മഴ, വെയില്‍, കാറ്റ് ഇവയൊക്കെ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിത
മാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇവയെല്ലാം ശല്യക്കാരുമാണ്. ഇവയില്‍
നിന്നെല്ലാം രക്ഷ നേടാന്‍ മനുഷ്യന്‍ പല മാര്‍ഗങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്.
കുട, ചെരിപ്പ്, വസ്ത്രം ഇങ്ങനെ നൂതനങ്ങളായ പല കണ്ടുപിടിത്തങ്ങളും സൃഷ്ടിയുടെ
മാതാവായ ആവശ്യത്തില്‍ നിന്നും ഉായതാണ്. മനുഷ്യശരീരത്തിനും ജീവിതത്തി
നും സംരക്ഷണം നല്‍കാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് പുറമേ സൃഷ്ടിച്ചെടുത്തതാണ്
പാര്‍പ്പിടം. പാര്‍പ്പിടത്തിന്‍റെ പ്രാഥമിക ലക്ഷ്യം സുരക്ഷ നല്‍കുകയെന്നതാണ്.
പിന്നീട് സൗകര്യവും സൗന്ദര്യവുമെല്ലാം സൃഷ്ടിയുടെ ഘടകങ്ങളായി. മനുഷ്യശരീരം
പോലെ തന്നെ സംരക്ഷിക്കപ്പെടേതാണ് കെട്ടിടങ്ങളും. നമുക്കുണ്ടാകുന്ന പോലെ
പലതരം ജീര്‍ണ്ണതകള്‍ കെട്ടിടങ്ങള്‍ക്കും സംഭവിക്കും. നിരന്തര പരിചരണവും
ചികിത്സയും ആരോഗ്യപരമായി നിലനില്‍ക്കാന്‍ കെട്ടിടങ്ങള്‍ക്ക് നല്‍കേണ്ടതു്.
ഇത്തരം പരിചരണത്തിന്‍റെ അഭാവത്തില്‍ പല കെട്ടിടങ്ങളും അല്പായുസ്സായി നിലം
പൊത്താറുണ്ട്. കിടയറ്റ പരിരക്ഷ നല്‍കാത്തപക്ഷം വീടുകളുടെ ആരോഗ്യവും
ക്ഷയിക്കും. കുട, ചെരിപ്പ്, വസ്ത്രം എന്നിവ കാലാനുസൃതമായി നമ്മുടെ പാര്‍പ്പിട
ങ്ങള്‍ക്കും നല്‍കേണ്ട്തു്. പ്രാദേശികമായി കെട്ടിടത്തിന്‍റെ അടിത്തറയ്ക്ക്
'ചെരുപ്പ്' എന്നാണ് പഴമക്കാര്‍ പറയാറുണ്ട്. ഇതിന്‍റെ ഉറപ്പും വിസ്താരവും
കെട്ടിടങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഏകും. അതു പോലെ തന്നെ വിരിഞ്ഞ കുടകള്‍
വീടുകള്‍ക്ക് സംരക്ഷണമേകും. മഴയില്‍ നിന്നും വെയിലില്‍ നിന്നും കെട്ടിടങ്ങള്‍ക്ക്
സംരക്ഷണമേകാന്‍ ബലമേറിയ കുടകള്‍ ആവശ്യമാണ്. ഇനിയാണ് വസ്ത്രങ്ങള്‍.
അഴകും അന്തസ്സുമുള്ള വസ്ത്രങ്ങള്‍ കൊണ്ട് വേണം കെട്ടിടങ്ങള്‍ അലങ്കരിക്കാന്‍.
സൗന്ദര്യം മാത്രമല്ല, ആവശ്യത്തിനു കാറ്റും വെളിച്ചവും ലഭിക്കാനും അനാവശ്യമായ
ചൂടും ചുഴലിയുമൊക്കെ തടുക്കാനും ഉതകുന്നതാവണം പുറത്തെ ഉടയാടകള്‍.
ജീവന്‍ തുടിക്കുന്ന ഒരു ശരീരമാണ് ഓരോ വീടും എന്ന യാഥാര്‍ത്ഥ്യം നാം മന
സ്സിലാക്കണം.