Last Updated: November 07, 2022
Special Feature / November 07, 2022
ഐഐഎ മലപ്പുറം സബ്സെന്‍റര്‍ യാഥാര്‍ത്ഥ്യമായി

മലപ്പുറം ഭാഗത്തു നിന്നുള്ള ആര്‍ക്കിടെക്റ്റുകളുടെ ചിരകാലാഭിലാഷമായ ഐഐഎ മലപ്പുറം സബ്സെന്‍റര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. വാസ്തുശില്‍പ്പ മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിക്കൊണ്ട് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) കോഴിക്കോട് സെന്‍ററിന്‍റെ ഉപവിഭാഗമാണിത്. ഐഐഎ കോഴിക്കോട് സെന്‍ററിന്‍റെ ആദ്യത്തെ ഉപശാഖയായ കണ്ണൂര്‍ സബ്സെന്‍ററിന്‍റെ സ്തുത്യര്‍ഹമായ മാതൃക പിന്തുടരാന്‍ ഐഐഎ മലപ്പുറം സബ്സെന്‍ററിന് കഴിയുമെന്ന പ്രത്യാശയാണ് ഉദ്ഘാടനവേളയില്‍ പങ്കുവെക്കപ്പെട്ടത്. മലപ്പുറത്തെ വിവികെ കണ്‍വെന്‍ഷന്‍ സെന്‍ററാണ് കഴിഞ്ഞ മാസം എട്ടാം തീയതി നടന്ന സബ്സെന്‍റര്‍ ഉദ്ഘാടനത്തിന് വേദിയായത്.

മലപ്പുറം ഭാഗത്തെ ആര്‍ക്കിടെക്റ്റുകള്‍ക്കായി ഒരു പൊതുവേദി രൂപീകരിക്കുകയും ആ വേദിയുടെ പ്രസക്തിയെ പറ്റി അംഗങ്ങളെ ബോധവത്ക്കരിക്കുകയുമായിരുന്നു ഉദ്ഘാടനച്ചടങ്ങിന്‍റെ പ്രധാനലക്ഷ്യം. വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും കലാപരിപാടികളും ഔദ്യോഗിക ചടങ്ങിന്‍റെ ഭാഗമായിരുന്നു. ആര്‍ക്കിടെക്റ്റുകളായ തക്ബീര്‍ ഫാത്തിമ (ഹൈദരാബാദ്), ഫിലിപ്പ് വീരരത്നെ (ശ്രീലങ്ക) എന്നിവരുടെ അര്‍ത്ഥവത്തായ പ്രഭാഷണങ്ങള്‍ സദസ്സിന് വിജ്ഞാനപ്രദമായി. ആര്‍ക്കിടെക്റ്റുകളായ ലീന കുമാര്‍ (ജോയിന്‍റ് സെക്രട്ടറി- ഐഐഎ നാഷണല്‍ കൗണ്‍സില്‍), എല്‍.ഗോപകുമാര്‍ (ചെയര്‍മാന്‍- ഐഐഎ കേരള ചാപ്റ്റര്‍), ബ്രിജേഷ് ഷൈജല്‍ (ഐഐഎ നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍), വിനോദ് സിറിയക്ക് (വൈസ് ചെയര്‍മാന്‍- ഐഐഎ കേരള ചാപ്റ്റര്‍), നൗഫല്‍ സി. ഹാഷിം (ട്രഷറര്‍- ഐഐഎ കേരള ചാപ്റ്റര്‍), വിവേക് പി.പി (ചെയര്‍മാന്‍- ഐഐഎ കോഴിക്കോട് സെന്‍റര്‍), ജോര്‍ജ് (ചെയര്‍മാന്‍- ഐഐഎ തിരുവനന്തപുരം സെന്‍റര്‍), അനൂപ് (ചെയര്‍മാന്‍- ഐഐഎ പാലക്കാട് സെന്‍റര്‍), ഷിന്‍റോ (ചെയര്‍മാന്‍- ഐഐഎ കോട്ടയം സെന്‍റര്‍) എന്നിവരുടെയും വിവിധ സെന്‍ററുകളുടെ പ്രതിനിധികളുടെയും സാന്നിധ്യം മലപ്പുറത്തു നിന്നുള്ള ഇരുന്നൂറ്റി അമ്പതില്‍ പരം രജിസ്റ്റേര്‍ഡ് ആര്‍ക്കിടെക്റ്റുകള്‍ പങ്കെടുത്ത ചടങ്ങിന്‍റെ മാറ്റു കൂട്ടി.

ഐഐഎ മലപ്പുറം സബ്സെന്‍റര്‍ ഭാരവാഹികളുടെ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉദ്ഘാടനച്ചടങ്ങിന്‍റെ ഭാഗമായിരുന്നു. ആര്‍ക്കിടെക്റ്റുകളായ മാഹിര്‍ ആലം (ചെയര്‍മാന്‍), റസീന എ.കെ (വൈസ് ചെയര്‍മാന്‍), അര്‍ജുന്‍ നാരായണന്‍ (ജോയിന്‍റ് സെക്രട്ടറി), സിദ്ധിഖ് അലി (ജോയിന്‍റ് സെക്രട്ടറി), നബീല്‍ നക്കുന്നത്ത് (ട്രഷര്‍), ഷിനൂപ് (എഡിറ്റര്‍) എന്നിവര്‍ ഐഐഎ മലപ്പുറം സെന്‍ററിന്‍റെ സാരഥികളായും ആര്‍ക്കിടെക്റ്റുകളായ ഷനില്‍, റസീന്‍, ഫായിസ്, ഷിബില്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.