ഇന്ദ്രകിരണ്‍
" കേരളീയ വാസ്തു ശൈലിയെ ആധുനിക ഡിസൈന്‍ ഗുണങ്ങളുമായി സമന്വയിപ്പിച്ച് ഒരുക്കിയ വീട്."
ഉന്നതമായ വാസ്തുസൗന്ദര്യമികവിനൊപ്പം ആഡംര സമകാലിക ഗുണങ്ങള്‍
പ്രഖ്യാപിക്കുന്ന ഇന്ദ്രകിരണ്‍ എന്ന വസതി വ്യത്യസ്തമായ ബാഹ്യരൂപത്താലും
റിസോര്‍ട്ടിനു തുല്യമായ സ്വാസ്ഥ്യാന്തരീക്ഷം കൊണ്ടും അപൂര്‍വ്വതകളേറെയുള്ളൊ
രു നിര്‍മ്മിതിയാണ്. തലകീഴായ ഢ ആകൃതി വരുന്ന, കേരളീയ ശൈലിയിലുള്ള
മേല്‍ക്കൂരകളുടെ ഒരു സംയോജിത രൂപമാണ് ഈ വീടിന് നല്‍കിയിരിക്കുന്നത്. സമകാലിക
കേരളീയ ശൈലിയുടെയും മോഡണ്‍ വാസ്തുവിന്‍റെയും കാലാനുസൃതമായ പുനര്‍നിര്‍വ
ചനമാണിവിടെ കാണാനാകുക. മജോഷിനും കുടുംത്തിനും വേണ്ടി കണ്ണൂര്‍ ജില്ലയിലെ
കടമ്പൂരില്‍ പണികഴിപ്പിച്ച വീട് ആര്‍ക്കിടെക്റ്റ് ബിജിത്ത് ജി ഭാസ്കര്‍ (എന്‍സെംബ്ലീ
ആര്‍ക്കിടെക്റ്റ്സ്, ബാംഗ്ലൂര്‍) ആണ് രൂപകല്‍പ്പന ചെയ്തത്. മൂന്ന് സഹോദരന്മാര്‍ക്കായി അര ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച മൂന്നു വീടുകളിലൊന്നാണ് ഇന്ദ്രകിരണ്‍. ഇവിടെ
താമസിച്ചതിന് ശേഷം വിനോദത്തിനായി ഒരു റിസോര്‍ട്ടിലും പോകേണ്ടി വരുന്നില്ല എന്ന
ക്ലയന്‍റിന്‍റെ സാക്ഷ്യം തന്നെ, ഈ വീടിന് വേറെ വിശേഷണങ്ങള്‍ വേണ്ടന്നെതിന്‍റെ തെളി
വാണ്. ക്ലേ ടൈല്‍ പതിച്ച ചെരിഞ്ഞ മേല്‍ക്കൂരകള്‍, ലാന്‍ഡ്സ്കേപ്പിന്‍റെ നിറവുള്ള
കാഴ്ചകളിലേക്ക് നയിക്കുന്ന വലിയ ഗ്ലാസ് ജനാലകള്‍, സമൃദ്ധമായ പച്ചത്തുരുത്തുകള്‍,
ജലാശയങ്ങള്‍ എന്നിവയെല്ലാം ചേരുന്ന സന്തുലിതത്വം ഈ വസതിയെ കുറ്റമറ്റതാക്കുന്നു.
ലിവിങ് : ലൈറ്റ് ബെയ്ജ് നിറത്തിലുള്ള ഹെവി കുഷ്യന്‍ ലെതര്‍
സോഫകള്‍, ഒലിവ് ഗ്രീന്‍ നിറത്തില്‍ കുഷ്യനിങ് നല്‍കിയ
സിംഗിള്‍ ചെയര്‍, സോളിഡ് മാര്‍ിള്‍ ടീപോയ് എന്നിവ
ഫര്‍ണിച്ചറായി ക്രമീകരിച്ചു. ലാന്‍ഡ്സ്കേപ്പിന്‍റെ കാഴ്ചക
ളിലേക്ക് നയിക്കുന്ന വലിയ ഗ്ലാസ് ഏരിയകള്‍ ഇവിടെ
കാണാം. മള്‍ട്ടിലെയേര്‍ഡ് ഹാങ്ങിങ് ലൈറ്റാണ് സീലിങ്
വര്‍ക്ക് ചെയ്ത ഡിള്‍ ഹൈറ്റ് ഭാഗത്തെ ഹൈലൈറ്റ്.
