Last Updated: September 05, 2022
Special Feature / September 05, 2022
ഐഐഎ യങ് ആര്‍ക്കിടെക്റ്റ്സ് ഫെസ്റ്റിവലും പുരസ്ക്കാരദാനവും ഡിസൈന്‍ കോംപറ്റീഷനും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് കേരളാ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഐഐഎ യങ് ആര്‍ക്കിടെക്റ്റ്സ് ഫെസ്റ്റിവല്‍ 2022-ഉം ഐഐഎ കോഴിക്കോട് സെന്‍റര്‍ നേതൃത്വം നല്‍കുന്ന ക്രോസ്റോഡ്സ് 2022-ഉം അടുത്ത മാസം 27, 28, 29 തീയതികളിലായി കോഴിക്കോട് ബീച്ചില്‍ വച്ച് നടക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ആയിരത്തില്‍ പരം ആര്‍ക്കിടെക്റ്റുകളുടെ സജീവ പങ്കാളിത്തമുണ്ടാകും.

ചടങ്ങിലെ മുഖ്യ ആകര്‍ഷണമായ YAF അവാര്‍ഡ്സ് 2022-ന് ഇന്ത്യയിലെ പ്രതിഭാധനരായ യുവ ആര്‍ക്കിടെക്റ്റുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. സസ്റ്റെയിനബിള്‍ ആര്‍ക്കിടെക്ചര്‍, സോഷ്യലി റെസ്പോണ്‍സിബിള്‍ ആര്‍ക്കിടെക്ചര്‍, സ്പേസസ് ഫോര്‍ ലിവിങ്, സ്പേസസ് ഫോര്‍ കളക്റ്റിവിറ്റി & കൊളാബറേഷന്‍, ആര്‍ക്കിടെക്ചറല്‍ റപ്രസന്‍റേഷന്‍ / വിഷ്വലൈസേഷന്‍, ആര്‍ക്കിടെക്ചറല്‍ ഡീറ്റെയ്ലിങ്, ഐഡിയാസ് ഫോര്‍ ദി ഫ്യൂച്വര്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള പ്രോജക്ടുകള്‍ / ആശയങ്ങളാണ് ക്ഷണിച്ചിരിക്കുന്നത്. പ്രഗത്ഭരായ ആര്‍ക്കിടെക്റ്റുകളടങ്ങുന്ന ജൂറി എന്‍ട്രികളെല്ലാം രണ്ട് ഘട്ടങ്ങളിലായി വിലയിരുത്തും. ഒക്ടോബറില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പ്രോജക്റ്റുകളെല്ലാം പ്രദര്‍ശിപ്പിച്ചതിനു ശേഷമാകും പുരസ്ക്കാരജേതാക്കളെ തെരഞ്ഞെടുക്കുക. 'യുവ ആര്‍ക്കിടെക്റ്റുകളെ പ്രോത്സാഹിപ്പിക്കുകയും പ്രൊഫഷന് അവര്‍ നല്‍കുന്ന സംഭാവനകള്‍ ആഘോഷിക്കുകയുമാണ് ഐഐഎ യങ് ആര്‍ക്കിടെക്റ്റ്സ് ഫെസ്റ്റിവല്‍ 2022-ന്‍റെ ലക്ഷ്യം. മഹത്തായ ഈ പരിപാടി ഇത്തവണ കോഴിക്കോട് വച്ച് നടത്താനുള്ള അസുലഭ സൗഭാഗ്യമാണ് ഐഐഎ കേരള ചാപ്റ്ററിന് ലഭിച്ചത്. പുത്തന്‍ ഐഐഎ യങ് ആര്‍ക്കിടെക്റ്റ്സ് ഫെസ്റ്റിവലും പുരസ്ക്കാരദാനവും ഡിസൈന്‍ കോംപറ്റീഷനും കെട്ടിലും മട്ടിലും YAF അവാര്‍ഡ്സിനെ പുനരവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കേവലമൊരു പ്രോജക്റ്റിനല്ല സമഗ്ര സംഭവനയ്ക്കുള്ള പുരസ്ക്കാരമാണ് ഇത്തവണ നല്‍കുന്നത്. രാജ്യത്തെ ഏറ്റവും പ്രതിഭാധനരായ യുവ ആര്‍ക്കിടെക്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും രാജ്യത്തെ ഭാവി ഡിസൈന്‍ സാധ്യതകള്‍ ആവിഷ്ക്കരിക്കാനുമാണ് ഇങ്ങനെ ഒരു മാനദണ്ഡം സൃഷ്ടിച്ചത്' - ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് ഥഅഎ 2022-ന്‍റെ കണ്‍വീനറായ ആര്‍ക്കിടെക്റ്റ് ബ്രിജേഷ് ഷൈജല്‍ അഭിപ്രായപ്പെട്ടു.

