Last Updated: May 04, 2023
ആദരാഞ്ജലികള്‍.

കേരള സര്‍ക്കാരിന്‍റെ വിവിധ ആസൂത്രണസമിതികളില്‍ അംഗമായിരുന്ന ആര്‍ക്കിടെക്റ്റ് എ. കസ്തൂരി രംഗന്‍ ഇക്കഴിഞ്ഞ മാസം 23-ാം തീയതി അന്തരിച്ചു. 1995 മുതല്‍ രണ്ടുവര്‍ഷക്കാലം ട്രിവാന്‍ഡ്രം ഡെവലപ്പ്മെന്‍റ് അതോറിറ്റിയുടെ സെക്രട്ടറിയായും, കേരളസര്‍ക്കാരില്‍ ചീഫ് ടൗണ്‍ പ്ലാനറായും, ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള സാങ്കേതിക സമിതിയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങ് & ടെക്നോളജിയിലെ ആദ്യത്തെ ബാച്ചിലെ വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം അവിടെ അര്‍ബന്‍ പ്ലാനിങ് വിഭാഗത്തില്‍ പാര്‍ട്ട് ടൈം അദ്ധ്യാപകനായും ജോലി ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാസ്റ്റര്‍ പ്ലാനിങ് അഡ്വൈസറായും ഒരു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റായിരുന്ന അഡ്വ. അറുമുഖം ചെട്ടിയാരുടെ മകനാണ് അദ്ദേഹം. ഭാര്യ: സരളകുമാരി (റിട്ട. ബോട്ടണി പ്രൊഫസര്‍) മകള്‍: അഞ്ജു മരുമകന്‍: രാജേഷ് സദാസമയവും ഊര്‍ജസ്വലനും സേവനസന്നദ്ധനുമായിരുന്ന ആ വാസ്തുശില്പിക്ക് ഡിസൈനര്‍ പബ്ലിക്കേഷന്‍സിന്‍റെ ആദരാഞ്ജലികള്‍...

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
my Fovit

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.