Last Updated: May 04, 2023
Special Feature / May 04, 2023

സീഡ്ഗൈസ്റ്റ് സമാപിച്ചു

സീഡ്ഗൈസ്റ്റ്എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടു നിന്ന മൂവാറ്റുപുഴയിലെ സീഡ് എപിജെ അബ്ദുള്‍ കലാം സ്കൂള്‍ ഓഫ് എണ്‍വയോണ്‍മെന്‍റല്‍ ഡിസൈനിന്‍റെ വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സീഡ്ട്രാക്ക് എന്ന പേരില്‍ രണ്ട് ദിവസം നീണ്ട് നിന്ന ഇന്‍റര്‍ കോളേജ് സ്പോര്‍ട്ട്സ് മീറ്റും, സീഡയഗണല്‍സ് എന്ന പേരില്‍ നാല് മുതല്‍ പത്ത് ദിവസം വരെ നീണ്ട് നിന്ന വിവിധ ശില്പശാലകളും, സീഡ്സ്കേപ്പ് എന്ന പേരില്‍ പന്ത്രണ്ട് ദിവസം നീണ്ട പ്രദര്‍ശനവും, സീഡ്ടോക്സ് എന്ന പേരില്‍ നടന്ന പ്രഭാഷണങ്ങളും പാനല്‍ചര്‍ച്ചകളും സീഡ്ഗൈസ്റ്റിന്‍റെ ഭാഗമായിരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബോസ്കൃഷ്ണമാചാരിയാണ് ഏപ്രില്‍ രണ്ട് മുതല്‍ പന്ത്രണ്ട് വരെ നടന്ന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. അഡ്വ.ടി.എഎസ് റഷീദ് (സീഡ് ചെയര്‍മാന്‍), സീഡിന്‍റെ മറ്റ് സാരഥികളും ആര്‍ക്കിടെക്റ്റുകളുമായ സെബാസ്റ്റ്യന്‍ ജോസ് (ഡീന്‍ & ഡയറക്ടര്‍), രാജ് മേനോന്‍ (അക്കാദമിക്ക് ചെയര്‍ & ഡയറക്ടര്‍), ശ്രീവത്സന്‍ (അക്കാദമിക്ക് കൗണ്‍സില്‍ ഹെഡ്); ആര്‍ക്കിടെക്റ്റുകളായ സൗമിത്രോ ഘോഷ്, അബിന്‍ ചൗധരി, അമൃത ബല്ലാല്‍, മഹേഷ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉട്ഘാടനവേദിയില്‍ സന്നിഹിതരായിരുന്നു.

കന്‍റംപ്രറിആര്‍ട്ടിസ്റ്റും എഡ്യുക്കേഷണലിസ്റ്റും ലളിതകലാ അക്കാദമി ചെയര്‍മാനുമായ മുരളി ചീരോത്താണ് എക്സിബിഷന്‍ ക്യൂറേറ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള ഇരുന്നൂറ്റി അമ്പതില്‍ പരം ആര്‍ക്കിടെക്റ്റുകളും, കലാകാരന്മ ാരും, വിവിധ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, പൊതുജനങ്ങളുമടക്കം രണ്ടായിരത്തില്‍ പരം പേര്‍ മട്ടാഞ്ചേരി ജ്യൂ ടൗണ്‍ റോഡിലെ ഇസ്മയില്‍ വെയര്‍ഹൗസില്‍ നടന്ന പ്രദര്‍ശനം കാണാനെത്തി. ബാംബൂ പവലിയനാണ് ഇരുന്നൂറിലേറെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളുടെ വാസ്തുകലാസൃഷ്ടികള്‍ കണ്ട് വിലയിരുത്താനെത്തിയവരെ ഏറ്റവും ആകര്‍ഷിച്ചത്. പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന ആറു ദിവസത്തെ ശില്പശാലയിലാണ് അഞ്ഞൂറ് ചതുരശ്ര അടി വലിപ്പമുള്ള വമ്പന്‍ മുള വാസ്തുശില്പം നിര്‍മ്മിച്ചത്. പരിസ്ഥിതി സൗഹൃദവും ഈടുറ്റതുമായ നിര്‍മ്മാണസാമഗ്രിയെന്ന നിലയില്‍ കേരളത്തില്‍ മുളയ്ക്കുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് മുളശില്പം ഒരുക്കിയതെന്ന് ഡിസൈന്‍ സ്കൂളിലെ അക്കാദമിക്ക് ചെയര്‍മാന്‍ രാജശേഖരന്‍ സി മേനോന്‍ ചൂണ്ടിക്കാട്ടി

