Last Updated: September 05, 2022
Special Feature / September 05, 2022
ആര്‍ക്കിടെക്റ്റ്സ് കള്‍ച്ചറല്‍ ഫെസ്റ്റ് മാമാങ്കത്തിന് പാലക്കാട് തുടക്കം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 17,18 തീയതികളിലായി നടക്കുന്ന മാമാങ്കം കള്‍ച്ചറല്‍ ഫെസ്റ്റിന് ഐഐഎ പാലക്കാട് സബ്സെന്‍റര്‍ ആതിഥ്യമരുളും. ഒറ്റപ്പാലം ലക്കിടിയിലുള്ള യുണൈറ്റഡ് കണ്‍വെന്‍ഷന്‍ സെന്‍ററാണ് 'മാമാങ്കം' എന്ന് പേരിട്ട ഈ കലാവിരുന്നിന് വേദിയാകുന്നത്. ഓഗസ്റ്റ് 14ന് ലക്ഷ്മി നാരായണ വിദ്യാനികേതനില്‍ വച്ച് അവിടുത്തെ അഞ്ഞൂറിലധികം കുട്ടികളും നെഹ്റു കോളേജിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചടങ്ങിലാണ് 'മാമാങ്കം' എന്ന ഔദ്യോഗിക നാമകരണ ചടങ്ങ് നടത്തിയത്. മുന്‍പ് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വച്ച് ആര്‍ക്കിടെക്റ്റും ചലച്ചിത്ര നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഉണ്ണിമായ പ്രസാദ് ഈ പരിപാടിയുടെ കര്‍ട്ടന്‍ റെയിസര്‍ ഉദ്ഘാടനവും, ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് എല്‍.ഗോപകുമാര്‍ ലോഗോ ലോഞ്ചും നിര്‍വ്വഹിച്ചിരുന്നു.

ഐഐഎ കേരളാ ചാപ്റ്ററിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍ക്കിടെക്റ്റുകള്‍ക്കായി ഒരു കലോത്സവ വേദി ഒരുങ്ങുന്നത്. ഈ കലോത്സവത്തില്‍ കേരളത്തിലെ എട്ട് സെന്‍ററുകളിലെ മുന്നൂറിലധികം വരുന്ന ആര്‍ക്കിടെക്റ്റുകള്‍ മാറ്റുരയ്ക്കും. മണ്‍മറഞ്ഞു പോയ ആര്‍ക്കിടെക്റ്റും, അദ്ധ്യാപികയും, സംരംഭകയും, ചിത്രകാരിയും, നര്‍ത്തകിയും, മോഡലുമായിരുന്ന അശ്വതി മോഹന്‍ എന്ന ബഹുമുഖ പ്രതിഭയുടെ സ്മരണാര്‍ത്ഥം ഐഐഎ 2021-ല്‍ നടത്തിയ നേതൃത്വ പരിശീലന ക്യാമ്പായ 'കളരി'യില്‍ വച്ച് ആദരണീയനായ ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് എല്‍.ഗോപകുമാറാണ് 'മാമാങ്കം' എന്ന കലാവിരുന്നിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഐഐഎ പാലക്കാട് സബ്സെന്‍റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് അനൂപ് കെ, കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് മുരളി ജി, കോ കണ്‍വീനര്‍മാരായ ആര്‍ക്കിടെക്റ്റ് അനുപമ ശിവറാം, ആര്‍ക്കിടെക്റ്റ് മുഹമ്മദ് ആഷിക്, എന്നിവരാകും വിവിധ കലകള്‍ ആശയപരമായി മാറ്റുരയ്ക്കുന്ന ഏറെ വ്യത്യസ്തതകളുള്ള ഈ കലോത്സവത്തിന് നേതൃത്വം നല്‍കുക. കലോത്സവത്തിന്‍റെ ഭാഗമായി ഓണ്‍ സ്റ്റേജിലും ഓഫ് സ്റ്റേജിലുമായി നടത്തുന്ന നിരവധി കലാ മത്സരങ്ങളാണ് മാമാങ്കത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ലളിതഗാനം, ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങള്‍, സ്കിറ്റ്, ഇന്‍സ്റ്റലേഷന്‍, പാനല്‍ പെയിന്‍റിങ്, ഫെയ്സ് പെയിന്‍റിങ്, പൂക്കളമത്സരം, മ്യൂസിക്കല്‍ ബാന്‍ഡ്, ഫാഷന്‍ ഷോ, സ്റ്റാന്‍ഡ് അപ്പ് കോമഡി തുടങ്ങി ഒട്ടേറെ ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ആര്‍ക്കിടെക്റ്റുകള്‍ക്ക് സെന്‍റര്‍ അടിസ്ഥാനത്തില്‍ പങ്കെടുക്കാവുന്നതാണ്.

വ്യക്തിഗത പുരസ്ക്കാരങ്ങള്‍ക്ക് പുറമേ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കുന്ന സെന്‍ററിനുള്ള എവര്‍ റോളിങ് ട്രോഫിയും സമാപന ദിവസം സമ്മാനിക്കും. വരും ദിവസങ്ങളിലും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, നെഹ്റു കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ തുടങ്ങിയ ആര്‍ക്കിടെക്ചര്‍ കോളേജുകളെ ഉള്‍പ്പെടുത്തി മാമാങ്കവുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. B &J ബൈസണ്‍ ലാമിനേറ്റ് ബോര്‍ഡ്, മാമാങ്കത്തിന്‍റെ ടൈറ്റില്‍ സ്പോണ്‍സറും, ഹാവല്‍സ്, ഇഗ്ലൂ ഓട്ടോമേഷന്‍, സെഡാര്‍ ഫര്‍ണിച്ചര്‍ എന്നിവ കോ സ്പോണ്‍സര്‍മാരുമാണ്. പരിപാടിയുടെ മറ്റു വിവരങ്ങള്‍ ഐഐഎ പാലക്കാട് സബ് സെന്‍ററിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് ആയ https://instagram.com/iiapalakkad ല്‍ ലഭ്യമാണ്.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.