മാറ്റം അനിവാര്യമാണ്. അനുസ്യൂതവും. പ്രത്യേകിച്ചും കലയെ സംന്ധി
ച്ച്. മാനുഷിക മൂല്യങ്ങളും സാമൂഹിക വ്യവസ്ഥിതിയും മാറുന്നതിന്
അനുസരിച്ച് കലയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവി
കമാണ്. എന്നാല്‍ കലാരൂപങ്ങളില്‍, അഥവാ സൃഷ്ടികളില്‍ കൈ വെക്കുന്നത് കലാ
കാരന്‍റെ മൗലികതയെയും സ്വാതന്ത്ര്യത്തെയും അവഹേളിക്കുകയാണ്. ചിത്രരചന,
ശില്പങ്ങള്‍ എന്നിവയില്‍ ഇത്തരം കൈകടത്തലുകള്‍ സാധ്യമല്ല. പരിപൂര്‍ണ്ണമായി
നശിപ്പിച്ചു കളയുക എന്നതല്ലാതെ. പക്ഷേ വാസ്തുശില്പങ്ങളില്‍ മാറുന്ന സൗന്ദര്യ
സങ്കല്പങ്ങള്‍ അനുസരിച്ച് അഴിച്ചുപണികള്‍ നടത്തുന്നത് സര്‍വ്വസാധാരണമാണ്.
പലപ്പോഴും വാസ്തുശില്പികള്‍ ഈ ഇകഴ്ത്തലിന്‍റെ മൂകസാക്ഷികള്‍ മാത്രമാണ്.
ഒരു കാലത്ത് പാടി പുകഴ്ത്തിയ വാസ്തുശില്പ വൈഭവങ്ങളെ നിഷ്കരുണം വെ
ട്ടിമുറിച്ച് അശ്ലീലമായ എടുത്തുകാഴ്ചകളായി മാറ്റപ്പെടുത്തുന്നത് അങ്ങേയറ്റം ദുഃ
ഖകരമാണ്. ഇതര കലാരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാസ്തുശില്പങ്ങളുടെ
പരിപൂര്‍ണ്ണ ഉടമസ്ഥാവകാശം പണം മുടക്കി പണിയുന്നവന് മാത്രമാണ്. പണത്തിനു
മീതെ പരുന്ത് മാത്രമല്ല, പെരുന്തച്ചനും പറക്കില്ല. പ്രത്യേകിച്ചും അര്‍ദ്ധരാത്രിക്ക് കു
ടമാറ്റം നടത്തുന്ന സാമ്പത്തിക തത്വശാസ്ത്രത്തില്‍. ഇവിടെ പരാമര്‍ശവിഷയമാകു
ന്നത് അടുത്തകാലത്ത് നടന്ന രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ പടം പൊഴിക്കലാണ്.
പുത്തനുടുപ്പ് അണിയിച്ചും അഴിച്ചും പ്രദര്‍ശിപ്പിക്കുന്നത് കച്ചവട താല്‍പര്യങ്ങളുടെ
മുന്‍ഗണനയ്ക്കനുസൃതമായാണ്. വാസ്തുശില്പികള്‍ പാത്രം അറിഞ്ഞു വിളമ്പിയില്ലെ
ങ്കില്‍ ഇത്തരം ക്ലാവു പാത്രങ്ങള്‍ അവരുടെ അന്തസ്സു കെടുത്തും. അവനവന്‍റെ
കെട്ടിടത്തില്‍ സ്വന്തം ഇഷ്ടപ്രകാരം എന്തും കാണിക്കുവാന്‍ ഉടമസ്ഥന് അവകാശമുണ്ടാ
യിരിക്കാം. എന്നാല്‍ ഉദാത്തമായ സൃഷ്ടികള്‍ എന്ന ലോകം വിലയിരുത്തിയ കെ
ട്ടിടങ്ങളെ ഉടുപ്പൂരി കാണിക്കുന്ന അജ്ഞതയും അഹംഭാവവും അപലപനീയമാണ്.
കാഴ്ചവസ്തു നിന്‍റെയാണെങ്കിലും കണ്ണ് എന്‍റെയാണ്. അതിനെ അസ്വസ്ഥമാക്കുന്ന
കാഴ്ചകള്‍ പ്രതിരോധിക്കുവാനുള്ള അവകാശം പൗരബോധമുള്ള ഏതൊരാള്‍ക്കും
ഉണ്ട്. നിരത്തുവക്കില്‍ പ്രദര്‍ശിപ്പിക്കുന്നത് നിലവാരമുള്ളതായിരിക്കണം.
പുതുവത്സര ആശംസകള്‍...