Last Updated: January 22, 2026
ഡ്രീം ഹോം / January 22, 2026
ക്രിയാത്മകതയുടെ സൗന്ദര്യത്തികവ്
" ഇളം നിറങ്ങള്‍ ചാലിച്ച് മിതത്വത്തിലൂന്നി ഒരുക്കിയ ഇരുനില വീട്"

ലളിതവും ക്രിയാത്മകവുമായ ഈ വസതി തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സ്ഥിതി ചെയ്യുന്നത്. ആര്‍ക്കിടെക്റ്റ് സുമയ്യ സാലിഹും ഡിസൈനര്‍ ആയ എഎ സ് സാലിഹും ആണ് (സുമയ്യ സാലിഹ് ആര്‍ക്കിടെക്റ്റ്സ്,തൃശ്ശൂര്‍) ആണ് പല തട്ടുകളുള്ള മേല്‍ക്കൂരകളുടെ സാന്നിധ്യംകൊ് ശ്രദ്ധേയമാകുന്ന ഈ ഇരുനില വീടിന്‍റെ ശില്പികള്‍. ബിസിനസുകാരായ സജിത്തും ലയയും ആഗ്രഹിച്ചത് പോലെ ഇളം നിറങ്ങളുടെ ചാരുതയിലാണ് ഇവിടം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. 12.11 സെന്‍റ് വിസ്തൃതിയുള്ള പ്ലോട്ടിന്‍റെ രണ്ട് വശങ്ങളിലൂടെ പ്രൈവറ്റ് റോഡ് കടന്നു പോകു ന്നു്. ഈ സവിശേഷത കൂടി പരിഗണിച്ചാണ് വീടിന്‍റെ മുന്‍വശത്ത് പടിപ്പുരയും വലതുവശത്ത് സ്ഥിതി ചെയ്യുന്ന അടുക്കളയ്ക്ക് സമീപം വെഹിക്കുലാര്‍ ഗേറ്റ്, കാര്‍ പോര്‍ച്ച് എന്നിവയും സ്ഥാനപ്പെടുത്തിയത്. തികഞ്ഞ സ്വകാര്യതയോടെയാണ് 2848 ചതുര ശ്ര അടി വിസ്തീര്‍ണ്ണം ഉള്ള വീടിന്‍റെ ഓരോ കോണും സജ്ജീകരിച്ചിരിക്കുന്നത്. അലങ്കാര വേലകളുടെ അതിപ്രസരം ഇല്ലാത്ത അതീവ വിശാലമായ വസതി എന്ന സങ്കല്പമാണ് വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നത്. പൊതു ഇടങ്ങള്‍ തുറസ്സായ നയത്തില്‍ പരസ്പരബന്ധി തമായാണ് ഒരുക്കിയിരിക്കുന്നത്.

പൂമുഖവാതില്‍ കടന്നെത്തുന്നത് ഡബിള്‍ ഹൈറ്റില്‍ ഒരുക്കിയ ലിവിങ് സ്പേസിലേക്കാണ്. ഫാബ്രിക്ക് ഫിനിഷ് ഇരിപ്പിടങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡൈനിങ്ങാണ് ഈ വീടിന്‍റെ കേന്ദ്രബിന്ദു. ഡൈനിങ്ങിന്‍റെ വശത്തെ ഭിത്തിയിലാണ് പ്രെയര്‍ യൂണിറ്റ് ഉള്‍പ്പെടുത്തിയത്. ജനലുകളും വാതിലുകളും ഗോവണിയുടെ കൈവരിയും നിര്‍മ്മിക്കാനും പടവുകളില്‍ പാനലിങ് ചെയ്യാനും മര്‍ബോ വുഡാണ് തെരഞ്ഞെടുത്തിരി ക്കുന്നത്. കവാടത്തില്‍ ബ്രേക്ക് ഫാസ്റ്റ് കൗര്‍ ഉള്‍പ്പെടുത്തിയ കിച്ചന്‍ ഗ്രീന്‍ കളര്‍ തീമി ലാണ്. പാന്‍ട്രി, സ്റ്റോര്‍ റൂം, ബാത് അറ്റാച്ച്ഡ് സെര്‍വന്‍റ്സ് റൂം എന്നിവ അടുക്കളയ്ക്ക് അനുബന്ധമായി ഉണ്ട്. ഉപയുക്തതയ്ക്ക് പ്രാമുഖ്യമുള്ള അപ്പര്‍ ലിവിങ്, പ്രത്യേക ഡ്രസ്സിങ് ഏരിയ ഉള്‍പ്പെടുത്തിയ മകളുടെ കിടപ്പുമുറി, യൂട്ടിലിറ്റി റൂം എന്നിവയാണ് മുകള്‍ നിലയില്‍ ഉള്ളത്. ന്യൂട്രല്‍ നിറങ്ങളും വുഡന്‍ ഫിനിഷുകളും ഇഴ ചേര്‍ത്ത് വാം ലൈറ്റിങ് ചെയ്താണ് മാസ്റ്റര്‍ ബെഡ്റൂം ഒരുക്കിയത്.

