ഹട്രോപ്പിക്കല്‍ വാസ്തു മികവ്
" സ്ലോപ്പ് റൂഫുകളും സോളിഡ് ലീനിയര്‍ സ്ട്രക്ചറും ചേരുന്ന ട്രോപ്പിക്കല്‍ ഹോം."
ഒരേ സമയം, ആധുനികതയുടെ പൊലിമയും പാരമ്പര്യ വാസ്തുവിന്‍റെ
ഗൃഹാതുര ചിന്തയും മനസിലുണര്‍ത്തുന്ന വീടാണിത്. ചുറ്റുപാടിലെ
ഹരിതാഭയ്ക്കിടയില്‍ ശാന്തതയുടെ തുരുത്തു പോലെ ഹൃദ്യമാണിവിടം.
പ്രദേശത്തിനു ചേരുന്ന ട്രോപ്പിക്കല്‍ വാസ്തു രീതി പിന്തുടര്‍ന്ന് പെരുമ്പാവൂരിലെ
വെങ്ങോലയില്‍ പണിത ഈ വീട് ആര്‍ക്കിടെക്റ്റ് ജോസഫ് ചക്യത്താണ്
(പീറ്റര്‍+ ആര്‍ക്കിടെക്റ്റ്സ്, മാവേലിപുരം, കാക്കനാട്) ഡിസൈന്‍ ചെയ്തത്. ഡോ.
സാലു പോളും കുടുംബവുമാണ്, 5000 സ്ക്വയര്‍ഫീറ്റുള്ള ഈ വീടിന്‍റെ ഉടമസ്ഥര്‍.
20 സെന്‍റ് പ്ലോട്ടില്‍, മനോഹരമായ ലാന്‍ഡ്സ്കേപ്പിന് നടുവിലാണ് വീട്. പലത
ട്ടുകളിലുള്ള സ്ലോപ്പ് റൂഫുകള്‍ ആരുമൊന്ന് നോക്കുന്ന എടുപ്പ്, ഈ നിര്‍മ്മിതിക്കേ
കുന്നു. കോഫീ ബ്രൗണ്‍ നിറത്തിലുള്ള സെറാമിക്ക് ടൈലാണ് റൂഫിലേക്ക് തെരഞ്ഞെടുത്തത്. വീടിന്‍റെ വിസ്താരം പുറത്തറിയാത്ത മട്ടിലാണ് ഫ്ര് എക്സ്റ്റീരിയര്‍.
ബ്രിക്ക് ക്ലാഡിങ്ങിന്‍റെ സാന്നിധ്യവും സോളിഡ് പില്ലറുകളും ലീനിയര്‍ പാറ്റേണുകളും മു
ഖപ്പിന്‍റെ ശക്തമായ ഫീച്ചറുകളാണ്. മുന്‍ വശത്തെ റോഡും മുറ്റവും തമ്മില്‍ ചെറിയ
ലെവല്‍ വ്യത്യാസം കാണാം. പ്ലോട്ടിലെ ലെവല്‍ നിരപ്പ് അതുപോലെ നിലനിര്‍ത്തിയാണ് വീടൊരുക്കിയത്.
ഫോര്‍മല്‍ ലിവിങ് :
ബെയ്ജ്-വുഡന്‍ കളര്‍ കോമ്പിനേഷന്‍റെ
മിതത്വമാണ് ഈ സ്പേസിനെ നിര്‍വചിക്കുന്നത്.
ബെയ്ജ് നിറത്തിലുള്ള കുഷ്യന്‍ ഇരിപ്പിടം,
റാറ്റനും തടിയും ചേരുന്ന കസേര, സോളിഡ് ടീപോയ്
എന്നിവയാണ് ഫര്‍ണിച്ചര്‍. ഇന്‍ഡോര്‍ പ്ലാന്‍റും ട്രൈപോഡ്
പാറ്റേണ്‍ ലൈറ്റും ഫ്രെയിംഡ് പെയിന്‍റിങ്ങുമെല്ലാം
സ്പേസിന്‍റെ ഗുണങ്ങളെ മെച്ചപ്പെടുത്തുന്നു.
സ്ലോപ്പ് പാറ്റേണ്‍ അതു പോലെ നിലനിര്‍ത്തിയതും
ഗേിള്‍ റൂഫില്‍ നല്‍കിയ ഫിക്സഡ് ഗ്ലാസും സ്പേസിന്
കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു.