ആര്‍ക്കിടെക്ചറല്‍ രംഗത്തെ നൂതനാശയങ്ങള്‍, വിമര്‍ശനാത്മക ചിന്തകള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കായി ഐഐഎ കോഴിക്കോട് സെന്‍റര്‍ ഒരുക്കുന്ന വേദിയായ ക്രോസ്റോഡ്സിന്‍റെ സഹകരണത്തോടെയാണ് Y A F അവാര്‍ഡ്സ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് നഗരത്തിന്‍റെ തനിമയെയും അവിടുത്തെ വാസ്തുകല, ഡിസൈന്‍, കല, സംസ്ക്കാരം എന്നിവയെയും ആഘോഷമാക്കുന്ന ഒരു ഡിസൈന്‍ ബീച്ച് ഫെസ്റ്റിവലായാണ് ക്രോസ്റോഡ്സിന്‍റെ ഈ അദ്ധ്യായം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. 'റീവീവ് കോഴിക്കോട്- റീ-ഇമാജിനിങ് ദി കോംട്രസ്റ്റ് പ്രെസിങ്ക്റ്റ്' എന്നു പേരിട്ട ഡിസൈന്‍ കോംപറ്റീഷനും ഐഐഎ കോഴിക്കോട് സെന്‍റര്‍ ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഒന്‍പത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഈ മത്സരത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 22-ആണ് ഡിസൈന്‍ മത്സരത്തിനുള്ള പ്രോജക്റ്റുകള്‍ / ആശയങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും മനോഹരമായ പട്ടണമായ കോഴിക്കോടിന്‍റെ മകുടത്തില്‍ തിലകക്കുറി യായി ശോഭിക്കത്തക്ക വിധമുള്ളൊരു ഡിസൈന്‍ സൊല്യൂഷന്‍ യുവ ആര്‍ക്കിടെക്റ്റുകള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. കോഴിക്കോട് നഗരഹൃദയത്തിലെ കോംട്രസ്റ്റ് പരിസരം കുറച്ചു കാലമായി പൊതുജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നുണ്ട്. നഗരഹൃദയത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഈ സ്ഥലത്തിനുള്ള പ്രസക്തി എന്താണ്? ഈ മത്സരം കോഴിക്കോട് നഗരത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇതിനായി ലഭിക്കുന്ന എന്‍ട്രികള്‍ ആര്‍ക്കിടെക്ചര്‍ സമൂഹത്തെയെന്ന പോലെ ഗവണ്‍മെന്‍റിനെയും പ്രചോദിപ്പിക്കുമെന്നും അത് ഈ പ്രദേശത്തിന്‍റെ സമഗ്ര വികസനത്തിന് വഴി തെളിക്കുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.' ഐഐഎ കോഴിക്കോട് സെന്‍റര്‍ സംഘടിപ്പിക്കുന്ന ക്രോസ്റോഡ്സിന്‍റെ കണ്‍വീനറായ ആര്‍ക്കിടെക്റ്റ് നൗഫല്‍ സി ഹാഷിം പറഞ്ഞു.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.