ദി വെയില്‍ ഹൗസ്
" ലാളിത്യവും മിതത്വവും നിലവാരവും സംഗമിക്കുന്ന ആധുനിക വസതി."
ധീരവും ആധികാരികവുമായൊരു മെറ്റല്‍ സ്ക്രീന്‍ മൂടുപടം തീര്‍ക്കുന്ന
ദി വെയില്‍ ഹൗസ്. രേഖീയവും സ്പഷ്ടവുമായ രൂപം മിതത്വത്തിന്‍റെ
സുന്ദര ഭാഷ്യം വരച്ചിടുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള
വീട്, ആര്‍ക്കിടെക്റ്റുകളായ ഗോകുല്‍ മോഹന്‍, ദേവി എസ് നായര്‍ (ആയു ഡിസൈന്‍
സ്റ്റുഡിയോ, തിരുവല്ല) എന്നിവരാണ് ഡിസൈന്‍ ചെയ്തത്. രോഹിത് ഡാനിയേലും
കുടുംബവുമാണ് ഈ വീടിന്‍റെ ഉടമസ്ഥര്‍. വടക്കും പടിഞ്ഞാറും വശങ്ങളിലൂടെ റോഡുകള്‍ കടന്നു പോകുന്ന 15 സെന്‍റ് സ്ഥലത്താണ് വെയില്‍ ഹൗസ്.
പ്രകൃതിദത്ത വെളിച്ചത്തിനും വായുസഞ്ചാരത്തിനും ഊന്നല്‍ നല്‍കി മിതത്വസുന്ദരമായ വസതി രൂപകല്‍പ്പന ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
കാഴ്ചാഭംഗിയും പ്രായോഗികതയും സന്തുലിതമാക്കുന്നതിനായി ഡിസൈനും മെറ്റീരിയല്‍ തെരഞ്ഞെടുപ്പും ശ്രദ്ധാപൂര്‍വ്വം നടപ്പാക്കി.
ഫോര്‍മല്‍ ലിവിങ്:
ബ്ലൂ-യെല്ലോ-ഫ്ളോറല്‍ കളര്‍
കോമ്പിനേഷനിലുള്ള സോഫ്റ്റ് ഫര്‍ണിഷിങ്
ഈ സ്പേസില്‍ പോസിറ്റിവിറ്റി നിറയ്ക്കുന്നു.
ലൈറ്റ് ബെയ്ജ് നിറത്തിലുള്ള ഫാബ്രിക്ക്
കര്‍ട്ടനാണ് ഇവിടുത്തെ വലിയ ഗ്ലാസ്
ഏരിയയുടെ ജനല്‍മറയായി വരുന്നത്.
ഈ വീടിന്‍റെ ആദ്യ കാഴ്ച മൂടുപടം പോലെയുള്ള സ്ക്രീനിന്‍റെ ദൃശ്യമാണ്. സുഷിരങ്ങളുള്ള ലേസര്‍കട്ട് മെറ്റല്‍ സ്ക്രീന്‍ മുന്‍ഭാഗത്ത് ഒരു മറപോലെ പ്രവര്‍ത്തിക്കുന്നു.
ഇതൊരു ഫങ്ഷണല്‍ ഘടകവും വീടിന്‍റെ സിഗ്നേച്ചര്‍ രൂപത്തിന്‍റെ പ്രധാന കാരണവുമാണ്. ഈ സ്ക്രീനിന്‍റെ സൂക്ഷ്മമായ രൂപകല്‍പ്പന മാറിക്കൊണ്ടിരിക്കുന്ന
പകല്‍ വെളിച്ചത്തെ കടത്തി വിടുന്നതിനൊപ്പം ഭാഗികമായി തണലൊരുക്കുകയും ചെയ്യുന്നു.
