കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നു വീഴുന്നു, സ്ലാബ് ഇടിഞ്ഞു തൊഴിലാളി മരിക്കുന്നു,
പെയിന്‍റിങ്ങിനിടെ തീപിടുത്തം, ഷോപ്പിങ് മാളില്‍ ഫയര്‍ എക്സിറ്റ് ഇല്ലാതെ ആളുകള്‍ പുകയില്‍ ശ്വാസം മുട്ടുന്നു. എന്തുകൊാണ് ഇത് ആവര്‍ത്തിക്കുന്നത്? നമ്മള്‍ ഒരു
വീട് അല്ലെങ്കില്‍ ഒരു വാണിജ്യ കെട്ടിടം പണിയുമ്പോള്‍, സുരക്ഷയെക്കുറിച്ചല്ല മറിച്ച് സൗന്ദര്യത്തെക്കുറിച്ചും ചെലവിനെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. ഇതാണ്
ഏറ്റവും വലിയ പരാജയം.
വേഗത്തില്‍ പണി തീര്‍ക്കാനുള്ള തിടുക്കത്തില്‍, നിര്‍മ്മാണവസ്തുക്കളുടെ നിലവാരം പരിശോധിക്കാതെയും വേണ്ടി സുരക്ഷാമാനദണ്ഡങ്ങള്‍ എടുക്കാതെയും പലപ്പോഴും നമ്മള്‍ ജീവന്‍ പണയപ്പെടുത്താറുണ്ട്.
അങ്ങനെയുള്ളപ്പോള്‍ ഒരു കെട്ടിടം തകരുന്നത് എഞ്ചിനീയറിങ് പരാജയമല്ല, അത് മനുഷ്യത്വത്തിന്‍റെ പരാജയമാണ് എന്ന് കരുതണ്ടിി വരും. ഇന്ന് കേരളത്തിലെ മിക്ക കെട്ടിടങ്ങളിലും ഫയര്‍ സേഫ്റ്റി ഒരു പ്രഹസന
മാണ്. നിലവാരമില്ലാത്ത ഇലക്ട്രിക്കല്‍ വയറിങ്ങിനും ഓവര്‍ലോഡിനും പുറമേ ഫയര്‍ എക്സിറ്റുകള്‍ പൂട്ടിയിടുകയോ സ്റ്റോര്‍ റൂമാക്കി മാറ്റുകയോ ചെയ്യാറുമുണ്ട്.. പലപ്പോഴും ഫയര്‍ ഓഡിറ്റ് വെറും കടലാസില്‍ മാത്രമേ
നടക്കാറുള്ളൂ. ഒരു തീപിടുത്തം ഉണ്ടായാല്‍,പുറത്തുകടക്കാന്‍ വഴിയില്ല എന്നതാണ് സത്യം.
ഉപയോഗ ഘട്ടത്തിലെ വൃത്തിഹീനതയാണ് നമ്മള്‍ കാണാതെ പോകുന്ന ഏറ്റവും വലിയ ദുരന്തം. പണി കഴിഞ്ഞ കെട്ടിടത്തില്‍ മതിയായ ശുചിത്വവും, വെന്‍റിലേഷനും, വെളിച്ചവും, മാലിന്യ സംസ്കരണ മാര്‍ഗ്ഗവും
ഇല്ലെങ്കില്‍ അത് അവിടെ പെരുമാറുന്നവരുടെ ആരോഗ്യം നശിപ്പിക്കുമെന്നതാണ് വസ്തുത. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് കേവലം ആര്‍ക്കിടെക്റ്റോ, ബില്‍ഡറോ, ഉടമസ്ഥനോ അല്ല.
നമ്മള്‍ ഓരോരുത്തരുമാണ്. നല്ല ഡിസൈന്‍ എന്നാല്‍ സുന്ദരമായ എലിവേഷന്‍ മാത്രമല്ല. അത് സുരക്ഷിതമായ, ശ്വസിക്കാന്‍ കഴിയുന്ന, മനുഷ്യന് വേണ്ടിയുള്ള ഇടമാണ്. അത് കൊണ്ട് നമുക്ക് ഇനിയെങ്കിലും സുരക്ഷിതമായി മാത്രം പണിയാം.
- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).