വരകള്‍ക്കപ്പുറത്തെ വിനിമയം: ഒരു കെട്ടിടത്തിന് ആര്‍ക്കിടെക്റ്റ് വെറുമൊരു അധികച്ചെലവോ?
ഒരു ആര്‍ക്കിടെക്റ്റിന്‍റെ ജോലി ഒരിക്കലും പ്ലാനിലെ കടലാസ് വരകളില്‍ നിന്നോ
കമ്പ്യൂട്ടറിലെ എലവേഷന്‍ റെന്‍ഡറുകളില്‍ നിന്നോ അല്ല ആരംഭിക്കുന്നത്;
മറിച്ച് സൈറ്റിന്‍റെ സ്വഭാവത്തെയും ചുറ്റുപാടുകളെയും സമഗ്രമായി
നിരീക്ഷിക്കുന്നതിലൂടെയാണ്. സ്ഥലത്തിന്‍റെ സൂക്ഷ്മമായ വിനിയോഗവും സമഗ്രമായ പ്ലാനിങ്ങുമാണ് ആര്‍ക്കിടെക്ചറിന്‍റെ അടിത്തറ. ഉപയോഗശൂന്യമായ കോറിഡോറുകള്‍,
വെളിച്ചം കടക്കാത്ത ഇരു മൂലകള്‍, യാതൊരു പ്രായോഗികതയുമില്ലാത്ത മുറികള്‍ എന്നിവ കെട്ടിടത്തിന്‍റെ ചതുരശ്രയടിയും നിര്‍മ്മാണച്ചെലവും അനാവശ്യമായി കൂട്ടുക മാത്രമേ ചെയ്യൂ.
അനാവശ്യമായ കാര്‍പ്പറ്റ് ഏരിയ വെട്ടിച്ചുരുക്കി, സ്പേസ് മാനേജ്മെന്‍റിലൂടെ 2500
സ്ക്വയര്‍ഫീറ്റില്‍ ലഭിക്കേണ്ട എല്ലാ ആവശ്യങ്ങളും കൃത്യതയോടെ 2000 സ്ക്വയര്‍ഫീറ്റിലേക്ക് ഒതുക്കി നിര്‍ത്തുമ്പോള്‍ത്തന്നെ ലക്ഷക്കണക്കിന് രൂപയാണ് ക്ലയന്‍റിന് തുടക്കത്തിലേ ലാഭിക്കാന്‍ കഴിയുന്നത്.
കെട്ടിട നിര്‍മ്മാണം എന്നത് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, പ്ലംബിങ്, എച്ച്.വി.എ.സി, ലാന്‍ഡ്സ്കേപ്പ്, ഇന്‍റീരിയര്‍ തുടങ്ങി ഒട്ടനവധി സാങ്കേതിക മേഖലകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്ന ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ്.
സ്ട്രക്ചറല്‍ ബീമുകളും കോളങ്ങളും ഇന്‍റീരിയറിന്‍റെ ഭംഗിയെയും സ്ഥലസൗകര്യത്തെയും തകര്‍ക്കാതെ ക്രമീകരിക്കുക, പ്ലംബിങ് പൈപ്പുകളും വെന്‍റിലേഷന്‍ ഡക്റ്റുകളും കൃത്യമായി മറയ്ക്കുക, ഭിത്തികളും തറകളും പിന്നീട്
വെട്ടിപ്പൊളിക്കാത്ത വിധം ഇലക്ട്രിക്കല്‍ ലൈനുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക എന്നിവയെല്ലാം പണി തുടങ്ങുന്നതിനു മുന്‍പ് തന്നെ ഡ്രോയിങ്ങുകളില്‍ സമന്വയിപ്പിക്കേണ്ടതുണ്ട്. എലവേഷനിലെ ഒരു ഡിസൈന്‍ എലമെന്‍റ് എങ്ങനെ സ്ട്രക്ചറുമായി
പൊരുത്തപ്പെടുന്നുവെന്നും ഭാവിയില്‍ അത് ചോര്‍ച്ചയോ വിള്ളലോ ഉാക്കില്ലെന്നും ഉറപ്പുവരുത്തുന്നത് ഈ ഏകോപനമാണ്.
നിര്‍മ്മാണത്തിനിടയില്‍ സംഭവിക്കാവുന്ന ഭീമമായ സാമ്പത്തിക നഷ്ടങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനുള്ള ഒരു മുന്‍കൂര്‍ ഇന്‍ഷുറന്‍സാണ് ആര്‍ക്കിടെക്റ്റിന് നല്‍കുന്ന ഫീസ് എന്നതാണ് വസ്തുത. വ്യക്തമായ പ്ലാനിങ്ങും കൃത്യമായ
ഡീറ്റെയ്ലിംഗ് ഡ്രോയിങ്ങുകളും ഇല്ലാതെ പണി തുടങ്ങുമ്പോള്‍ സൈറ്റില്‍ സംഭവിക്കുന്ന പൊളിച്ചുപണികള്‍, മെറ്റീരിയലുകളുടെ ദുരുപയോഗം,ഘടനാപരമായ പിഴവുകള്‍, സമയം വൈകുന്നതിലൂടെ വരുന്ന അധിക ലേബര്‍ ചാര്‍ജ് എന്നിവ കണക്കുകൂട്ടിയാല്‍
അത് ആര്‍ക്കിടെക്റ്റിന്‍റെ ഫീസിനേക്കാള്‍ എത്രയോ മടങ്ങായിരിക്കും. കൂടാതെ, മികച്ച തെര്‍മല്‍ കംഫര്‍ട്ടും പ്രകൃതിദത്ത വെളിച്ചവും ഉറപ്പാക്കുന്നതിലൂടെ ഭാവിയിലെ കറന്‍റ് ബില്ലുകളിലും മെയിന്‍റനന്‍സിലും ജീവിതകാലം മുഴുവന്‍ ലാഭം ഉണ്ടാക്കാ നും കെട്ടിടത്തിന്‍റെ
പുനര്‍വില്‍പ്പന മൂല്യം വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു.
ആര്‍ക്കിടെക്റ്റ് ഷൈസ് മുഹമ്മദ്
മാനേജിങ് ഡയറക്ടര്‍,
അഫിക്സ് ആര്‍ക്കിടെക്റ്റ്സ് & ഇന്‍റീരിയേഴ്സ് ഡിസൈന്‍ സ്റ്റുഡിയോ എല്‍ എല്‍ പി, വടകര.
Documented by : Designer Publications .
E-mail: info@designerpublications.com