Last Updated: January 05, 2023
Dream Home / January 05, 2023
നവോന്മേഷം നിറയുന്ന വീട്
" ഹരിതിംങ്ങള്‍ സമൃദ്ധമായി ഉള്‍പ്പെടുത്തിക്കൊണ്ട് പ്രകൃതി വെളിച്ചവും ശുദ്ധവായുവും പരമാവധി ഉറപ്പാക്കി ഒരുക്കിയ വീട് "

ഹരിതാഭമായ പ്രകൃതിയെ അതിരറ്റു സ്നേഹിക്കുന്ന ഒരാളുടെ സ്വപ്നസാ ക്ഷാത്ക്കാരമാണ് ഈ വീട്. സൗദിയിലെ പ്രവാസജീവിതത്തിനു ശേഷം ജന്മനാട്ടില്‍ സേഫ്റ്റി മേഖലയില്‍ നെബോഷ് ട്രെയിനറായി ജോലി ചെ യ്യുന്ന മുഹമ്മദ് ഫൈസലും കുടുംവുമാണ് ഈ വീടിന്‍റെ ഉടമസ്ഥര്‍. അഫ്സല്‍.എ.എച്ച്, നസീംഖാന്‍ എ.എസ്, അസീം ഹഫീസ് പി ( ിക്ക്ര്സ് & വയേഴ്സ് ടെക്നിക്കല്‍ സൊല്യൂ ഷന്‍സ്, കോഴിക്കോട് & കൊല്ലം) എന്നിവരാണ് ഈ വീട് നിര്‍മ്മിച്ചതും അകത്തളാല ങ്കാരം നിര്‍വ്വഹിച്ചതും. പ്ലാന്‍ വരച്ചതാകട്ടെ അജേഷും (എആര്‍ ഡിസൈന്‍ സ്റ്റുഡിയോ, കൊല്ലം). ഹരിതബിംബങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ട് പ്രകൃതി വെളിച്ചവും ശുദ്ധവായുവും സമൃദ്ധമായി വിരുന്നെത്തുന്ന വീടൊരുക്കണമെന്ന ആവശ്യവുമായാണ് വീട്ടുടമ ഡിസൈന്‍ ടീമിനെ സമീപിച്ചത്. എലിവേഷനില്‍ വ്യത്യസ്തതയുണ്ടാകണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ നിറവേറ്റിയതിനൊപ്പം ടഫന്‍ഡ് ഗ്ലാസിന്‍റേയും മറ്റ് പുതുതലമുറ നിര്‍മ്മാണസാമഗ്രികളുടേയും ഡിസൈന്‍ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയപ്പോള്‍ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിലുള്ള ഈ വീടിന് കൈവന്ന ആംപിയന്‍സ് വര്‍ണ്ണനാതീതമാണ്. സമകാലികശൈലി പിന്‍പറ്റി 2793 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലൊരുക്കിയ വീടിനകത്തോ പുറത്തോ അലങ്കാരവേലകളുടെ അതിപ്രസരമില്ല. വെണ്മയുടെ ചാരുതയാണ് അകത്തളത്തില്‍ നിറയുന്നത്. പതിനെട്ട് സെന്‍റ് പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കിയാണ് വീട് പണിതിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചന്‍, കോര്‍ട്ട്യാര്‍ഡ്, അബ്ലൂഷന്‍ സപേസ്, പ്രെയര്‍ റൂം എന്നിവയും രണ്ട് കിടപ്പുമുറികളുമാണ് താഴത്തെ നിലയിലുള്ളത്. സ്റ്റഡി കം വര്‍ക്ക് സ്പേസായി പരിവര്‍ത്തിപ്പിച്ച അപ്പര്‍ ലിവിങ്, ഒരു കിടപ്പുമുറി എന്നിവയാണ് മുകള്‍നിലയിലെ സൗകര്യങ്ങള്‍. അങ്ങേയറ്റം സുദൃഢവും ഈടുറ്റതും ഭാരം കുറഞ്ഞതും തീ പിടിക്കാത്തതുമായ പോറോതേം ബ്രിക്കുകള്‍ കൊണ്ടാണ് വീട് നിര്‍മ്മിച്ചത്. ഗ്രേ കളറിലുള്ള മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് നിലമൊരുക്കാന്‍ ഉപയോഗിച്ചത്. സിലിണ്ട്രിക്കല്‍ ലൈറ്റുകളാണ് അകത്തളത്തെ പ്രകാശമാനമാക്കുന്നത്. ഗോവണിച്ചുവട്ടില്‍ ജലാശയമൊരുക്കിയത് വ്യത്യസ്തതയാണ്. കോയ്മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്ന ജലാശയത്തിന്‍റേയും ഹരിതബിംബങ്ങള്‍ ഉള്‍പ്പെടുത്തിയ കോര്‍ട്ട്യാര്‍ഡിന്‍റേയും സാന്നിധ്യം അകത്തളത്തെ കുളിര്‍മയേറിയതാക്കിത്തീര്‍ക്കുന്നുണ്ട്..

