Last Updated: January 08, 2024
ഡിസൈനര്‍ക്ക് ക്ലയന്‍റിനെ ബോധവത്കരിക്കാനാകണം

വീട് വേണ്ടയാള്‍ മോടിയ്ക്ക് പ്രാധാന്യം കൊടുക്കാന്‍ മാത്രം പറയുമ്പോള്‍ അത് മാത്രമല്ല ഒരു വീടിന്‍റെ ധര്‍മ്മം എന്നും കാറ്റ് വരുന്ന ദിക്കും സൂര്യപ്രകാശം വീഴുന്ന ഭാഗവുമെല്ലാം പ്രാധാന്യമുള്ള കാര്യങ്ങളാണെ ന്ന് ഡിസൈനര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ കഴിയണം

ഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളമങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന വ്യക്തിയെന്ന നിലയ്ക്കുള്ള ചില നിരീക്ഷണങ്ങള്‍ ഇവിടെ പറയട്ടെ. കൂടുതലും സ്വയം വണ്ടിയോടിച്ചുള്ള യാത്രകളില്‍ റോഡിനിരുവശവു മുള്ള കെട്ടിടങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പലതിലും കയറി നോക്കാറുമുണ്ട്. കെട്ടിട നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് കൊണ്ട് കൂടിയാകാം ഈ താല്‍പര്യം വളര്‍ന്നത്. ആദ്യം താമസത്തിനായുള്ള വീടുകളുടെ അഥവാ ചെറു കെട്ടിടങ്ങളുടെ കാര്യമെടുക്കാം. അവയിലേറിയ പങ്കും പുറം കാഴ്ചയ്ക്ക് അമിത പ്രാധാന്യം കൊടുത്തിട്ടാണ് പണി തീര്‍ത്തിരിക്കുന്നതെന്ന് കാണാം. ചില കെട്ടിടങ്ങളില്‍ അരോചകമായ വിധത്തില്‍ വൈദ്യുത വിളക്കുകളുടെ ആധി ക്യവും കാണാം. വഴിയേ പോകുന്ന ഒരു പരിചയവുമില്ലാത്ത ആള്‍ക്കാര്‍ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും വരെ കണ്ട് അതി ഗംഭീരം എന്ന് പറയണം എന്ന ഒരു നിര്‍ന്ധുദ്ധിയാ വണം അതിന് കാരണം. എന്നാല്‍ ചുരുക്കം വീടുകളില്‍ ഉള്ളില്‍ കയറാനിടയായപ്പോള്‍ ഭൂരിപക്ഷ അകത്തളങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു.

ആവശ്യത്തിന് പകല്‍ വെളിച്ച വും കാറ്റും കയറിയിറങ്ങാനുള്ള സൗകര്യം പല വീടുകളിലും ഇല്ല. നട്ടുച്ചയ്ക്ക് പോലും വൈദ്യുത വിളക്കുകള്‍ തെളിക്കേണ്ടവ യും മിത ശീതോഷ്ണ കാലാവസ്ഥയില്‍പ്പോലും ഫാനോ എയര്‍ കണ്ടീഷണറോ ഉപയോഗിക്കേണ്ട അവസ്ഥയുമാണുള്ള ത്. ഇരിപ്പിടങ്ങളും കട്ടിലുകളും അകത്തള അലങ്കാരങ്ങളും വീടിന്‍റെ പുറംഭാഗ കാഴ്ചയും തമ്മില്‍ ഒരു ബന്ധവുമില്ലാത്തതു പോലെ തോന്നുന്നു. ശരിക്കും അവ തമ്മിലുള്ള പാരസ്പര്യമാ ണ് ഒരു വീടിനെ ആകര്‍ഷകമാക്കേണ്ടത്. അതിന് കാരണം പലതുമാകാം. വീടിന്‍റെ ഡിസൈനറും വീടിന്‍റെ ഉടമസ്ഥരുമായി ഒരു തുറന്ന ചര്‍ച്ച ഉണ്ടാവാത്തത് അതിലാദ്യത്തെ കാരണമാണ്. തങ്ങള്‍ക്ക് വേണ്ടത് എന്തൊക്കെയാണെന്ന് വീട്ടില്‍ താമസിക്കേ ണ്ടവര്‍ തുറന്ന് പറയുകയും അവരുടെ സാമൂഹ്യ സാമ്പത്തിക സാംസ്കാരികമായ പശ്ചാത്തലം ഉള്‍ക്കൊണ്ട് കൊണ്ട് അതിന നുസരിച്ച് ഒരു പ്രൊപ്പോസല്‍ കൊടുത്ത് പല തവണ സംസാരി ച്ച് ഉരുത്തിരിയുന്ന ഒരു ഡിസൈന്‍ എപ്പോഴും നന്നായിരിക്കും. വീട് വേണ്ടയാള്‍ മോടിയ്ക്ക് പ്രാധാന്യം കൊടുക്കാന്‍ മാത്രം പറയുമ്പോള്‍ അത് മാത്രമല്ല ഒരു വീടിന്‍റെ ധര്‍മ്മം എന്നും കാറ്റ് വരുന്ന ദിക്കും സൂര്യപ്രകാശം വീഴുന്ന ഭാഗവുമെല്ലാം പ്രാധാന്യമു ള്ള കാര്യങ്ങളാണെന്ന് ഡിസൈനര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ കഴിയണം. ചെടിയും മരങ്ങളും വീടിന്‍റെ ഭാഗമാക്കാന്‍ അവരെ പ്രേരിപ്പിക്കണം. ചില ഡിസൈനര്‍മാര്‍ അവരുടെ മനസ്സിലുള്ള ഡിസൈനുകള്‍ വീടിരിക്കുന്നയിടത്തെ സാഹചര്യങ്ങള്‍ വിലയി രുത്താതെ അടിച്ചേല്‍പ്പിക്കുന്ന സന്ദര്‍ഭങ്ങളും വിരളമാണെ ങ്കിലും, കണ്ടുവരാറുണ്ട്. വീട്ടില്‍ത്താമസിക്കുന്നവര്‍ക്ക് അത് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട ഒരു ദുരിതവുമായി ത്തീരും.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ശ്രീലങ്കന്‍ യാത്രയില്‍ പ്രശസ്ത വാസ്തു ശില്‍പി ജഫ്റി ബാവയുടെ നിര്‍മ്മിതികള്‍ കാണാന്‍ പോയിരുന്നു. നമ്മുടെ പോലെയുള്ള കാലാവസ്ഥയുള്ള ശ്രീലങ്കയില്‍ പ്രകൃതിയുടെ ഭാഗമായി നില്‍ക്കുന്ന അദ്ദേഹ ത്തിന്‍റെ നിര്‍മ്മിതികള്‍ സന്ദര്‍ശകനെ വന്ന് ആലിംഗനം ചെയ്ത് അകത്തേക്ക് നയിക്കുന്നത് പോലെയുള്ള ഒരനുഭവം തന്നെയാ ണ്. പ്രകൃതിയും കെട്ടിടവും തമ്മില്‍ വേര്‍പിരിവില്ലാതെ അകം പുറം ഒന്നാവുന്ന അവസ്ഥ ഇന്നും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല. അത്തരം നിര്‍മ്മിതികള്‍ കേരളത്തില്‍ വളരെക്കുറവായാണ് തോന്നിയിട്ടുള്ളത്.