പരമ്പരാഗതരീതിയില്‍ കയറിട്ട് ബന്ധിപ്പിക്കുന്നതിന് പകരം സ്റ്റീല്‍ കേബിളുകള്‍ ഉപയോഗിച്ചാണ് ശില്പത്തിന്‍റെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കിയത്. അഗ്രഭാഗത്തെ തൂണുകള്‍ ഒഴിവാക്കി കാന്‍ഡിലിവറായാണ് ഇത് ഉറപ്പിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ തംബ് ഇംപ്രഷന്‍സ് കൊളാബറേറ്റീവ് നേതൃത്വം നല്‍കിയ ശില്പശാലയിലാണ് ബാംബൂ പവലിയന്‍ നിര്‍മ്മിക്കപ്പെട്ടത്. സുസ്ഥിരനിര്‍മ്മാണസാമഗ്രികളെ പ്രോത്സാഹിപ്പിക്കുന്ന ഈ കൂട്ടായ്മയിലെ അംഗങ്ങളും ആര്‍ക്കിടെക്റ്റുകളുമായ സങ്കല്‍പ്പ (അഹമ്മദാബാദ്), മനു നരേന്ദ്രന്‍ (ഹൈദരാബാദ്), മിലിന്ദ് (സൂറത്ത്) എന്നിവരാണ് ഈ സൃഷ്ടിയൊരുക്കാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചത്. ബാംഗ്ലൂരിലെ ആരവാണി ആര്‍ട്ട് പ്രോജക്റ്റിന്‍റെ സഹകരണത്തോടെ രചിച്ച 750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചുവര്‍ചിത്രവും ഈ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ജെന്‍ഡര്‍ പാരിറ്റിയുടേയും (ലിംഗതുല്യത) നാനാത്വത്തിന്‍റേയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കാഞ്ചന, വര്‍ഷ, നന്ദിന, പൂര്‍ണ്ണിമ എന്നീ ട്രാന്‍സ്ജെന്‍ഡര്‍ കലാകാരന്മ ാരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ ഇരുപതോളം വിദ്യാര്‍ത്ഥികളാണ് ഈ ചുവര്‍ ചിത്രം വരച്ചത്. വര്‍ണ്ണ വൈവിധ്യം എടുത്തു കാണിക്കുന്ന ഈ ചുവര്‍ ചിത്രം ഒറ്റനോട്ടത്തില്‍ തന്നെ നാനാത്വത്തിന്‍റെ വിളംബരമാണെന്ന് ബോധ്യമാകും. ശ്രീരാം പ്രദീപ് നേതൃത്വം നല്‍കിയ ചലച്ചിത്ര നിര്‍മ്മാണ ശില്പശാലയും, പ്രൊഫ.സൗമ്യ പാണ്ഡേ നേതൃത്വം നല്‍കിയ ടെക്സ്റ്റൈല്‍ ഡിസൈന്‍ ശില്പശാലയും ഈ വേദിയില്‍ നടന്നു. ആര്‍ക്കിടെക്റ്റുകളായ സൗമിത്രോ ഘോഷ്, അബിന്‍ ചൗധരി, അമൃത ബല്ലാല്‍, മഹേഷ് രാധാകൃഷ്ണന്‍ എന്നിവര്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട സൃഷ്ടികള്‍ വിലയിരുത്തുകയും എക്സിബിഷന്‍റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചകള്‍ നയിക്കുകയും ചെയ്തു. സീഡിലെ അക്കാദമിക്ക് കൗണ്‍സില്‍ ഹെഡായ ആര്‍ക്കിടെക്റ്റ് ശ്രീവത്സനായിരുന്നു ഈ ചര്‍ച്ചകളടെ മോഡറേറ്റര്‍.

വാസ്തുശില്പകല പഠിക്കുകയും ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പ്രദര്‍ശനവേദിയില്‍ വച്ച് ഏപ്രില്‍ എട്ട് വാസ്തുശില്പകലയിലെ ജന്‍ഡര്‍ പാരിറ്റി ദിനമായി ആഘോഷിച്ചിരുന്നു. ആര്‍ക്കിടെക്ചറല്‍ ലൈവ്, ലീവാര്‍ഡിസ്റ്റ്സ് എന്നിവര്‍ ഇതില്‍ പങ്കാളികളായി. ഈ വിഷയത്തിലുള്ള പുസ്തക പ്രകാശനവും ഏപ്രില്‍ എട്ടിന് നടന്നു. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രസിഡന്‍റ് ആര്‍ക്കിടെക്റ്റ് അഭയ് വിനായക് പുരോഹിത് സീഡ്സ്കേപ്പ് പ്രദര്‍ശനവേദി സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.