Trending
Last Updated: November 08, 2025
V-Guard Water Heater
ആര്‍ക്കിടെക്റ്റ് എന്‍ മഹേഷിന്‍റെ ആര്‍ക്കിടെക്ചര്‍ സപര്യ സുവര്‍ണ്ണ ജൂബിലി നിറവില്‍

കേരളത്തിലെ വാസ്തുകുലപതികളിലൊരാളും അയ്യര്‍ & മഹേഷ് ആര്‍ക്കിടെക്റ്റ്സിന്‍റെ സാരഥിയുമായ ആര്‍ക്കിടെക്റ്റ് എന്‍ മഹേഷ് പ്രൊഫഷണല്‍ പ്രാക്റ്റീസ് ആരംഭിച്ചതിന്‍റെ അമ്പതാം വാര്‍ഷികാഘോഷവും അദ്ദേഹം സ്ഥാപിച്ച പ്രമുഖ ആര്‍ക്കിടെക്ചറല്‍ കോളേജായ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ട്രിവാ ന്‍ഡ്രത്തിന്‍റെ (C A T) പതിനഞ്ചാം വാര്‍ഷിക ആഘോഷവും M@50 എന്ന പേരില്‍ കഴിഞ്ഞമാസം 25, 26, 27 തിയതികളില്‍ തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രത്തു (C E T) നിന്ന് 1972-ല്‍ ഒന്നാം റാങ്കോടെ ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ അദ്ദേഹം അക്കാദമിക്, പ്രൊഫഷണല്‍ രംഗങ്ങളില്‍ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ്. കേരളത്തിനകത്തും പുറത്തുമായി 110 ലക്ഷത്തില്‍ പരം ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന ആയിരത്തില്‍ പരം ആര്‍ക്കിടെക്ചറല്‍ പ്രോജക്റ്റുകള്‍ അദ്ദേഹം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി മുപ്പതില്‍പരം സ്റ്റാര്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും രൂപകല്പന ചെയ്ത അദ്ദേഹം തടിപ്പണികള്‍ക്ക് പ്രാമുഖ്യമുള്ള ഇന്ത്യന്‍ വാസ്തുവിദ്യയെ പുനരുജ്ജീവിപ്പിക്കാനായി പരിശ്രമിക്കുന്ന വാസ്തുശില്പികളില്‍ പ്രഥമ ഗണനീയനാണ്. ടിമ്പര്‍ ആര്‍ക്കിടെക്റ്റ് എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെടുന്നു്. അന്തര്‍ദേശീയ ഹോട്ടല്‍ ബ്രാന്‍ഡുകള്‍ ആയ താജ്, റാഡിസണ്‍, ഹയാത്ത്, ഹില്‍ട്ടന്‍, ലീലാ റാവിസ്, താമര, നൊവോട്ടല്‍ മുതലായവയുടെ ശില്പിയായ അദ്ദേഹം, ഇന്ത്യയിലെ അഞ്ച് പ്രമുഖ ഹോസ്പിറ്റാലിറ്റി ആര്‍ക്കിടെക്റ്റുകളില്‍ ഒരാള്‍ കൂടിയാണ്.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോ ളജിയുടെ ശില്പിയായ അദ്ദേഹത്തിന് ആര്‍ക്കിടെക്ചറല്‍, എഞ്ചിനീയറിങ് രംഗങ്ങളിലെ മികവിനുള്ള പ്രത്യേക പുരസ്കാരം 2002 നവംബര്‍ 18-ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് ആയിരുന്ന ഡോ.എ പി ജെ അബ്ദുല്‍ കലാം സമ്മാനിച്ചിരുന്നു. ലോകപ്ര ശസ്ത ഡിസൈന്‍ ജേര്‍ണലായ ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് AD 50 എന്ന പേരില്‍ പ്രസിദ്ധീകരിച്ച; ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ രംഗങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഇന്ത്യക്കാരുടെ പട്ടികയില്‍ അദ്ദേഹത്തിന്‍റെ സ്വന്തം ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ അയ്യര്‍ ആന്‍ഡ് മഹേഷും ഉള്‍പ്പെട്ടിരുന്നു. ഐ ഐ ഐ ഡി ഡിസൈന്‍ എക്സലന്‍സ് പുരസ്കാരം 2019, ഐ ഐ എ നാറ്റ്കോണ്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് 2019 എന്നിവ അടക്കം എണ്‍പതില്‍ പരം പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് പുനക്രമീകരിക്കുന്നതിനായി സംഘടിപ്പിച്ച വിദഗ്ധരുടെ പാനലില്‍ ആര്‍ക്കിടെക്റ്റ് എന്‍ മഹേഷ് ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍ക്കിടെക്ചറല്‍ പ്രാക്റ്റീസ് മാനുവല്‍ പുന:ക്രമീകരിക്കുന്നതിനായി 2020ല്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ രൂപം കൊടുത്ത പാനലിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ആധാരമാക്കിയ പുതിയ മാനുവല്‍ 2022 ജൂണ്‍ മാസം മുതല്‍ നിലവില്‍ വന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഐ ജി ബി സി - ലീഡ് പ്രോഗ്രാമിന്‍റെ പ്ലാറ്റിനം, ഗോള്‍ഡ് റേറ്റിങ്ങുകള്‍ ലഭിച്ച അഞ്ച് പ്രോജക്റ്റുകള്‍ അയ്യര്‍ ആന്‍ഡ് മഹേഷ് ആര്‍ക്കിടെക്റ്റ്സിന്‍റേതാണ്. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്കിലെ ഫേസ് ത്രീ ബില്‍ഡിങ്, ഇന്‍ഫോസിസ്, എസ് എഫ് എസ് ഗ്രാന്‍ഡെ അപ്പാര്‍ട്ട്മെന്‍റ്സ്, കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ എന്നിവയും ചല ച്ചിത്രകാരനായ ശ്രീനിവാസന്‍റെ എറണാകുളത്തുള്ള വീടും ആണ് ഈ സവിശേഷ അംഗീകാരം കരസ്ഥമാക്കിയ പ്രോജക്റ്റുകള്‍.