മറ്റു സ്പേസുകളിലെ ഗേബിള്‍ റൂഫുകളിലൂടെയുള്ള പ്രകാശവിന്യാസം രാത്രിയില്‍ മനോഹരമായ കാഴ്ചയൊരുക്കുന്നു.
ബെയ്ജ്- വുഡന്‍ കോമ്പിനേഷനും മെറ്റല്‍ സ്ട്രക്ചറും മേധാവിത്വം പുലര്‍ത്തുന്ന, ഇന്‍റീരിയര്‍ മിതത്വത്തെ ആഘോഷിക്കുന്നു.
ലാന്‍ഡ്സ്കേപ്പിലേക്കോ കോര്‍ട്ട്യാര്‍ഡിലേക്കോ കാഴ്ച കൊണ്ട് ബന്ധിപ്പിക്കുന്നുണ്ട്, ഒരോ കോമണ്‍ സ്പേസുകളും.ഫര്‍ണിച്ചറും
ഡോറുകളും ജാലകങ്ങളും സോളിഡ് വുഡ് കൊണ്ടാണ് പണിതത്. ബെയ്ജ് നിറത്തിലുള്ള മാറ്റ് ഫിനിഷ് ടൈല്‍ മറ്റ് മെറ്റീരിയലുകളെ
മികച്ച രീതിയില്‍ കോംപ്ലിമെന്‍റ് ചെയ്യുന്നു.
കോര്‍ട്ട്യാര്‍ഡ്: : ഗോവണി സ്പേസിന് അഭിമുഖമായാണ്, സെമി ഓപ്പണ്‍
കോര്‍ട്ട്യാര്‍ഡ്. വിശ്രമ ഇടമായും പച്ചത്തുരുത്തായും
ഒരേ സമയം മാറുന്നു, ഇവിടം. എലഫെന്‍റ് ഇയര്‍,
ക്രീപ്പര്‍ ഉള്‍പ്പെടെയുള്ള ട്രോപ്പിക്കല്‍ പ്ലാന്‍റുകള്‍ തണലും
കുളിര്‍മയും പകരുന്നു. ക്ലാസിക്കല്‍ പാറ്റേണിലുള്ള
മെറ്റല്‍ ടീപോയും കസേരകളും ഫര്‍ണിച്ചറായി ഒരുക്കി.
സ്റ്റീല്‍ അഴികളാണ് വശത്തും റൂഫിലും വരുന്നത്.
ഫ്ളോറിങ്ങൊരുക്കാന്‍ ആര്‍ട്ട് ടൈല്‍ ഉപയോഗിച്ചു.
റസ്റ്റിക്ക് ടെക്സ്ചറിലുള്ള ക്ലാഡിങ്ങും വാള്‍ മൗഡ്
ലൈറ്റും ഭിത്തിയ്ക്ക് സ്വാഭാവിക ഗുണങ്ങളേകുന്നു.
ബെഡ്റൂമുകള്‍ : ക്ലാസ് ഫീലുള്ള കിടപ്പുമുറികള്‍ ശാന്തമായ
അനുഭവം പകരുന്നു. ഇളം നിറങ്ങള്‍,
ഫ്രെയിംഡ് പെയിന്‍റിങ്ങുകള്‍, ഹെഡ്റെസ്റ്റ്
ഹൈലൈറ്റ്, വാള്‍മൗഡ് ലൈറ്റുകള്‍
എന്നിവയെല്ലാം സ്പേസിന് ചടുലമായ
അന്തരീക്ഷമൊരുക്കുന്നു.
.
ഹെവി മട്ടിലല്ലാത്ത ഫൗഷേന്‍ ഒരു ഫ്ളോട്ടിങ് ഫീല്‍ ഉണ്ടാക്കുന്നു.
നിറങ്ങളിലെ മിതത്വവും കുറഞ്ഞ എലമെന്‍റുകള്‍ കൊണ്ട് മാത്രം സൃഷ്ടിക്കാനാവുന്ന
മാന്ത്രികമായ ഹൃദ്യതയുമാണ് ഈ വീടിന്‍റെ പൊതുവായ സ്വാഭാവം. സ്ലോപ്പ്-ലീനിയര്‍
പാറ്റേണുകളുടെ സംയോജനം വളരെ കുറ്റമറ്റരീതിയില്‍ അനുഭവപ്പെടുന്നു. കൂടുതല്‍ സ്പേസുകളിലും
ഫ്ളാറ്റ് സ്ട്രക്ചറിനു മുകളില്‍ ട്രസ് ചെയ്താണ് സ്ലോപ്പ് റൂഫ് ചെയ്തത്.എന്നാല്‍ ഗ്രൗ് ഫ്ളോറിലെ രണ്ട് ലിവിങ്
ഏരിയകളില്‍ ഈ സ്ലോപ്പ് റൂഫ് അനുഭവം വ്യക്തമാകാനായി ചെരിവൊത്ത ഡബിള്‍ ഹൈറ്റ് ഏരിയകള്‍ തന്നെ ഒരുക്കി.
