Last Updated: August 29, 2025

സുരക്ഷ കിട്ടാക്കനിയാകുമോ?

സുരക്ഷ, സുഖം, സൗകര്യം. ഇതു മൂന്നുമാണ് നാം വീടുകളില്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ സുഖം ആപേക്ഷികമാണെങ്കിലും സുരക്ഷയും സൗകര്യവും പ്രത്യക്ഷമാണ്. ഇത് നേടിയെടു ക്കുന്നതിലാണ് വാസ്തു ശില്പികള്‍ പ്രാഗല്ഭ്യം പ്രകടിപ്പിക്കേത്. ശരാശരി മനുഷ്യന്‍റെ സ്വയരക്ഷയെ കുറിച്ചുള്ള ഭയം വളരെ വലുതാണ്. പാര്‍പ്പിടം എന്ന ആശയം തന്നെ ഉരുത്തിരിഞ്ഞു വന്നത് ഈ ഭയത്തില്‍ നിന്നാണ്. വന്യ മൃഗങ്ങള്‍, പ്രകൃതിക്ഷോഭം, മഴ, വെയില്‍ എന്നിങ്ങനെ വിവിധ അസ്വസ്ഥതകളില്‍ നിന്നുള്ള കവചമാണ് വീട്. പാര്‍പ്പിട നിര്‍മ്മിതിയില്‍ ഏറ്റവും അധികം ചെലവ് വരുന്നതും സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്താനാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും പരീക്ഷണങ്ങള്‍ നടത്തുന്നത് നൂതന സുരക്ഷാ സംവിധാനങ്ങള്‍ കത്തൊനാണ്. അടിത്തറയ്ക്ക് ഉറപ്പ് വാഗ്ദാനം ചെയ്യുന്ന സിമന്‍റ് മുതല്‍ ഇലയനക്കം വരെ നിരീക്ഷിക്കുന്ന ക്യാമറ കണ്ണുകള്‍ വരെ വീടിന്‍റെ വിപണി കീഴടക്കി. കമ്പികള്‍, കട്ടകള്‍, ഇരുമ്പ് ജാലകങ്ങള്‍, അപകടം വിളിച്ചറിയിക്കുന്ന ഓട്ടോമേഷന്‍ സംവിധാനങ്ങള്‍, ഉടമസ്ഥന്‍റെ വിരലടയാളമോ, മുഖമോ മാത്രം കാല്‍ തുറക്കപ്പെടുന്ന സുരക്ഷാ വാതിലുകള്‍ : അപ്രതീക്ഷിത ആക്രമണം തടയാനുള്ള പ്രതിരോധ സംവിധാനങ്ങള്‍. ഒരു വീട് ഇന്നത്തെ കാലത്ത് ഒരു മിലിറ്ററി ബേസിന് തുല്യമാണ്. അയണ്‍ ഡോമുകളും ആന്‍റി മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും താമസം വിനാ പാര്‍പ്പിട സമുച്ചയങ്ങളുടെ ഭാഗമാകും. പണ്ടൊക്കെ ഒരു മിന്നല്‍ രക്ഷാ ചാലകം പോലും ധാരാളിത്തമായി കണ്ടിരുന്ന നാം വീടുപണിയുടെ ചിലവിന്‍റെ സിംഹഭാഗവും സുരക്ഷയ്ക്കായി പാഴാക്കുന്നു. എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭയം സുരക്ഷാ വിപണിയുടെ വളര്‍ച്ച ത്വരിതവും ഭീമവുമാക്കും. അതിരുകളില്ലാത്ത, ഭയാശങ്കകള്‍ ഇല്ലാത്ത, മറ്റുള്ളവരുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാന്‍ പറ്റുന്ന ഒരു ലോകം സ്വപ്നം കണ്ടിരുന്ന വാസ്തുശില്പികള്‍ ഇന്ന് ഒറ്റപ്പെടലിന്‍റെ കല്ലറയിലാണ്. മരിച്ചാലും തീരാത്ത ഭയം ശവക്കല്ലറകളില്‍ പോലും കാരിരുമ്പിന്‍റെ ബലം തീര്‍ക്കുന്നു. മടിയില്‍ കനം കൂടുന്നതിനനുസരിച്ച് ഭയം വര്‍ദ്ധിക്കുന്നു.

- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com
Channel Designer Publications

Quick Links

2024-2025© Designer Publications Kerala Pvt.Ltd.. All Rights Reserved.