫ് ഗ്ലാസ് വണ്ടിക്ക് സ്വാഗതമോതി.

സന്ദര്‍ശകര്‍ക്കായുള്ള നറുക്കെടുപ്പും ട്രൂട്ടഫ് ഗ്ലാസ് വണ്ടിയില്‍ നടന്നിരുന്നു, വിജയികള്‍ക്ക് ആപ്പിള്‍ ഐപാഡ്, ആപ്പിള്‍ ടാബ്ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ സമ്മാനമായി നല്‍കും. ഗ്ലാസ് വ്യവസായ രംഗം മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ട്രൂട്ടഫ് ഗ്ലാസ് വണ്ടി പോലെ ഗ്ലാസ് വ്യവസായത്തിന്‍റെ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടുള്ള വേറിട്ട ഉദ്യമങ്ങളാണ് ട്രൂട്ടഫ് സേഫ്റ്റി ഗ്ലാസിനെ ഈ രംഗത്തുള്ള മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

Documented by : Designer Publications

More Details: www.trutuffglass.com

Contact: +91 75948 03333

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.