ബുദ്ധ കോര്‍ണറാണിവിടെ ഊര്‍ജ്ജം നിറയ്ക്കുന്നത്.
വാസ്തു, എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍, ലാന്‍ഡ്സ്കേപ്പ്, കാഴ്ചാഭംഗി എന്നിവയിലെല്ലാം ഏറെ
വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സിഗ്നേച്ചര്‍ ഹൗസാണിത്. മനോഹരമായ ഗസീബോകള്‍,
വാട്ടര്‍ബോഡികള്‍, ബുദ്ധ കോര്‍ണറുകള്‍, സിറ്റിങ് ഏരിയകള്‍, ഡെക്ക്, നീന്തല്‍ക്കുളം
എന്നിവ വീടിന് അനിഷേധ്യമായ റിസോര്‍ട്ട് അന്തരീക്ഷം നല്‍കുന്നു. സിറ്റൗട്ടിനോട് ചേര്‍ന്നുള്ള, ജലാശയത്തെ വിഭജിക്കുന്ന മരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ പാതയിലൂടെയാ
ണ് വീടിനെ കാര്‍പോര്‍ച്ചുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇന്‍റീരിയര്‍ ഇടങ്ങളെല്ലാം വളരെ
തുറന്നതും സുതാര്യവുമാണ്. ഇന്‍ഡോര്‍ കോര്‍ട്ട്യാര്‍ഡുകള്‍, ഇരട്ട ഉയരമുള്ള സ്പേ
സുകള്‍, സ്കൈലൈറ്റുകള്‍ എന്നിവയാകട്ടെ, സ്പേസുകളുടെ വ്യാപ്തി മനസിലാകുന്ന
വിധമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ലിവിങ്, ഡൈനിങ്, ഫോയര്‍ എന്നിവ ഒറ്റ സ്പേസു
പോലെ ലയിച്ചിരിക്കുന്നു. മനോഹരമായി രൂപകല്‍പ്പന ചെയ്ത തടി കൊണ്ടുള്ള വെര്‍
ട്ടിക്കല്‍ പാര്‍ട്ടീഷനുകളാണ് ഈ സ്പേസുകള്‍ക്കിടയില്‍ അര്‍ദ്ധവിഭജനം തീര്‍ക്കുന്നത്.
മികച്ച ഡിസൈന്‍ ഘടകം കൂടിയാണ് ഈ പാര്‍ട്ടീഷന്‍ പാറ്റേണുകള്‍. എല്ലാ ഏരിയകളെയും
പ്രകൃതിയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം, പബ്ലിക്ക്, സെമി പബ്ലിക്ക്, പ്രൈവറ്റ്,
സര്‍വീസ് സ്പേസുകള്‍ എന്നിവ കൃത്യമായി വേര്‍തിരിച്ചിരിക്കുന്നു. ഇടങ്ങളെ ലളിതവും
മനോഹരവുമാക്കുന്നതിന് കന്‍റംപ്രറി ഗ്രേ, വൈറ്റ്, വുഡന്‍ ഫിനിഷ്, സൂക്ഷ്മമായ കളര്‍
ടോണുകള്‍ എന്നിവയെല്ലാം തീം പോലെ ഉപയോഗിച്ചു. ഡിള്‍ ഹൈറ്റാണ് ലിവിങ് ഏരിയ
യുടെ പ്രത്യേകത. ചതുപ്പില്‍ നിലംപൊത്തിയ ഒരു മരം വീണ്ടെടെുത്താണ് ഡൈനിങ്
ടേബിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതൊരു സുസ്ഥിര ഘടകമാകുന്നു. ഇറ്റാലിയന്‍ മാര്‍ബി
ള്‍, വുഡ് എന്നിവയുടെ കോമ്പിനേഷന്‍ ഫ്ളോറിങ്ങിന് ഉപയോഗിച്ചു.
കോര്‍ട്ട്യാര്‍ഡ് : വീടിന്‍റെ ഫോക്കല്‍ പോയിന്‍റെന്ന് വിശേഷിപ്പിക്കാവുന്ന ഇടമാണ്
ലിവിങ്-ഡൈനിങ് ഏരിയകള്‍ക്ക് ഇടയിലുള്ള കോര്‍ട്ട്യാര്‍ഡ്.