ബോംബെയില്‍ പ്രാക്റ്റീസ് ചെയ്തിരുന്ന ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറയ യോടൊപ്പം കോവളത്തുള്ള ലീലാ ഹോട്ടലിലെ സൈറ്റ് ആര്‍ക്കിടെ ക്റ്റായാണ് ആര്‍ക്കിടെക്റ്റ് എന്‍ മഹേഷ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2 വര്‍ഷക്കാലം അവിടെ പ്രവര്‍ത്തിച്ചതിനു ശേഷം അദ്ദേഹം തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ (C E T) ആര്‍ക്കിടെക്ചര്‍ വിഭാഗം അധ്യാപ കനായി ചുമതലയേറ്റു. കന്യാകുമാരിയിലെ റെയില്‍വേ സ്റ്റേഷന്‍ 1975-ല്‍ സ്വന്തം സ്ഥാപനം തുടങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യകാല പ്രോജക്റ്റുകളില്‍ ഒന്നാണ്.

കൊല്ലം പബ്ലിക് ലൈബ്രറി, താജ് ഗ്രീന്‍ കോവ്-കോവളം, ലളിത് ബേക്കല്‍, താമര കൂര്‍ഗ്, സീതാറാം വെല്‍നസ് റിസോര്‍ട്ട്-തൃശ്ശൂര്‍, എ കെ ജി സെന്‍റര്‍ - തിരുവനന്തപുരം, ടീ കൗി റിസോര്‍ട്ട് മൂന്നാര്‍, മുത്തൂറ്റ് പ്ലാസ ഹോട്ടല്‍ ട്രിവാന്‍ഡ്രം (ഇപ്പോള്‍ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ എന്നറിയപ്പെടുന്നു), നബാര്‍ഡ് റീജിയണല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ട്രിവാന്‍ഡ്രം എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന പ്രോജക്റ്റുകളില്‍ പെ ടുന്നു. അശ്രാന്ത പരിശ്രമിയും ദീര്‍ഘദര്‍ശിയുമായ ആ വാസ്തുകുലപ തി റഹേജാ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍-ആക്കുളം, ഹയാത്ത് സെന്‍ട്രിക്-ചാക്ക- ട്രിവാന്‍ഡ്രം, ഗ്വാളിയോര്‍ റിസോര്‍ട്ട് ആന്‍ഡ് വെഡിങ് സെന്‍റര്‍, അമാത്ര വെല്‍നസ് റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഇറ്യ വൈന്‍ യാര്‍ഡ് റിസോര്‍ട്ട്, റാവിസ് - കോവളം, കൊണ്ടൊര്‍ ഹോട്ടല്‍- ആക്കുളം മുതലായവയുടെ രൂപകല്‍പ്പനാ ജോലികളുമായി തിരക്കിലാണ്.

