അദൃശ്യമായ അടിത്തറ: നിങ്ങളുടെ കെട്ടിടത്തിന് ഒരു അലങ്കാരച്ചട്ട മാത്രം മതിയാകാത്തത്
എന്തുകൊണ്ട്
ആധുനിക ഡിസൈനില്‍, കെട്ടിടങ്ങളെ ശൂന്യതയിലെ നായകന്മാരെ
പോലെ പരിഗണിക്കുന്ന ഒരു ശീലം നമുക്കു്ണ്ട്. ചുറ്റുമുള്ള ഭൂമിയെ മനോഹരമായ
ഒരു അലങ്കാരച്ചട്ട പോലെ കണക്കാക്കുന്നതിനു വേണ്ടി മാത്രം, നാം
ആത്മാംശത്തെ കെട്ടിടത്തിലേക്ക് സന്നിവേശിപ്പിക്കും. എന്നാല്‍ കാര്യം കഴിഞ്ഞതിനുശേഷം മാത്രം ചിന്തിക്കുന്ന ഈ മനോഭാവം ഒരു കെണിയാണ്. സൈറ്റിനെ പാടെ മറക്കുമ്പോള്‍,
വാസ്തുശില്പം തന്നെ ദുര്‍ബലമാകുന്നു. വെയിലില്‍ തിളച്ചു കിടക്കുന്ന കോണ്‍ക്രീറ്റിലേക്ക്
അല്ലെങ്കില്‍ കൃത്രിമ ടര്‍ഫിലേക്ക് നോട്ടമെത്തും വിധമുള്ള മുഴുനീള ഗ്ലാസ് ഭിത്തികള്‍ നമ്മളെല്ലാം കണ്ടിട്ടുണ്ട്: അതൊരു ദൃശ്യമല്ല; മറിച്ച് കരുതിക്കൂട്ടി വരുത്തിയ ഒരു പിഴവാണ്.
കാഴ്ചഭംഗിക്ക് വേണ്ടി വരുത്തുന്ന കാട്ടിക്കൂട്ടലുകള്‍ അല്ല യഥാര്‍ത്ഥ ലാന്‍ഡ് സ്കേപ്പ് ആര്‍ക്കിടെക്ചര്‍.
മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന ഒരു ഘടനാപരമായ ആയുധമാണത് - അതായത് സൈറ്റിലെ കാര്യങ്ങളെല്ലാം ഏകോപിപ്പിക്കാന്‍ ശേഷിയുള്ള ഒരു കേന്ദ്രബിന്ദു.
ശ്രമകരമായ ഗ്രേഡിങ്ങും അടിത്തറ ഉണക്കി സൂക്ഷിക്കുന്നതും ഡ്രെയിനേജും വൈദ്യുതി-ജലവിതരണ ശൃംഖലകളുമടക്കം ഏകദേശം 75% പ്രധാന പ്രവര്‍ത്തനങ്ങളും ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാണ്.
'എനര്‍ജി ടാക്സ്' എന്ന പ്രശ്നത്തിനെതിരായ ഒരു ജൈവ മറയായി കൂടി ലാന്‍ഡ്സ്കേപ്പ് പ്ര
വര്‍ത്തിക്കുന്നു. കാറ്റിനെ തടുത്തു നിര്‍ത്തുകയും ഇല പൊഴിക്കുകയും ചെയ്യുന്ന വൃക്ഷങ്ങള്‍ ചിട്ടയായി നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതിലൂടെ ജീവനുള്ള ഒരു താപനിയന്ത്രണ സംവിധാനമാണ് സ്ഥാപിക്കപ്പെടുന്നത്.
ഇത്തരം മേലാപ്പുകള്‍ വേനല്‍ക്കാലത്ത് 25% വരെ അധിക തണുപ്പ് പ്രദാനം ചെയ്യുകയും മഞ്ഞുകാലത്ത് കൂടുതല്‍ ചൂട് ആഗിരണം ചെയ്യുകയും ചെയ്യുന്നതിനൊപ്പം വൈദ്യുതി ബില്ലുകള്‍ കുറയ്ക്കാനും സഹായിക്കും.
അവസാനമായി, ജലത്തിന്‍റെ കാര്യം പരിഗണിക്കാം. ലക്ഷണമൊത്ത ലാന്‍ഡ്സ്കേപ്പാണ് ഒരു സൈറ്റിന്‍റെ പ്രാഥമിക ശുചീകരണ സംവിധാനം. ജൈവ ജലനിര്‍ഗമനക്കുഴികളും വെള്ളം കടന്നുപോകുന്ന പേവ്മെന്‍റുകളും
ഉപയോഗിച്ച് പെയ്ത്ത് വെള്ളത്തെ സുഗമമായി കൈകാര്യം ചെയ്യാം. വാല്യൂ എഞ്ചിനീയറിങ്ങിന്‍റെ പേരില്‍ ഇവ വെട്ടിക്കുറയ്ക്കുമ്പോള്‍ ഭൂമിക്കടിയില്‍ വലിയ വിലയേറിയ കോണ്‍ക്രീറ്റ് ടാങ്കുകള്‍ സ്ഥാപിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും.
ഉപരിതലത്തില്‍ സൗജന്യമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം മറയ്ക്കുന്നതിനു വേണ്ടിയുള്ള അധികച്ചെലവാണത്.
ലാന്‍ഡ്സ്കേപ്പിങ് ഇല്ലാത്ത രൂപകല്‍പ്പന പ്രകൃതിശക്തികളോട് ഒറ്റയ്ക്ക് പോരാടാന്‍
കെട്ടിടത്തെ നിര്‍ബന്ധിതമാക്കുന്നതുപോലെയാണ്. ആദ്യം മുതല്‍ തന്നെ ഇവ രണ്ടും ഏകോപിപ്പിക്കുന്നതിലൂടെ ലാന്‍ഡ്സ്കേപ്പിങ് എന്നത് ഒരു അധിക ചെലവിന് പകരം വളരെ ഉപകാരപ്രദമായ ആസ്തിയായി തീരും. അതാണ് നിര്‍ജീവമായ ഒരു വസ്തുവും ജീവസുറ്റതും
ശ്വസിക്കാന്‍ ശേഷിയുള്ളതുമായ ചുറ്റുപാടും തമ്മിലുള്ള വ്യത്യാസം.
- ആര്‍ക്കിടെക്റ്റ് ഇസ്ര ഗാലിബ്,
- പാര്‍ട്ട്ണര്‍ ആര്‍ക്കിടെക്റ്റ്, ഇസ്ര ഇര്‍ഫാന്‍ ആര്‍ക്കിടെക്റ്റ്സ് & ചീഫ് ലാന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്റ്റ്, ലീഫിങ് ഔട്ട്