വെറുതെയിരിക്കാനും കുടുംാംഗങ്ങള്‍ക്ക് ഒത്തു ചേരാനുമെല്ലാം
കഴിയുന്ന മനോഹരമായ സ്പേസാണിവിടം. ഫാന്‍സി സ്വിങ്,
ക്ലാസിക്ക് ഡീറ്റെയ്ലിങ്ങോടെയുള്ള വൈറ്റ് ചെയര്‍, റൗ് ടേിള്‍,
പ്ലാന്‍റ് ബെഡ്, ക്രീപ്പറുകള്‍ എന്നിവ കാണാം. വുഡന്‍ ഡെക്കാണ്
ഫ്ളോറിങ്ങില്‍ വരുന്നത്. സ്വാഭാവികവും റസ്റ്റിക്കും ക്ലാസിക്കുമായ
ഡിസൈന്‍ സംയോജനത്തിന്‍റെ ഇടം കൂടിയാണ് ഇവിടം.
ഒരു കൂട്ടം ചെരിഞ്ഞ
പാരബോളിക് വുഡ് പാര്‍ട്ടീഷനുകളാണ് ലിവിങ്- ഫോയര്‍ സ്പേസുകളെ തമ്മില്‍ വേര്‍തിരിക്കുന്നത്. വീട്ടില്‍ പ്രവേശിക്കുമ്പോള്‍, തന്നെ പിന്‍വശത്തെ ലാന്‍ഡ്സ്കേപ്പ്, വാട്ടര്‍ബോഡി,നീന്തല്‍ക്കുളം എന്നിവ ഉള്‍ക്കൊള്ളുന്ന ഭാഗത്തേക്കാണ് നമ്മുടെ കാഴ്ചയെത്തുക. ഡെക്ക് ഏരിയയില്‍ വിശാലമായ ഇരിപ്പിടങ്ങളും ബാര്‍ബിക്യൂവും ഉ്, ഇവിടം നീന്തല്‍ക്കുളത്തിന് അനുന്ധമായാണുള്ളത്. ആധുനിക മട്ടിലുള്ള ഫര്‍ണിച്ചര്‍, സോഫ്റ്റ് ഫര്‍ണിഷിങ്, ഡിസൈന്‍ ഘടകങ്ങള്‍ എന്നിവ ഇന്‍റീരിയറിനെ നിലവാരപൂര്‍ണമാക്കുന്നു. പ്രത്യേക ലോഞ്ചും
ബെഡ് ഏരിയയും ചേര്‍ത്ത്, സ്വീറ്റ് റൂമുകള്‍ പോലെയാണ് കിടപ്പുമുറികള്‍ രൂപകല്‍പ്പന
ചെയ്തിരിക്കുന്നത്. വൈറ്റ് ബ്രിക്ക് ക്ലാഡിങ്, വുഡന്‍ ഫിനിഷുകള്‍ എന്നിവയെല്ലാം കിടപ്പുമുറികളെ ശ്രദ്ധേയമാക്കുന്നു. എല്ലാ കിടപ്പുമുറികളിലും വിശാലമായ വാഡ്രോബ്
-ഡ്രസിങ് യൂണിറ്റുകള്‍ ഉണ്ട് . ഒന്നാം നിലയില്‍ തുറന്ന ടെറസ്, ഹോം തീയേറ്റര്‍, ജിംനേഷ്യം എന്നിവയും രാണ്ടാം നിലയില്‍ വലിയൊരു പാര്‍ട്ടിഹാളും ഉള്‍ക്കൊള്ളിച്ചു. നഗരജീവിതത്തിന്‍റെ
തിരക്കിനിടയിലും സ്ഥലം, സ്വകാര്യത, സുഖസൗകര്യങ്ങള്‍, കാഴ്ചാഭംഗി എന്നിവയെല്ലാം കണിശമായി ഉറപ്പാക്കിയെന്നതു മാത്രമല്ല, പുനര്‍നിര്‍വചിച്ച ഡിസൈന്‍ വിദ്യകള്‍ കൊണ്ട് കൂടിയാണ്, ഇന്ദ്രകിരണ്‍ എന്ന വസതിയെ അടയാളപ്പെടുത്തേണ്ടത്.
Architect : Bijith G Bhasker.
Address : Ensemblee Architects, Bangalore.
Client / Owner : Majosh and family
ലൊക്കേഷന്‍ / Location: Kannur.
ഏരിയ / Area:8000 Sq.Ft.
പ്ലോട്ട് / Plot: 15 Cents.