ഐ ഐ എ ട്രിവാന്‍ഡ്രം സെന്‍ററും തിരുവനന്തപുരത്തെ കോളേജ് ഓഫ് ആര്‍ക്കിടെക്ചറും സംയുക്തമായി സംഘടിപ്പിച്ച M@50 എന്ന പരിപാടി അഞ്ച് പതിറ്റാകളിലേറെ ദൈര്‍ഘ്യമുള്ള ആര്‍ക്കിടെക്റ്റ് മഹേഷിന്‍റെ ഔദ്യോഗികജീവിതം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കിയിരുന്നു. ഈ പരിപാടിയുടെ ഭാഗമായി അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വാസ്തുകലാപ്രദര്‍ശനം 25, 26 തിയതികളില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നടന്നിരുന്നു. പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടന വേളയില്‍ അറ്റ്കിന്‍സിന്‍റെ ഡയറക്ടര്‍, അയ്യര്‍ & മഹേഷിലെ ആര്‍ക്കിടെ ക്റ്റ് എന്നീ നിലകളില്‍ കൂടി പ്രവര്‍ത്തിച്ചിട്ടുള്ളതും, UK ആസ്ഥാന മായ W K A -യുടെ സഹസ്ഥാപകനുമായ ആര്‍ക്കിടെക്റ്റ് ജെക്കു കുരുവി ള പ്രഭാഷണം നടത്തിയിരുന്നു. ആര്‍ക്കിടെക്ചര്‍ ഓഫ് പ്രാക്റ്റീസ് എന്ന വിഷയത്തില്‍ പ്രൊഫഷണല്‍ പ്രാക്റ്റീസ് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ ആസ്പദമാക്കി ആര്‍ക്കിടെക്റ്റ് എന്‍ മഹേഷുമായുള്ള സംവാദവും രാണ്ടാo ദിവസം പ്രദര്‍ശന വേദിയില്‍ നടന്നു. 27-ാം തിയതി ഹോട്ടല്‍ ഒ ബൈ താമരയില്‍ സംഘടിപ്പിച്ച സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമോദന സന്ദേശം കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ട്രിവാന്‍ഡ്രത്തിന്‍റെ ഡയറക്ടര്‍ ആയ പ്രൊഫ.ജെ ജയകുമാര്‍ വായിച്ചു. ഐ ഐ എ ട്രിവാന്‍ഡ്രം സെന്‍റര്‍ ചെയര്‍പേഴ്സണ്‍ ജയകൃഷ്ണന്‍ ആര്‍ ജെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ വിശിഷ്ടാതിഥിയായ ശശി തരൂര്‍ എം പി ഓണ്‍ലൈന്‍ ആയി അഭിസംബോധന ചെയ്തു. ചടങ്ങില്‍ ഐ ഐ എ കേരളാ ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ആര്‍ക്കിടെക്റ്റ് വിനോദ് പി സിറിയക്കും, ഐ ഐ എ ട്രിവാന്‍ഡ്രം സെന്‍റര്‍ ചെയര്‍പേഴ്സണ്‍ ജയകൃഷ്ണന്‍ ആര്‍ ജെ യും ചേര്‍ന്ന് ആര്‍ക്കിടെക്റ്റ് എന്‍ മഹേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മഹേഷ് ഫൗഷേന്‍റെ പ്രഖ്യാപനം C A T ട്രസ്റ്റിയും വൈസ് ചെയര്‍മാനുമായ നാരായണന്‍ മഹേഷ് നിര്‍വഹിച്ചു.

ആര്‍ക്കിടെക്റ്റ് മഹേഷിന്‍റെ ഔദ്യോഗിക ജീവിതത്തെ അടയാളപ്പെടുത്തുന്ന മോണോലോഗ് ഐ ഐ എ കേരളാ ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ആര്‍ക്കിടെ ക്റ്റ് വിനോദ് പി സിറിയക് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്ര സിഡന്‍റ് അഭയ് പുരോഹിതിന് നല്‍കി പ്രകാശിപ്പിച്ചു. ആര്‍ക്കിടെക്റ്റ് എന്‍ മഹേഷിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ പ്രകാശനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈനേഴ്സ് കേരളാ ചാപ്റ്റര്‍ ചെയര്‍പേ ഴ്സണ്‍ ചിത്ര നായരാണ് നിര്‍വഹിച്ചത്. ഇന്‍ഫോസിസ് സഹസ്ഥാപ കരായ എസ് ഡി ഷിബുലാല്‍, ക്രിസ് ഗോപാലകൃഷ്ണന്‍, ഐ ഐ എ ദേശീയ ട്രഷറര്‍ ആര്‍ക്കിടെക്റ്റ് ബി സുധീര്‍, ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എം ഡി തോമസ് ജോണ്‍ മുത്തൂറ്റ്, താജ് ഗ്രൂപ്പ് ഹോട്ടല്‍സ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് റിസ്വാന്‍ അലി, ഇറ്യ റിസോര്‍ട്ട്സ് എം ഡി സുന്ദരി പതിബന്‍ദ്ല തുടങ്ങിയവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ക്രെഡായി, ബില്‍ഡേഴ്സ് അസോസിയേഷന്‍, ചേമ്പര്‍ ഓഫ് കൊമേഴ്സ് മുതലായ സംഘടനകളും പ്രമുഖ വ്യക്തികളും ഈ ചടങ്ങില്‍ ആര്‍ക്കിടെക്റ്റ് മഹേഷിനെ ആദരിച്ചു.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
Comglobal Projects
Designer Publications
Gloster Cables

Quick Links

2022-2025 © Designer Publications Kerala Pvt.Ltd.. All Rights Reserved.