Last Updated: January 16, 2025

വാസ്തുശില്പികള്‍ മറ്റ് കലാകാരന്മാരേക്കാള്‍ അഭിനന്ദിക്കപ്പെടേവരാണ്

കല കലകളുടെയും മാതാവാണ് വാസ്തുകല എന്നാണ് വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍ സര്‍ഗ്ഗസൃഷ്ടിക്ക് ഏറ്റവും അധികം പരിമിതികളും നിയന്ത്രണങ്ങളും ഉള്ള കലാരൂപം തന്നെയാണ് വാസ്തുകല. സ്വന്തം ബോധ്യത്തിനും വിശ്വാസത്തിനും അനുസരിച്ച് എന്തും വിളിച്ചു പറയുവാനുള്ള സ്വാതന്ത്ര്യം ഒരിക്കലും വാസ്തുശില്പിക്ക് അനുവദിച്ചിട്ടില്ല. സംഗീതം, സാഹിത്യം, ചിത്രരചന തുടങ്ങിയവയിലെ അനന്തമായ ആവിഷ്കാര സ്വാതന്ത്ര്യം ഒരിക്കലും വാസ്തു കലയില്‍ ലഭ്യമല്ല. വാസ്തു കലയുടെ പ്രധാന പരിമിതികള്‍ നാലാണ്; ഉപഭോക്താവ് അഥവാ കക്ഷി, സമൂഹവും സര്‍ക്കാരും, സാങ്കേതിക വിദ്യ, മൂലധനം എന്നിവയാണ് നാല് നിയന്ത്രണ രേഖകള്‍. ഉടമസ്ഥന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും, നിര്‍ബന്ധങ്ങള്‍ക്കും, രുചിഭേദങ്ങള്‍ക്കും കീഴടങ്ങണം.

നിഷ്കര്‍ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണം. പ്രാദേശികമായി ലഭ്യമായ സാങ്കേതിക വിദ്യയ്ക്ക് അനുസൃതം ആകണം. സര്‍വ്വോപരി പണലഭ്യതയ്ക്കും കമ്പോള മൂലധന ശക്തികള്‍ക്കും അനുസരിച്ച് ചുരുങ്ങണം. ഇങ്ങനെ നിരവധി പരിമിതികള്‍ക്ക് വഴങ്ങി വേണം വാസ്തുകലക്കു വിളങ്ങാന്‍. അതുകൊുതന്നെ നിരന്തരമായ അത്ഭുത രചനകള്‍ വാസ്തുകലയില്‍ ഉാകാറില്ല. എല്ലാ സാഹചര്യങ്ങളും അനുകൂലമാകുകയും അതിന് അവസരം ലഭിച്ച വാസ്തുശില്പികള്‍ക്ക് സര്‍ഗ്ഗ ചേതനയുടെ തിളക്കം ഉാ വുകയും ചെയ്യുന്ന അസുലഭ മുഹൂര്‍ത്തങ്ങളില്‍ മാത്രമേ ലോകോത്തരമായ വാസ്തുശില്പ വൈഭവങ്ങള്‍ ഉടലെടുക്കുകയുള്ളൂ. എഴുത്താണിയും ഓലയും മാത്രം മതി ഒരു കവിക്ക് അവന്‍റെ ഭാവന പകരുവാന്‍. എന്നാല്‍ വാസ്തുശില്പി അവന്‍റെ ഭാവനയിലെ രൂപരേഖ പണിഞ്ഞ് എടുക്കുകയാണ്. നിരവധി ഘടകങ്ങള്‍ അതിനെ സ്വാധീനിക്കുന്നു. ഇത്തരം ഭയാനകമായ പാരതന്ത്ര്യം അനുഭവിച്ചുകൊ് അതിമനോഹരമായ കലാസൃഷ്ടികള്‍ വിരചിക്കുന്ന വാസ്തുശില്പികള്‍ മറ്റേത് കലാകാരന്മാരെക്കാളും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹരാണ്.

പ്രത്യാശയോടെ മുന്നേറാന്‍ പുതുവത്സരം അവസരം ഒരുക്കട്ടെ.

ആശംസകള്‍...

- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com
Chettinad Ciment

Quick Links

2024-2025© Designer Publications Kerala Pvt.Ltd.. All Rights Reserved.