സ്റ്റോറേജ് കസ്റ്റമൈസേഷന് പ്ലൈവുഡും ലാമിനേറ്റ്സും തെരഞ്ഞെടുത്തു.
വുഡന്‍- മെറ്റല്‍ കോമ്പിനേഷനില്‍ ഡിസൈന്‍ ചെയ്ത ഗോവണി മിനിമലിസത്തിന്‍റെ
ഭംഗിയ്ക്കൊപ്പം ധീരവും വ്യത്യസ്തവുമായ എലമെന്‍റാണ്. സെമി ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡും
ഔട്ട്ഡോര്‍ വാട്ടര്‍ബോഡിയും ഇന്‍റീരിയര്‍ മികവിനെ മെച്ചപ്പെടുത്തുന്നു. കാര്‍ പോര്‍ച്ചില്‍
രണ്ട് കാറുകള്‍ ഒരേ സമയം നിര്‍ത്തിയിടാം. ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവയെല്ലാം ഹൈറ്റ് വോളിയം കൂട്ടി ഡിസൈന്‍ ചെയ്തതിനാല്‍ വിശാലത കൂടുതലായി അനുഭവപ്പെടും.
സിറ്റൗട്ട്, ഫോയര്‍, ഓപ്പണ്‍ കിച്ചന്‍, വര്‍ക്കേരിയ,
അപ്പര്‍ ലിവിങ്, ബാത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍ എന്നിവയാണ്
മറ്റു സ്പേസുകള്‍. ലാന്‍ഡ്സ്കേപ്പിന്‍റെ തുടര്‍ച്ച പോലെ ഇന്‍റീരിയറിലും
പ്ലാന്‍റുകള്‍ നല്‍കിയതിനാല്‍ പച്ചപ്പിന്‍റെ ചൈതന്യം ഉണ്ട്. വിശാലമായ
ഗ്ലാസ് ഏരിയകള്‍ വെളിച്ചവും വെന്‍റിലേഷനും ഉറപ്പാക്കുന്നു. ഇന്‍റീരിയറി
നു ചേരുന്ന കൃത്രിമ ലൈറ്റിങ് സ്പേസുകളുടെ ഗുണത്തെ പരമാവധിയാ
ക്കുന്നുണ്ട്.
കിച്ചന്‍ :
മറ്റു സ്പേസുകളിലെ മിതത്വം കിച്ചനിലും കാണാം.
ബെയ്ജ്-ടര്‍ക്കോയിസ് ഗ്രീന്‍-ഗ്രേ-വുഡന്‍
നിറങ്ങളുടെ കോമ്പിനേഷനാണ് കിച്ചനില്‍.
പ്ലൈവുഡ്, ലാമിനേറ്റ്സ് മെറ്റീരിയലുകള്‍ ക്യാബിന
റ്റുകളൊരുക്കാന്‍ തെരഞ്ഞെടുത്തു. ബ്രേക്ക്ഫാസ്റ്റ്
ഏരിയയ്ക്കും വര്‍ക്കിങ് കൗണ്ടറിനുമെല്ലാം
ക്വാര്‍ട്ട്സ് ടോപ്പാണ് നല്‍കിയത്.
പ്രദേശത്തിനു ചേര്‍ന്ന ട്രോപ്പിക്കല്‍ ഗുണങ്ങളും കാലത്തിനു
ചേര്‍ന്ന മികവും പാരമ്പര്യത്തിന്‍റെ ഓര്‍മപ്പെടുത്തലും ഈ വസതിയില്‍
ഒരു പോലെ കൈകോര്‍ക്കുന്നു.
Architects : Ar. Joseph Chakiat
Address : Peter + Architects
S 5, Veekay Tower,Mavelipuram, Kakkanad,Kochi.
Contact No. : 9656805866
Client / Owner : Dr.Salu Paul
ഡോ. സാലു പോളും കുടുംബവും
ലൊക്കേഷന്‍ / Location: Vengola ,Perumbavoor
ഏരിയ / Area : 5000 Sq.Ft..
പ്ലോട്ട് / Plot : 20 Cents.