ഇനി വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നോക്കിയാല്‍ അത് നിലനില്‍ക്കുന്ന പ്രദേശവുമായി ഒരു ബന്ധവു മില്ലാത്ത നിര്‍മ്മിതികളാണ് ഭൂരിപക്ഷവും. ബഹുനിലക്കെട്ടി ടങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാത്തവയാണ് പലതും! ഉപയോഗിക്കുന്ന ക്ലാഡിംഗ് മെറ്റീ രിയലുകള്‍ തീ പിടിക്കാന്‍ സാധ്യതയുള്ളവയാണ് കൂടുതലും കെട്ടിടങ്ങളില്‍ കണ്ടിട്ടുളളത്. വൈദ്യുതി ഇടയ്ക്കിടക്ക് പോകു ന്നയിടങ്ങളില്‍ തുറന്ന് വെയ്ക്കാവുന്ന ജനലുകള്‍ പലപ്പോഴും കാണാറില്ല. കാണാനുള്ള അഴകിന് വേണ്ടി പ്രായോഗിക പ്രശ് നങ്ങളെ മറന്ന് ചെയ്യുന്ന ഡിസൈനുകളാണ് ഏറെയും. ഓരോ കെട്ടിട ഉടമസ്ഥനും (അതോ ഡിസൈനറോ) അവര്‍ എവിടെയൊ ക്കെയോ കണ്ട കെട്ടിടങ്ങള്‍ ഇവിടെ നിര്‍മ്മിച്ച ഒരു പ്രതീതിയാ ണ്. ഒരു തെരുവീഥിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് എങ്കിലും പൊതുവായ തീം കൊടുത്ത് ചെയ്യുന്ന രീതിയൊന്നും നമ്മള്‍ ശീലിച്ചിട്ടേയില്ല. ഇന്ത്യന്‍ നഗരങ്ങളെല്ലാം ഇക്കാര്യത്തില്‍ ദയനീയ സ്ഥിതിയിലാണെന്ന് പറയേണ്ടി വരും. കെട്ടിടങ്ങള്‍ തമ്മിലും കെട്ടിട്ടത്തിന്‍റെ അകം പുറം പാരസ്പര്യവും ഏറ്റവും കൂടുതലായി കണ്ടിട്ടുള്ളത് യൂറോപ്പിലാണ്. ഇക്കാര്യത്തില്‍ അവി ടെ ഗ്രാമ നഗര വ്യത്യാസമില്ല.

ലോക പ്രശസ്ത ആര്‍ക്കിട്ടെക്റ്റ് Frank Gehry യുടെ ഉദ്ധരിണി നമുക്ക് ഓര്‍ക്കാം.

""Architecture should speak of its time and place, but yearn for timelenssess”

- അഭയകുമാര്‍ പി.കെ.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.