ഈ ചലനാത്മകത പ്രകാശത്തിന്‍റെയും
നിഴലിന്‍റെയും സങ്കീര്‍ണ്ണവും സദാമാറിക്കൊണ്ടിരിക്കുന്നതുമായ പാറ്റേണുകള്‍ പ്രദര്‍ശിപ്പി
ക്കുന്നു. ഒപ്പം, എക്സ്റ്റീരിയറിനും ഇന്‍റീരിയറിനും ഇടയിലുള്ള അതിര്‍ത്തിയെ ഇല്ലായ്മ
ചെയ്യുന്നു. വിശാലതയ്ക്കൊപ്പം ക്ലയന്‍റിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒതുക്കമുള്ളതും
കാര്യക്ഷമവുമായ ലേഔട്ടാണ് ഇവിടെ നടപ്പാക്കിയത്. ശരിയായ സ്പേസ് പ്ലാനിങ്ങിലൂടെ
സ്പേസുകളുടെ ലയനവും സ്വകാര്യതയും സന്തുലിതമാക്കി. തെക്കു വശത്തിന് അഭി മുഖമായ മുന്‍ഭാഗം സോളിഡ്, ഫ്ളോട്ടിങ് ഫീല്‍ കൊണ്ടു വരുന്നു. ഇടുങ്ങിയ ജാലക
ങ്ങള്‍ സൂര്യപ്രകാശത്തിന്‍റെ ആഘാതം കുറയ്ക്കുന്നു. ഒറ്റ നിലയുള്ള ഈ വീട്ടില്‍ നാല്
കിടപ്പുമുറികളാണുള്ളത്. കോമണ്‍ സ്പേസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും വിധം
ഡിസൈന്‍ ചെയ്തതിനാല്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ ദൃശ്യപരവും വൈകാരികവുമായ
ബന്ധങ്ങള്‍ക്ക് സാധ്യതയേറുന്നു. ഓപ്പണ്‍ ഫ്ളോറില്‍ രണ്ട് ലിവിങ് ഏരിയകള്‍, ഡൈനി
ങ് റൂം, അടുക്കള എന്നിവയാണുള്ളത്. അതേസമയം, വിട്ട്വീഴ്ച്ചയില്ലാതെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടാണ് നാല് കിടപ്പുമുറികളും സ്ഥാനപ്പെടുത്തിയത്.
വീടിന്‍റെ രൂപത്തോടു ചേര്‍ന്നു പോകുന്ന ലാന്‍ഡ്സ്കേപ്പ് ക്രമീകരണങ്ങളും കാണാം.
ഫാമിലി ലിവിങ്:
ഡൈനിങ്- ഫാമിലി ലിവിങ്ങ് ഏരിയകള്‍ വിഭജനങ്ങളില്ലാതെ
ഒറ്റ സ്പേസു പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ബെയ്ജ്-ടര്‍ക്കോയിസ് നിറങ്ങളുടെ കോമ്പിനേഷനിലാണ്
ലെതര്‍ കുഷ്യന്‍ ഇരിപ്പിടം ഒരുക്കിയത്. ഹെവിലെഗ്-റൗ്ടോപ്പ് വു
ഡന്‍ ടീപോയ് സെന്‍ട്രല്‍ ടേബിളായി നല്‍കി. ടിവി യൂണിറ്റും ഉള്‍ക്കൊള്ളി
ച്ചു. മിനിമലിസ്റ്റ്-ഫ്യൂചറിസ്റ്റിക്ക് പാറ്റേണിലുള്ള പെന്‍ഡന്‍റ് ലൈറ്റും
ഈ ഡബിള്‍ ഹൈറ്റ് ഏരിയയില്‍ കാണാം
ഓഫ്-വൈറ്റ് നിറത്തിലുള്ള
ചുവരുകള്‍ക്കെതിരെ വൈരുദ്ധ്യ ഘടകമാകുന്ന ബ്ലാക്ക് നിറത്തിലുള്ള സ്റ്റോണ്‍ ഫ്ളോറിങ്
