Last Updated: September 05, 2022
Interior / September 05, 2022

കടലാസ് കഫേ

ഇന്ന് വൈവിധ്യമാര്‍ന്ന ഭക്ഷണരീതികളും അതീവ രുചികരമായ പാചകക്കുറിപ്പു കളും പ്രാദേശികമായി ഒതുങ്ങി നില്‍ക്കാതെ ആഗോളതലത്തില്‍ പ്രചരിപ്പിക്ക പ്പെടുന്നത് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികള്‍ക്ക് ഏറെ അനുഗ്രഹമാണ്. ലോകമെമ്പാടും പരന്നു കിടക്കുന്ന ാന്‍്രഡഡ് റസ്റ്റോറന്‍റുകളില്‍ നിന്ന് പ്രചോദനമുള്‍ക്കെ ാണ്ട് വിവിധ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും അതതു പ്രദേശങ്ങളിലെ തനതു വിഭവങ്ങള്‍ക്കായി വന്‍കിട റസ്റ്റോറന്‍റുകളെ വെല്ലുന്ന ഭക്ഷണശാലകള്‍ സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുകയാണിപ്പോള്‍.

മെനുവില്‍ അതീവ രുചികരമായ പുതുവിഭവങ്ങള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നതിന് പുറമെ നല്ല ഭക്ഷണത്തിനൊപ്പം മറ്റ് പല വിസ്മയങ്ങളും റസ്റ്റോറന്‍റ് ഉടമകള്‍ ഭക്ഷണപ്രേമികള്‍ക്കായി കാത്തു വെക്കാറുണ്ട്. ഇത്തരം നൂതന പാക്കേജുകള്‍ 'എക്സ്പീരിയന്‍സ് ഡൈനിങ്' എന്നാണറിയപ്പെടുന്നത്. ഒരു ഉപഭോക്താവിന്‍റെ സംതൃപ്തി എന്തു കഴിക്കുന്നു എന്നതിനൊപ്പം എവിടെയിരുന്നു കഴിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും. ഇവിടെയാണ് ഭക്ഷണശാലയുടെ അന്തരീക്ഷത്തിനും ചുറ്റുപാടുകള്‍ക്കും ഭക്ഷണത്തോളം അതുമല്ലെങ്കില്‍ ഭക്ഷണത്തേക്കാള്‍ പ്രസക്തി കൈവരുന്നത്.

ഈ നൂതനപ്രവണതയുടെ തുടര്‍ച്ചയെന്നോണം നഗരത്തില്‍ പൊട്ടി മുളച്ച അസംഖ്യം പരീക്ഷണാത്മക ഭക്ഷണശാലകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി എക്സ്പീരിയന്‍സ് ഡൈനിങ്ങിനു മാത്രമായുള്ള അതുല്യമായ ഒരിടമായിരുന്നു ക്ലയന്‍റുകളുടെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്. പഴയൊരു മൂന്ന് നിലക്കെട്ടിടത്തിന് കാര്യമായ മാറ്റമൊന്നും വരുത്താതെയാണ് കടലാസ് കഫേ എന്നു പേരിട്ട ഈ ഭക്ഷണശാല രൂപകല്‍പ്പന ചെയ്തത്.

ചരിത്രമുറങ്ങുന്ന കോഴിക്കോട് ജില്ലയിലെ ഗുജറാത്തി തെരുവില്‍ സ്ഥിതി ചെയ്യുന്ന പറയത്തക്ക പഴക്കമൊന്നുമില്ലാത്ത ഒരു സംഭരണശാലയാണ് കടലാസ് കഫേയായി പരിവര്‍ത്തിപ്പിക്കപ്പെട്ടത്. ബീച്ചിനോട് മുട്ടിയുരുമ്മിയെന്ന വണ്ണം നിലകൊള്ളുന്ന ചുരുക്കം ചില പഴയ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു ഇത്. ഈ കെട്ടിടത്തിന് പറയത്തക്ക ചരിത്രപ്രാധാന്യമൊന്നുമില്ലായിരുന്നു.

ഡിസൈന്‍ തീമിനോട് നീതി പുലര്‍ത്തും വിധം മേല്‍ക്കൂരയില്‍ ചില ലെവല്‍ വ്യതിയാനങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ കെട്ടിടത്തിന്‍റെ വിസ്തീര്‍ണ്ണത്തിലോ ഘടനയിലോ മാറ്റമൊന്നും വരുത്തിയിട്ടില്ല. കെട്ടിടത്തിന്‍റെ മുഖപ്പ് കൊറുഗേറ്റഡ് സിമന്‍റ് ഷീറ്റ് കൊണ്ട് പൊതിഞ്ഞതിനൊപ്പം ബാക്കി ഭാഗം എക്സ്പോസ്ഡ് സിമന്‍റ്, ഗ്ലാസ് ഫിനിഷുകള്‍ നല്‍കി ആകര്‍ഷകമാക്കിയിട്ടുമുണ്ട്. കടലും കടലിന്‍റെ നിറഭേദങ്ങളും പ്രധാന ശ്രദ്ധാകേന്ദ്രമായി മാറണമെന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിനകത്തും പുറത്തും മിതത്വത്തിലൂന്നിയ അലങ്കാരവേലകളും മറ്റ് വിശദാംശങ്ങളും ബോധപൂര്‍വ്വം ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കടലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നല്‍കിയ നീല, മഞ്ഞ നിറങ്ങളുടെ ഷേഡുകള്‍ക്കൊപ്പം പ്ലെയിന്‍ സിമന്‍റ് ഫിനിഷും നിലത്തും ചുമരുകളിലും ഇടം പിടിച്ചിട്ടുണ്ട്. കെട്ടിടത്തിന് സമ്പന്നമായ ഭൂതകാലവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടി കൂടിയാണ് ആന്‍റിക് ഫിനിഷുകളും സമീപത്തെ പഴയ കെട്ടിടങ്ങളില്‍ നിന്ന് കടം കൊണ്ടവയുള്‍പ്പെടെയുള്ള ആക്സസറികളും അകത്തളത്തില്‍ സമൃദ്ധമായി ഉള്‍പ്പെടുത്തിയത്.

Architect: : Ar.Hamed M M & Ar. Hafiff P K.

Zero Studio,

Kozhikode,Kerala.

Mob :9447751826

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.