Last Updated: April 11, 2023
Architecture / April 11, 2023
മരങ്ങള്‍ക്കിടയിലെ വീട്
" ട്രഡീഷണല്‍-വെര്‍ണാകുലര്‍-മോഡേണ്‍ വാസ്തു ഘടകങ്ങളെ ഒഴുക്കോടെ ഇണക്കി ചേര്‍ത്തു കൊണ്ട് ഒരുക്കിയ വീട് "

കാണുന്ന ഞൊടിയില്‍ തന്നെ പ്രശാന്തിയുടെ അനുഭവം ജനിപ്പിക്കുന്ന മനോഹരമായ വസതിയാണിത്. പരമ്പരാഗത തനിമയെ ഉള്‍ക്കൊണ്ടതിനൊപ്പം തന്നെ, ആധുനിക സൗകര്യങ്ങളും ഉറപ്പു വരുത്തി രൂപകല്‍പ്പന ചെയ്തു എന്നതാണ് ഈ വീടിന്‍റെ ഡിസൈന്‍ മൂല്യത്തെ ഒന്നു കൂടി ആധികാരികമാക്കുന്നത്. ഉള്‍നാടന്‍ പ്രദേശവും സ്വാഭാവികത തോന്നിക്കുന്ന ലാന്‍ഡ്സ്കേപ്പും കൂടിയാകുമ്പോള്‍ വീടിന്‍റെ രൂപഭാവങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാകുന്നു. കോട്ടയം ജില്ലയിലെ പാലായില്‍, ടോം മാത്യു വടാനയുടെ ഉടമസ്ഥതയിലുള്ള വീട്, മനോഹരമായി ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് യദു മോഹന്‍ദാസ് (വിരോഹ ആര്‍ക്കിടെക്റ്റ്സ്, തൊടുപുഴ) ആണ്. പ്ലോട്ടിന്‍റെ ലെവല്‍ വ്യത്യാസമുള്ള കിടപ്പില്‍ നിന്നാണ് ഈ വീടിന്‍റെ പ്ലാന്‍ ഉരുത്തിരിഞ്ഞു വന്നത്. ഭൂമിയുടെ കയറ്റിറക്കങ്ങളെല്ലാം ലാന്‍ഡ്സ്കേപ്പിന്‍റെ സ്വാഭാവികത കൂടുതല്‍ മെച്ചപ്പെടാന്‍ ഇടയാക്കി. ഒട്ടേറെ വലിയ വൃക്ഷങ്ങള്‍ മുറ്റത്ത് തണല്‍ വിരിച്ച് നില്‍ക്കുന്നുണ്ട്. ഇവയെല്ലാം വീടിന്‍റെ ചന്തത്തിന് കൂടുതല്‍ എടുപ്പേകുന്നു. കാര്‍പോര്‍ച്ച് പ്രധാന ഭാഗത്തു നിന്ന് അല്‍പ്പം വേറിട്ടാണ് ഒരുക്കിയത്. ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമായി ഗസീബോയും കാണാം. സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഇന്‍ഫോര്‍മല്‍ ലിവിങ് കം ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്‍, വര്‍ക്കേരിയ, ബാത് അറ്റാച്ഡായ നാലു ബെഡ്റൂമുകള്‍, കോര്‍ട്ട്യാര്‍ഡ് എന്നിവയാണ് മറ്റു സ്പേസുകള്‍. ടീക്ക് വുഡിന്‍റെ പ്രൗഢി നിറഞ്ഞു നില്‍ക്കുന്നതാണ് തടിപ്പണികളെല്ലാം. ഡോറുകള്‍, വിന്‍ഡോകള്‍,

ഫര്‍ണിച്ചര്‍ എന്നിവയെല്ലാം തേക്കു തടിയാല്‍ പണിതു. താഴെയുള്ള പാളികള്‍ തടി കൊണ്ട് തീര്‍ത്തിട്ടുള്ള, ട്രഡീഷണല്‍ മട്ടിലുള്ള വിന്‍ഡോകളാണ് എല്ലായിടത്തും നല്‍കിയത്. വീടിന്‍റെ പരമ്പരാഗത ഭംഗിയിലെ പ്രധാന ഘടകമായതും ഇത്തരം ജാലകങ്ങളാണ്. സീലിങ്, വാള്‍ പാനലിങ്ങുകള്‍ എന്നിവയെല്ലാം പ്ലൈവുഡ്, മറൈന്‍ പ്ലൈ തുടങ്ങിയ മെറ്റീരിയലുകള്‍ കൊണ്ടൊരുക്കി. വിട്രിഫൈഡ് ടൈല്‍, വുഡന്‍ ലാമിനേഷന്‍ എന്നിവയാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

പെന്‍ഡന്‍റ് ലൈറ്റുകളും ക്യൂരിയോസും കസ്റ്റംമെയ്ഡായി ഉണ്ടാക്കിയെടുത്തു. നാച്വറല്‍ പ്ലാന്‍റുകളും ലൈറ്റിങ്ങുമെല്ലാം ഇന്‍റീരിയറിന്‍റെ ആംപിയന്‍സിനെ ഏറെ മികവുറ്റതാക്കുന്നു. ചെടികള്‍ ഉള്‍ക്കൊള്ളിച്ച നടുമുറ്റത്തിന് പുറമേ, രണ്ടു കിടപ്പുമുറികളോട് ചേര്‍ന്ന് ഔട്ട്ഡോര്‍ കോര്‍ട്ട്യാര്‍ഡുകള്‍ കൂടി ഒരുക്കിയതിനാല്‍ പച്ചപ്പിന്‍റെ പരമാവധി ഗുണങ്ങള്‍ അനുഭവപ്പെടുന്നു. ദൃശ്യഭംഗിയ്ക്കും സൗകര്യങ്ങള്‍ക്കും പുറമേ, പ്രദേശത്തോട് ഏറ്റവും നന്നായി ലയിച്ചു ചേര്‍ന്നിരിക്കുന്നു, എന്നത്, ഈ വസതിയെ അസാധാരണമായൊരു നിര്‍മ്മിതിയായി മാറ്റുന്നു.

"വീട് ഒറ്റ നിലയാണെങ്കിലും ചില ഏരിയകളില്‍ ഡബിള്‍ ഹൈറ്റ് വന്നതിനാല്‍ രണ്ടു ലെവലിന്‍റെ എടുപ്പ് തോന്നിക്കും "

Client / Owner :Tom Mathew Vadana & Family

ലൊക്കേഷന്‍ / Location: Cherppunkal, Pala.

Architect :Ar. Yadu Mohandas

Address : Viroha Architects, Vengalloor.

ഏരിയ / Area:3000 Sq. Ft.

പ്ലോട്ട് / Plot: 1.5 Acres.

Newsletter

Subscribe our latest news/publications.

www.designerpublications.com
Galtex

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.