മിതത്വം മുഖമുദ്രയാക്കിയ ഗസ്റ്റ് ബെഡ്റൂം സ്റ്റോറേജ് യൂണിറ്റുകളാല്‍ സമൃദ്ധമാണ്. മാസ്റ്റര്‍ ബെഡ്റൂമില്‍ റീഡിങ് കം കോഫി കോര്‍ണറും മകളുടെ കിടപ്പുമുറിയില്‍ ബേ വിന്‍ഡോ, സ്റ്റഡി കം വര്‍ക്ക് സ്പേസ് എന്നിവയും ഉള്‍പ്പെ ടുത്തിയത് ശ്രദ്ധേയമാണ്. സ്റ്റെയര്‍ ഏരിയയുടെ ചുമരില്‍ ജനാലകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ശുദ്ധവായുവും സൂര്യപ്രകാശവും സമൃദ്ധമായി അകത്തെത്തുന്നു്. സിഎന്‍സി വര്‍ക്കുള്ള മെറ്റല്‍ സ്ക്രീനുകള്‍ ജനാലകളുടെ ഭാഗമാക്കിയത് ശ്രദ്ധേയമാണ്. ലിവിങ് സ്പേസിന്‍റെ പുറം ഭിത്തി, ടിവി യൂണിറ്റ്, സ്റ്റെയര്‍ ഏരിയയുടെ ഒരു ചുമര്‍ എന്നിവ ടെക്സ്ചര്‍ പെ യിന്‍റ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടു്. അനാവശ്യ ചുമരുകള്‍ ഒഴിവാക്കിയതും ലിവിങ് ഏരിയ ഡബിള്‍ ഹൈറ്റില്‍ ആക്കിയതും ചൂട് വായുവിനെ പുറന്തള്ളി അകത്തളാന്തരീക്ഷം ഊഷ്മളമാക്കാന്‍ സഹായകരമായിട്ടുണ്ട്.

ലിവിങ്ങിലെ പരന്ന മേല്‍ക്കൂരയ്ക്ക് മുകളില്‍ ട്രസ് വര്‍ക്ക് ചെയ്ത് മംഗലാപുരം ഓടൊട്ടിച്ചതും ചൂടു കുറയ്ക്കാന്‍ സഹായകരമായി ട്ടു്. അനായാസം പരിപാലിക്കാവുന്നതും അനാവശ്യ അലങ്കാരങ്ങളില്ലാത്തതുമായ വസ തി എന്ന വീട്ടുകാരുടെ ആവശ്യത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ ശില്പികള്‍ക്ക് സാധിച്ചിട്ടുണ്ട്.

Architects : Ar. Sumayya K A & Salih A S

Address : Sumayya Salih Architects, Thrissur

Client / Owner : Sajith & Laya

സജിത്തും കുടുംബവും

ലൊക്കേഷന്‍ / Location: Kunnamkulam, Thrissur

ഏരിയ / Area : 2848 Sq.Ft..

പ്ലോട്ട് / Plot : 12.11 Cents.

Newsletter

Subscribe our latest news/publications.

www.designerpublications.com
Ebco

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.