" പുറത്തു നിന്നുള്ള കാറ്റും വെളിച്ചവുമെല്ലാം സമൃദ്ധമായി ലഭ്യമാകുന്ന തരത്തിലാണ് ഇന്‍റീരിയറിന്‍റെ രൂപകല്‍പ്പന. "

അകത്തളം അങ്ങേയറ്റം വായു സഞ്ചാരമുള്ളതും അന്തേവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നവോന്മേഷം പകരുന്നതുമായിരിക്കണമെന്ന വീട്ടുടമയുടെ ആഗ്രഹം മുന്‍നിര്‍ത്തിയാണ് ഇവ വീടിന്‍റെ ഭാഗമാക്കിയത്. സ്റ്റെയര്‍ ഏരിയയും കോര്‍ട്ട്യാര്‍ഡ് സ്പേസും സ്കൈലിറ്റാക്കി ജിഐ ഷീറ്റിട്ടിരിക്കുകയാണ്. ഫസ്റ്റ് ഫ്ളോറിന്‍റെ ഭിത്തിയുടെ മുകള്‍ ഭാഗത്ത് എയര്‍ ഹോളുകള്‍ നല്‍കിയാണ് പ്രകൃതി വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കിയത്. ഗോവണിച്ചുവട്ടിലെ ജലാശയത്തിനും ഇന്‍റേണല്‍ കോര്‍ട്ട്യാര്‍ഡിനുമിടയിലാണ് ഡൈനിങ് ഏരിയ ക്രമീകരിച്ചത്.

ബെഡ്റൂമുകള്‍:

അകത്തളത്തിലെ റിമോട്ട് കര്‍ട്ടനുകളുടെ സാന്നിധ്യം ഡിസൈന്‍ എലമെന്‍റായി മാറുന്നുണ്ട്. പ്രത്യേക ഡ്രസിങ് ഏരിയ ഉള്‍പ്പെടുത്തി ബാത് അറ്റാച്ച്ഡാ യാണ് കിടപ്പുമുറികളെല്ലാം ഒരുക്കിയത്. അടുക്കളയില്‍ മാത്രമേ ജിപ്സം സീലിങ്ങുള്ളൂ. വര്‍ക്കേരിയ, സ്റ്റോര്‍ റൂം എന്നിവയും ബ്രേക്ക്ഫാസ്റ്റ് സൗകര്യമുള്ള അടുക്കളയ്ക്കനുബന്ധമായുണ്ട്. വാഷ് ഏരിയയ്ക്കും പ്രെയര്‍ റൂമിനുമിടയിലെ സ്ഥലം യൂട്ടിലിറ്റി സ്പേസായാണ് പരിവര്‍ത്തിപ്പിച്ചത്. വുഡന്‍ റീപ്പറുകളെന്ന പ്രതീതിയുണര്‍ത്തുന്ന സ്ലൈഡിങ് ഡോറാണ് പ്രെയര്‍ ഏരിയ്ക്ക് നല്‍കിയത്. മറൈന്‍പ്ലൈയാണ് കട്ടിലുകള്‍, കബോര്‍ഡുകള്‍, ലാപ്ടോപ്പ് ടേബിളുകള്‍ എന്നിവയുടെ നിര്‍മ്മാണ സാമഗ്രി. നനവു തട്ടാനിടയുള്ളിടത്തെല്ലാം ബോയിലോ ബോര്‍ഡു കൊണ്ടാണ് പാനലിങ് ചെയ്തത്. അകത്തളം ജീവസ്സുറ്റതാകണമെന്ന വീട്ടുടമയുടെ ആഗ്രഹപ്രകാരം വീടിനുള്ളില്‍ അകത്തളാലങ്കാരച്ചെടികള്‍ സമൃദ്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗരോര്‍ജ്ജപാനലുകളും മഴവെള്ള സംഭരണിയും സുസ്ഥിരതയിലൂന്നി ഒരുക്കിയ ഈ വീടിന്‍റെ ഭാഗമാണ്. പതിനഞ്ചു മാസങ്ങള്‍ക്കകമാണ് നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്

Architect :Ar. Afsal AH , Ar. Nazim Khan A H, Ar. Azim Hafiz P

Address : Bricks And Wires Technical Solutions,6 th Floor, H&J Mall, Lalaji Junction Karunagappally-690518

Phone :+91 7994567057,56,55

Owner :Muhammad Faizal

Muhammad Faizal & Family

ലൊക്കേഷന്‍ / Location: Mynagappally, Kollam.

ഏരിയ / Area:2793 Sq. Ft.

പ്ലോട്ട് / Plot: 18 Cent.

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA India

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.