പ്രവേശന ഭാഗത്തെ ഒറ്റ കാഴ്ചയില്‍ തന്നെ ശ്രദ്ധേയമാക്കുന്നു. നീളത്തിലുള്ള പടികളും
ലൈറ്റ് പാറ്റേണിലുള്ള ഫ്ളാറ്റ് റൂഫുകളും ഫ്ളോട്ടിങ് ഫീലിനൊപ്പം ആധുനിക എലമെന്‍റു കളുടെ ചിന്ത ജനിപ്പിക്കുന്നു. ടെറാക്കോട്ട കളര്‍ ഫിനിഷിലുള്ള തൂണുകള്‍, ഡിസൈന്‍
സംയമനം പാലിക്കുന്ന പൊതു പാലറ്റിനിടെ ഊഷ്മളതയും ഊര്‍ജ്ജസ്വലതയും പ്രഖ്യാ
പിക്കുന്നു. ഇത് മുന്‍ഭാഗം ഏകവര്‍ണ്ണകമായി തോന്നുന്നത് തടയുന്നു. ഫ്ളാറ്റ് റൂഫിന്‍റെ ഘടനാപരമായ സപ്പോര്‍ട്ടിനുപരി പ്രവേശന ഭാഗത്തെ ആഴത്തില്‍ ഫ്രെയിം ചെയ്യുന്നുമു്, ഈ പില്ലറുകള്‍. ഇരട്ട ഉയരമുള്ള ലിവിങ് ഏരിയയും ഡൈനിങ് റൂമും ലാന്‍ഡ്സ്കേപ്പ് ചെയ്ത
പാഷ്യോയിലേക്ക് തുറക്കുന്നു. ഗ്ലേസ്ഡ് സ്കൈലൈറ്റുകളാണ് ഓപ്പണ്‍-പ്ലാന്‍ ലേഔട്ടില്‍
സ്വാഭാവിക വെളിച്ചം നിറയ്ക്കുന്നത്.
ലാൻഡ്സ്കേപ്പ്:
മുഴുവനായി കോബിള്‍ സ്റ്റോണ്‍ പതിച്ച മുറ്റത്ത്
പുല്‍ത്തകിടിയും ചെടികളും പച്ചപ്പേകുന്നു.
ഡിബിള്‍ഹൈറ്റ് സ്ഥലത്തിന്‍റെ മുകളിലുള്ള ക്ലെറെസ്റ്ററി
വിന്‍ഡോകള്‍ നിഷ്ക്രിയ വായുസഞ്ചാരം സുഗമമാക്കുകയും ഇത് ലൂവറുകളിലൂടെ ഊഷ്മള വായു പുറത്തേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്യുന്നു. സ്കൈലൈറ്റുകളില്‍
നിന്നുള്ള പ്രകാശകണങ്ങള്‍ മാറുന്നത് ഇന്‍റീരിയറുകളെ സജീവമാക്കുകയും വെളിച്ചത്തിന്‍റെയും നിഴലിന്‍റെയും ചലനാത്മകമായ ഇടപെടല്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഡിസൈന്‍ ഭാഷ കുറച്ച് കൊണ്ട്, സ്പഷ്ടമായ ലൈനുകളിലൂടെയും എലമെന്‍റുകളിലൂടെയും ലാളിത്യത്തില്‍
ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ വസതി, വീട്ടുകാരുടെ ജീവിതശൈലിയെ തന്നെയാണ്
പ്രതിഫലിപ്പിക്കുന്നത്.
Architects : Ar. Gokul Mohan And Ar. Devi S Nair
Address : Aayu Design Studio Vennikulam, Thiruvalla
Client / Owner : Rohith Daniel and Family
ലൊക്കേഷന്‍ / Location: Changanassery.
ഏരിയ / Area:2260 Sq.Ft..
പ്ലോട്ട് / Plot: 15 Cents.