ഐ ഐ എ കാസര്‍ഗോഡ് സെന്‍റര്‍ യാഥാര്‍ത്ഥ്യമായി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ ഐ എ)
കാസര്‍ഗോഡ് സെന്‍ററിന്‍റെ ഉദ്ഘാടനം കഴിഞ്ഞമാസം 26ാം
തിയതി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി
ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ആര്‍ക്കിടെക്റ്റ്സ് കേരളാ ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ആര്‍ക്കിടെക്റ്റ്
വിനോദ് സിറിയക് അധ്യക്ഷത വഹിച്ച ചടങ്ങിനെ ആര്‍ക്കിടെ
ക്റ്റുകളായ ബി.സുധീര്‍ (ഐ ഐ എ ദേശീയ ട്രഷറര്‍),
സജോ ജോസഫ് (ഐ ഐ എ കണ്ണൂര്‍ സെന്‍റര്‍
ചെയര്‍പേഴ്സണ്‍), പള്ളിക്കര പഞ്ചായത്ത് പ്രസിഡന്‍റ് എം
കുമാരന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. ഇതോടൊപ്പം
കാസര്‍ഗോഡിന്‍റെ നിര്‍മ്മിതിയും സാംസ്കാരിക
പൈതൃകവും പരിചയപ്പെടുത്താനായി ഐ ഐ എ കേരളാ
ചാപ്റ്റര്‍ ഹെറിറ്റേജ് സെല്‍ സംഘടിപ്പിച്ച അയനം യാത്രയും
ബേബി ബാലകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ആര്‍ക്കിടെക്റ്റു
കളായ ശ്യാംകുമാര്‍ പുറവങ്കര (ചെയര്‍പേഴ്സണ്‍), ഹരീഷ്
ബാബു എം. (വൈസ് ചെയര്‍പേഴ്സണ്‍), മുഹമ്മദ് സാബിഖ്
(സെക്രട്ടറി), ഷബീര്‍ ഹാരിസ്, (ട്രഷറര്‍) എന്നിവരാണ് കാസര്‍ഗോഡ്
സെന്‍ററിന്‍റെ സാരഥികള്‍. പ്രദേശത്തെ ഭൂമികയിലും
സംസ്കാരത്തിലും നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട്
ജില്ലയുടെ ആര്‍ക്കിടെക്ചറല്‍ ഭാവി രൂപകല്‍പ്പന ചെയ്യുന്ന
'ബില്‍ഡിങ് ദി ഫ്യൂച്ചര്‍ ഓണ്‍ കള്‍ച്ചറല്‍ ഫൗഷേന്‍സ്'
സാംസ്കാരിക അടിത്തറകളില്‍ ഊന്നി ഭാവി കെട്ടിപ്പടുക്കുക
എന്ന് പേരിട്ട പദ്ധതി സെന്‍റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച്
പ്രഖ്യാപിക്കപ്പെട്ടു.
സപ്തഭാഷാ ഭൂമി എന്നറിയപ്പെടുന്ന കാസര്‍ഗോഡിന്‍റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ് പ്രകൃതിയും സംസ്കാരവും
വാസ്തുവിദ്യയും സംഗമിക്കുന്ന ഈ ഉദ്യമം' എന്ന് ആര്‍ക്കിടെക്റ്റ് ശ്യാംകുമാര്‍ പുറവങ്കര പ്രസ്താവിച്ചു. സുസ്ഥിരത,ഉള്‍ക്കൊള്ളല്‍, പൈതൃക സംരക്ഷണം, പരിഷ്കരണം,
സാമൂഹിക ബന്ധം, പ്രൊഫഷണല്‍ വളര്‍ച്ച, വിഭിന്ന സംസ്കാരങ്ങള്‍ക്ക് ഇടയിലെ സംവാദം എന്നിങ്ങനെ ഏഴ് വാസ്തുബിംബങ്ങളില്‍ ഊന്നിയാണ് സെന്‍ററിന്‍റെ
പ്രവര്‍ത്തനങ്ങള്‍ എന്നും ഓരോ വിഭാഗത്തെയും നിയന്ത്രിക്കാന്‍ സെന്‍ററിലെ ഓരോ അംഗത്തെ വീതം മിനിസ്റ്റര്‍ എന്ന പേരില്‍ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പരമ്പരാഗത നിര്‍മ്മാണ രീതികളും പരമ്പരാഗത വാസ്തുവിദ്യയും രേഖപ്പെടുത്തുകയും പുനര്‍ വ്യാഖ്യാനിക്കുകയും ചെയ്യുക, ഡിസൈന്‍ പങ്കാളിത്തം നല്‍കിയും പ്രചരിപ്പിച്ചും സമൂഹങ്ങളെ ശാക്തീകരിക്കുക,വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും വേണ്ടി
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സെന്‍റര്‍ നടത്തുക.
അധികം ജന ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ലാത്ത കോട്ടപ്പാറ കോട്ടയും പള്ളിക്കര
പഞ്ചായത്തിലെ പനയല്‍ വയലും സാംസ്കാരികമായി അടയാളപ്പെടുത്തുക എന്ന ആദ്യ സംരംഭം വൈസ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ഹരീഷ് ബാബു എം. പ്രഖ്യാപിച്ചു. രേഖീകരണം,ചിത്രീകരണം, വാമൊഴിയായി പ്രചരിച്ചു വരുന്ന ചരിത്രം
രേഖപ്പെടുത്തല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ പ്രോജക്റ്റ് വഴി
ബേക്കല്‍ കോട്ടയും സമീപത്തെ സാംസ്കാരിക ബിംബങ്ങളും
കോര്‍ത്തിണക്കി ഒരു ടൂറിസം ഇടനാഴി സൃഷ്ടിക്കുക എന്നതാണ്
ഈ പ്രഖ്യാപനത്തിന്‍റെ ലക്ഷ്യം. പനയല്‍ വയല്‍ കവലയിലെ
ഗതാഗതക്കുരുക്ക് അഴിക്കുന്നതിനു വേണ്ടിയുള്ള ഒരു ആശയവും
സെന്‍റര്‍ മുന്നോട്ടുവച്ചിട്ടു്. ഒരു റൗണ്ട് എബൗട്ട്, ട്രാഫിക്
സിഗ്നല്‍ സ്പീഡ് ബ്രേക്കറുകള്‍ എന്നിവയടങ്ങിയ ഈ പദ്ധതി
പഞ്ചായത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടു്. സംസ്കാരവും
സമൂഹവും പ്രൊഫഷണല്‍ വൈദഗ്ധ്യവും കാസര്‍ഗോഡിന്‍റെ
ഭാവിക്കുവേണ്ടി സമയിപ്പിച്ചുകൊണ്ടുള്ള ഒരു യാത്രയുടെ
ആരംഭമാണിത് എന്ന് ആര്‍ക്കിടെക്റ്റ് ശ്യാംകുമാര്‍ പുറവങ്കര
ഉദ്ഘാടന വേളയില്‍ പറഞ്ഞു.
- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.