സമൂഹത്തില്‍ അസന്തുലിതാവസ്ഥയുണ്ണ്ടാ
ക്കുന്നത് വിഭവശേഷിയുടെ കുറവും സുതാര്യമായ വിതരണം ഇല്ലായ്മയും ആണ്. ആവശ്യത്തിനനുസരിച്ച് വിഭവങ്ങള്‍ ലഭ്യമല്ലാതെ വരുമ്പോള്‍ ആശങ്കയും അശാന്തിയും
അസംതൃപ്തിയും രൂപപ്പെടുന്നു. ഇത് സംഘര്‍ഷത്തിലേക്കും സമരങ്ങളിലേക്കും ഒക്കെ
സമൂഹത്തെ കൊണ്ട്ചെന്നെത്തിക്കും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്ക്
പുറമേ വിദ്യാഭ്യാസം, ചികിത്സാ സൗകര്യം, മറ്റു വിനോദോപാധികള്‍, യാത്ര എന്നിവയും സന്തുലിതമായി ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്. വരിയുടെ അറ്റത്ത് നിന്നാലും ആവശ്യമായ ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെങ്കില്‍ എല്ലാവരും ശാന്തമായി കാത്തുനിന്നേക്കാം. പ്രദര്‍ശനശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആതുരാലയങ്ങളിലും ആരാധനാലയങ്ങളിലും ഒക്കെ അക്ഷമരായും ഉന്തും തള്ളും ഉണ്ടാക്കിയും ഒക്കെ ആളുകള്‍ പ്രതികരിക്കുന്നത് പ്രത്യക്ഷമായ ലഭ്യതക്കുറവുകൊാണ്. എത്രയും പെട്ടെന്ന് മുന്നിലെത്തിയില്ലെങ്കില്‍ തന്‍റെ അവസരം നഷ്ടപ്പെടും എന്നും വിഭവലഭ്യത അസാധ്യമാകും എന്നുമുള്ള ഭയമാണ് തള്ളിമാറ്റലിന്‍റെ നീതിശാസ്ത്രം. ജനസംഖ്യ കുറവായിരുന്ന പഴയകാലത്തെ സമൂഹശാസ്ത്രവും കെട്ടിടങ്ങളുടെ രചനാ ഘടനാ ശൈലികളുമൊക്കെ പൊളിച്ചെഴുതേണ്ട കാലമായി. പൊതു ഇടങ്ങളില്‍ ആഗ്രഹമുള്ള എല്ലാവര്‍ക്കും സ്വതന്ത്രമായും സുരക്ഷിതമായും പെരുമാറാനുള്ള സൗകര്യം വാസ്തുശില്പികള്‍ ഒരുക്കണം. ആധുനിക ലോകത്തിന്‍റെ ജീവിതശൈലികള്‍ക്ക
നുസരിച്ച് പൊതു ഇടങ്ങള്‍ പുനര്‍ നിര്‍വചിക്കപ്പെടേണ്ടതു്. പ്രത്യേകിച്ചും ക്ഷേത്രങ്ങള്‍
പോലെയുള്ള പൊതു ഇടങ്ങള്‍ പഴയകാല രചനാശൈലി തുടരുന്നത് അപക്വവും
അശാസ്ത്രീയവും അപകടകരവുമാണ്. പരമ്പരാഗത വാസ്തു ശാസ്ത്രജ്ഞന്മാര്‍ നെറ്റി
ചുളിച്ചാലും പറയാതെ വയ്യ. ഇടുങ്ങിയ ഇടനാഴികളും ഗര്‍ഭഗൃഹങ്ങളും തിടപ്പള്ളികളും
മണ്ഡപങ്ങളുമെല്ലാം തുറസ്സിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടണം.
അയിത്തത്തിന്‍റെയും അകറ്റിനിര്‍ത്തലിന്‍റെയും കാലത്തുള്ള നിര്‍മ്മാണ രീതികള്‍
പുതിയ കാലത്തിന് വഴിമാറണം.