Last Updated: February 07, 2023

Special Feature News

Special Feature / February 07, 2023
ഐഐഎയുടെ ബെസ്റ്റ് ചാപ്റ്റര്‍ അവാര്‍ഡ് 2022 ഐഐഎ കേരള ചാപ്റ്ററിന്

ആര്‍ക്കിടെക്ചര്‍ മേഖലയ്ക്ക് നല്‍കുന്ന മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്‍റെ ദേശീയ കൗണ്‍സില്‍ ഇന്ത്യയിലെ മികച്ച ഐഐഎ ചാപ്റ്ററിന് ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരത്തിന് ഐഐഎ കേരള ചാപ്റ്റര്‍ അര്‍ഹമായി. ഇക്കഴിഞ്ഞ ഏഴാം തീയതി ഒറീസയിലെ റായ്പൂരില്‍ നടന്ന ഐഐഎയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വച്ച് ഐഐഎ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് എല്‍.ഗോപകുമാര്‍, ഐഐഎ ദേശീയ പ്രസിഡന്‍റ് ആര്‍ക്കിടെക്റ്റ് സി.ആര്‍.രാജുവില്‍ നിന്ന് ഐഐഎ ബെസ്റ്റ് ചാപ്റ്റര്‍ അവാര്‍ഡ് 2022 ഏറ്റുവാങ്ങി.

മികച്ച സെന്‍ററിനുള്ള ഐഐഎയുടെ ദേശീയ പുരസ്ക്കാരത്തിന് ഐഐഎ കേരള ചാപ്റ്ററിലെ കോഴിക്കോട് സെന്‍ററും അര്‍ഹമായി. ഐഐഎയുടെ ഛത്തീസ്ഗഡ് ചാപ്റ്ററാണ് കഴിഞ്ഞ മാസം ഏഴ്, എട്ട് തീയതികളിലായി നടന്ന ഐഐഎ ദേശീയ കണ്‍വെന്‍ഷന് ആതിഥ്യമരുളിയത്. രാജ്യത്തുടനീളമുള്ള ഐഐഎയുടെ വിവിധ ചാപ്റ്ററുകള്‍ക്കും സെന്‍ററുകള്‍ക്കും വിവിധ വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ 220-ല്‍ പരം പുരസ്ക്കാരങ്ങളാണ് ദേശീയ കണ്‍വെന്‍ഷന്‍റെ സമാപനച്ചടങ്ങില്‍ വിതരണം ചെയ്യപ്പെട്ടത്. 'ഡീകോഡിങ് അഫോര്‍ഡബിള്‍ ഹൗസിങ്' എന്ന പേരില്‍ പ്രൊഫ. ജീത് കുമാര്‍ ഗുപ്ത രചിച്ച പുസ്തകത്തിന്‍റെ പ്രകാശനത്തിനും ഈ സദസ്സ് വേദിയായി. ഐഐഎ ദേശീയ പ്രസിഡന്‍റ് ആര്‍ക്കിടെക്റ്റ് സി.ആര്‍.രാജുവും മറ്റ് ദേശീയ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്നാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്.

ഐഐഎയുടെ ദേശീയ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കിയ കമ്മിറ്റി അംഗങ്ങളെയെല്ലാം ഐഐഎ ഛത്തീസ്ഗഢ് ചാപ്റ്റര്‍ പ്രസിഡന്‍റ് ആര്‍ക്കിടെക്റ്റ് രാജ് കുമാര്‍ പ്രജാപതി ചടങ്ങില്‍ വച്ച് ആദരിച്ചു.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
my Fovit

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.