പുണ്യജലത്തോടുള്ള വാസ്തുവിദ്യാപരമായ സമീപനങ്ങള്‍
ഇന്ത്യയിലെ പുണ്യ ജലസ്രോതസ്സുകളുടെ വാസ്തു ഘടന ഭൂപ്രകൃതിക്കും
കാലാവസ്ഥയ്ക്കും സാംസ്കാരിക സാഹചര്യങ്ങള്‍ക്കും അനുസരിച്ച് വളരെ നാടകീയമായ മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന ഒന്നാണ്.
ഗുജറാത്തിലും രാജസ്ഥാനിലും മറ്റുമുള്ള ആഴമേറിയ പടിക്കിണറുകളും തെക്കേ ഇന്ത്യയിലെ അമ്പലക്കുളങ്ങളും ജലത്തില്‍ വാസ്തുവിദ്യയെ
സന്നിവേശിപ്പിക്കുന്ന രണ്ട് വ്യത്യസ്ത രീതികളെയാണ് പ്രതിനിധീകരിക്കുന്നത്.
വര ഭൂപ്രകൃതിക്കും ജലനിരപ്പില്‍ ഉള്ള വ്യതിയാനങ്ങള്‍ക്കും അനുസരിച്ചാണ് വടക്കന്‍, വടക്ക് പടിഞ്ഞാറന്‍
മേഖലകളില്‍ വാവുകള്‍ ബാവോലികള്‍ മുതലായ ജലാശയങ്ങള്‍ രൂപപ്പെട്ടത്. ആഴം കൂടുതലാണെന്നതാണ്
ഇവയുടെ സവിശേഷത. ഭൂമിയുടെ അടിത്തട്ടിലുള്ള ജലാശയത്തിലേക്ക് നയിക്കുന്ന പടവുകള്‍ക്കൊപ്പം
ഗ്യാലറികളും പവലിയനുകളും തൂണുകളും ആരാധനാലയങ്ങളും ചില വിശ്രമയിടങ്ങളും ഒക്കെ പലപ്പോഴും
ഇവയ്ക്ക് അനുബന്ധമായി നിര്‍മ്മിക്കപ്പെടാറുണ്ട്. വേനല്‍ക്കാലത്തും മറ്റും സമീപവാസികള്‍ ഇവിടെ ഒത്തു
കൂടാറുമുണ്ട്.
മണല്‍ക്കട്ടകളോ മാര്‍ബിളോ കൊണ്ട് നിര്‍മ്മിക്കപ്പെടാറുള്ള പടിഞ്ഞാറന്‍ ഇന്ത്യയിലെ പടിക്കിണറുകളില്‍
ഹൈന്ദവ ഇസ്ലാമിക വാസ്തുവിദ്യയുടെ സ്വാധീനവും കാണപ്പെടാറുണ്ട്. പട്ടണങ്ങള്‍ക്കും വ്യാപാര മേഖലകള്‍ക്കും
സമീപത്ത് സ്ഥിതി ചെയ്യാറുള്ള ഇവ പലപ്പോഴും സാമൂഹ്യപരവും സാംസ്കാരികവുമായ നാഴികക്കല്ലുകളും ആകാറു്.
ആരാധനാലയങ്ങളും കൊത്തിവയ്ക്കപ്പെട്ട വാസ്തു ശില്പങ്ങളും തണലിടങ്ങളും കുളിര്‍മ പകരുന്ന പ്രത്യേക അറകളും
കൂടി ജലാശയത്തിനൊപ്പം ചേര്‍ത്തു കൊ് അഞ്ച് നിലകളിലായി പണികഴിപ്പിക്കപ്പെട്ട അഡാലജ് സങ്കീര്‍ണ്ണമായ
ഇവയുടെ ഘടനയ്ക്ക് ഒരു ഉത്തമ ഉദാഹരണമാണ്.
തെക്കേ ഇന്ത്യയിലെ സാഹചര്യം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. കല്യാണി, പുഷ്കരിണി,കോവില്‍ കുളം,
കുളം എന്നൊക്കെ അറിയപ്പെടുന്നതും ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പരിസരത്ത് സ്ഥിതി ചെയ്യുന്നതുമായ
വലിയ ജലാശയങ്ങളാണ് ഇവിടെയുള്ളത്. സമീപത്തെ ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ളതും വശങ്ങള്‍ കെട്ടി സംരക്ഷിച്ചിട്ടുള്ളതുമായിട്ടുള്ള
ആഴം കുറഞ്ഞ ജലാശയങ്ങള്‍ ആയിരിക്കും ഇവ.
ഇവയൊന്നും കേവലം ജലസംഭരണികള്‍ ആയിരിക്കുകയുമില്ല. ആചാരപരമായ സ്നാനവും ശുദ്ധീകരണവും ജലസേചനവും കുടിവെള്ള
ആവശ്യങ്ങളും ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളും ഒക്കെ മുന്‍നിര്‍ത്തിയായിരിക്കും ഇവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സ്വതന്ത്രമായ
ഒരു ഭൂഗര്‍ഭ സ്മാരകത്തേക്കാള്‍ ഉപരി വിശുദ്ധമായ പരിസരത്തിന്‍റെ ഒരു വിപുലീകരണം ആയിരിക്കും അവ.
കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി ക്ഷേത്രക്കുളം ഇപ്രകാരമുള്ള ജലാശയങ്ങള്‍ക്ക് ഒരു
ഉദാഹരണമാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ ഈ ജലസംഭരണിയിലേക്ക് നാല് വശങ്ങളിലും നിന്ന് നയിക്കുന്ന ഒരേ ആകൃതിയിലുള്ള
മനോഹരമായ പടവുകള്‍ ആണ് ഇതിന്‍റെ സവിശേഷത. കേരളീയ പാരമ്പര്യത്തിനും കനത്ത മഴയുള്ള കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തില്‍ ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച
പടിക്കെട്ടുകളാണ് ഇവയ്ക്കുള്ളത്. ആചാരപരമായ പല ചടങ്ങുകളും ഇവിടെ അരങ്ങേറാറുമുണ്ട്.
കേവലം ഒരു പടിക്കിണറും കുളവും തമ്മിലുള്ള വ്യത്യാസം അല്ല ഇത്. ജലത്തോടുള്ള രണ്ട് വ്യത്യസ്ത വാസ്തു സമീപനങ്ങളാണ് ഇവ. പടിഞ്ഞാറ് ജലം കുത്തനെ ഇറങ്ങിവരുന്ന
ഒരു വാസ്തുബിംബം ആണ്. എന്നാല്‍ തെക്കോട്ട് വരുമ്പോള്‍ ഒരു ക്ഷേത്ര പരിസരത്തിന്‍റെ വാസ്തുവിദ്യാപരമായ വിപുലനമായി ജലാശയം മാറുന്നു.
ആര്‍ക്കിടെക്റ്റ് ശ്രീപാര്‍വ്വതി ഉണ്ണി
അസോസിയേറ്റ് പ്രൊഫസര്‍,
കെ എം ഇ എ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, , കൊച്ചി.
Documented by : Designer Publications .
E-mail: info@designerpublications.com