Last Updated: February 13, 2025

ഇതാണ് അരമന രഹസ്യം

അരമന രഹസ്യം എന്ന് കേള്‍ക്കുമ്പോള്‍ പൊതു ധാരണ കൊട്ടാരങ്ങളുടെ അകത്തളങ്ങളിലെ ചൂട് വാര്‍ത്തകള്‍ എന്നാണ്. എന്നാല്‍ വാസ്തു കലയില്‍ 'അരമന' എന്ന് വിവക്ഷിക്കുന്നത് ആധു നികകാലത്ത് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള ഒരു ശാസ്ത്രീയ രീതിയാണ്. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും തീപിടുത്തത്തിലുമൊക്കെ വീടുകള്‍ നഷ്ടപ്പെടുന്നവര്‍ വഴിയാധാരമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. പുനരധിവാസത്തി നുള്ള കാലതാമസവും സാമ്പത്തിക പരാധീനതയും ഒക്കെ ഇത്തരക്കാരുടെ വീട് നിര്‍മ്മാണം വൈകിപ്പിക്കും. മിക്കവാറും സര്‍ക്കാരോ സന്നദ്ധ സംഘടനകളോ ആണ് കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും വീട് നഷ്ടപ്പെട്ടവരുടെയും വാസഗൃഹനിര്‍മ്മാണം ഏറ്റെടുക്കുന്നത്. ഇവരുടെ ഏറ്റവും വലിയ വെല്ലുവിളി പണലഭ്യതയാണ്. കുടുംബത്തിന്‍റെ വലിപ്പവും ആവശ്യവും അനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍ വീട് പണിയുക എന്നത് പുനരധിവാസത്തില്‍ അസാധ്യമാണ്. അത് കൊ് തന്നെ ആയിരക്കണക്കിന് വീടുകള്‍ അച്ചിലിട്ട് വാര്‍ത്തതു പോലെ നിരത്തുകയാണ് പതിവ്. പലപ്പോഴും അവശ്യ സൗകര്യങ്ങള്‍ മാത്രമായിരിക്കും ഇത്തരം വീടുകളില്‍ ലഭ്യമാവുക. കാലാനന്തരം അവിടെ ജീവിതം വിങ്ങിത്തുടങ്ങും. അസൗകര്യങ്ങളും അസ്വാസ്ഥ്യങ്ങളും തല പൊക്കിത്തുടങ്ങും. പണമുങ്കെില്‍ പോലും ഈ അച്ചില്‍ വാര്‍ത്ത വീടുകള്‍ വികസിപ്പിക്കാന്‍ പറ്റാത്ത വിധം ഞെരുങ്ങിയതായിരിക്കും. ലഭ്യമായ സാമ്പത്തിക സഹായം കൊ് ചുരുക്കി ചുരുക്കി കെട്ടിയ വീടുകളില്‍ ജീവിതം തടവിലാക്കപ്പെടും. കൂട്ടിച്ചേര്‍ക്കാനോ ഏച്ച് കെട്ടാനോ സാധ്യമല്ലാത്ത വിധം പണിത വീടുകള്‍ ഗത്യ ന്തരമില്ലാതെ ആളുകള്‍ ഉപേക്ഷിച്ചു പോകും. ഇതിന് പരിഹാരമായി വാസ്തു ശില്പികള്‍ വികസിപ്പിച്ച വിദ്യയാണ് 'അര' മനകള്‍ അഥവാ പകുതി വീടുകള്‍. സൗകര്യപൂര്‍ണ്ണമായ രൂപകല്‍പ്പന നല്‍കിയ വീടിന്‍റെ പകുതി ആദ്യഘട്ടത്തില്‍ പണി തീര്‍ക്കുകയും പിന്നീട് പൂര്‍ണ്ണവളര്‍ച്ച പ്രാപ്തമാക്കുകയും ചെയ്യുന്ന രചനാ ശൈലി യാണ് 'അര' മന രഹസ്യം. സാമ്പത്തിക ഞെരുക്കത്തിന് പരിഹാരവും....

- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com
Channel Designer Publications

Quick Links

2024-2025© Designer Publications Kerala Pvt.Ltd.. All Rights Reserved.