വാസ്തുകല സുന്ദരമാണ്. ഒരുപക്ഷേ സൗന്ദര്യമാണ് വാസ്തുകല
യുടെ മുഖമുദ്ര എന്ന ഒരു കാഴ്ചപ്പാട് പോലും പൊതുസമൂഹത്തി
നു്. അത് കൊുതന്നെ സൗന്ദര്യവല്‍ക്കരണത്തിന് വാസ്തു
ശില്പികള്‍ അമിത പ്രാധാന്യം നല്‍കുകയും അത് കൈവരിക്കുവാന്‍ തത്രപ്പെടുകയും
ചെയ്യുന്നു്. പുറംമോടിയിലാണ് വാസ്തു കലയും അടയാളപ്പെടുത്തപ്പെടുന്നത്
എന്ന തെറ്റിദ്ധാരണ വാസ്തുശില്പികള്‍ പോലും കൊ് നടക്കുന്നു. എന്നാല്‍
അലങ്കാരത്തിലല്ല ആത്മാവിലാണ് വാസ്തു കലയുടെ സത്ത നിലനില്‍ക്കുന്നത്. ഏത്
ആവശ്യത്തിനാണോ കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത് അതിന്‍റെ പശ്ചാത്തലത്തിലാണ്
വാസ്തുകല വിലയിരുത്തപ്പെടേത്. ലക്ഷ്യത്തിനുവേി സൃഷ്ടിക്കപ്പെട്ട ഉള്ളടക്കത്തെ
പൊതിഞ്ഞെടുക്കുക മാത്രമാണ് പുറംചട്ടയുടെ ജോലി. പക്ഷേ കാലക്രമേണ
പുറംചട്ടയുടെ വിന്യാസമായി വാസ്തുകല മാറി. അവനവന്‍റെ സൗന്ദര്യ
സങ്കല്‍പ്പങ്ങള്‍ക്കും ലാവണ്യ സിദ്ധാന്തങ്ങളുടെ അളവുകോലുകള്‍ക്കും അനുസരിച്ച്
രചനാശൈലികള്‍ വളര്‍ന്ന് വികസിച്ചു. അപ്പോള്‍ നഷ്ടപ്പെട്ടത് യഥാര്‍ത്ഥ വാസ്തുശാ
സ്ത്രത്തിന്‍റെ ആത്മാവും അന്തസ്സത്തയുമാണ്. 'പട്ടില്‍ പൊതിഞ്ഞ പിണങ്ങളായി
പല കെട്ടിടങ്ങളും'. അലുക്കും കിന്നരിയും വെച്ച മേലങ്കി ആയാലും കം വെച്ച
കോട്ടായാലും പുറം ചട്ടയില്‍ അല്ല വാസ്തുശാസ്ത്രത്തെ അടയാളപ്പെടുത്തേ
ത്, മറിച്ച് അത് ഉള്‍ക്കൊള്ളുന്ന പ്രപഞ്ച ശകലത്തിന്‍റെ സൃഷ്ടിയിലാണ് എന്ന
അടിസ്ഥാന തത്വം വാസ്തുശില്പികള്‍ പോലും വിസ്മരിച്ചു പോയി. അതുകൊാണ്
ആടയാഭരണങ്ങളുടെ കമ്പോള ശക്തികള്‍ വാസ്തുശില്പികളെ അടിമകളാക്കിയത്.
അവരുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരകരും പ്രയോക്താക്കളുമായി വാസ്തുശില്പികളെ
അവര്‍ വിലക്കെടുത്തു. എന്നാല്‍ കാര്‍മേഘത്തിന് ഇടയിലെ വെള്ളിവെളിച്ചം പോലെ
പുതുതലമുറയിലെ ഏതാനും വാസ്തുശില്പികള്‍ എങ്കിലും മാറിച്ചിന്തിച്ചു തുടങ്ങി.
അവരുടെ സൃഷ്ടികള്‍ ഹരിതവും ആശാവഹവുമാണ്. അങ്ങാടിയില്‍ വില്‍പ്പനയ്ക്കു
വയ്ക്കാത്ത ആത്മധൈര്യവും സത്യസന്ധതയും ആണ് അവരുടെ കൈമുതല്‍.....