Last Updated: August 09, 2023
ടൈലുകളിലും സാനിറ്ററി വെയറുകളിലും പുതുചരിത്രം എഴുതുമ്പോള്‍

ജനം ആഗ്രഹിക്കുന്ന മാറ്റത്തെ യാഥാര്‍ത്ഥ്യമാക്കി, അവരുടെ സങ്കല്‍പ്പങ്ങള്‍ക്ക് ആധുനികതയുടെ കരവിരുതും, സ്വപ്നതുല്യമായ അപൂര്‍വ്വതയും സമ്മാനിച്ച് PEEKAY IN-STORE ടൈല്‍ ആന്‍ഡ് സാനിറ്ററി എക്സ്പീരിയന്‍സ് സെന്‍റര്‍ കാല്‍ നൂറ്റാണ്ടിലെത്തി നില്‍ക്കുകയാണ്. 1999 ല്‍ എറണാകുളത്ത് വളരെ എളിയ രീതിയില്‍ തുടങ്ങിയ PEEKAY IN-STORE ജനങളുടെ വിശ്വാസവും, പിന്തുണയുമായിരുന്നു എന്നും കൈമുതല്‍. 2005 ല്‍ തലശ്ശേരിയില്‍ മറ്റൊരു ശാഖ ആരംഭിച്ചു കൊണ്ട് PEEKAY IN-STORE എന്ന ബ്രാന്‍ഡ് യാത്ര ആരംഭിച്ചു. 2011 ല്‍ ഇടപ്പള്ളിയിലെ ഷോറൂമിന്‍റെ നവീകരണം നടന്നു. 2012 ല്‍ ചൊക്ലിയില്‍ പുതിയ ഷോറൂമും ആരംഭിച്ചു. ഇതിനെ 2021 ല്‍ സ്വപ്നതുല്യമായ ഒരു ആശയത്തിന്‍റെ പൂര്‍ത്തീകരണമെന്നോണം ഒരു എക്സ്പീരിയന്‍സ് സെന്‍ററാക്കി മാറ്റി. അതായിരുന്നു PEEKAY IN-STORE ന്‍റെ ആരംഭം. 2023 ല്‍ ആണ് ഇടപ്പള്ളിയിലെ ഷോറൂമും PEEKAY IN-STORE experience center ആക്കി വികസിപ്പിച്ചത്.

കൊച്ചിയും കണ്ണൂരും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന പ്രതിനിധീകരിക്കുന്നത് ആധുനിക കാലഘട്ടത്തിലെ ഓരോ ഉപഭോക്താവിന്‍റെയും സങ്കല്പങ്ങളെയും, ആശയങ്ങളെയും ആവശ്യങ്ങളെയുമാണ്. ഉപഭോക്താവിന്‍റെ മനസ്സറിയുക എന്ന വിവേകപൂര്‍ണ്ണമായ കാഴ്ചപ്പാട് എല്ലാ അര്‍ത്ഥത്തിലും PEEKAY IN-STORE നിര്‍വഹിച്ചു പോരുന്നു. ഉപഭോക്താവിന്‍റെ സങ്കല്പങ്ങള്‍, സാമ്പത്തിക അതിരുകള്‍, സൗകര്യം, എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട ഉപഭോക്താവിന്‍റെ ബ്രാന്‍ഡ് സങ്കല്പം ഒരു പ്രദേശത്തു മാത്രം ഒതുക്കുന്നില്ല PEEKAY IN-STORE. മറിച്ച് ആഗോള തലത്തില്‍ ഉള്ള കൊച്ചിയും കണ്ണൂരും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന PEEKAY INSTORE Tiles and Sanitary Experience Center പ്രതിനിധീകരിക്കുന്നത് ആധുനിക കാലഘട്ടത്തിലെ ഓരോ ഉപഭോക്താവിന്‍റെയും സങ്കല്പങ്ങളെയും, ആശയങ്ങളെയുംശ്യങ്ങളെയുമാണ്

ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ആഡംബരം എല്ലാ വിഭാഗത്തിനും പ്രാപ്യമാക്കി PEEKAY IN-STORE പ്രയാണം തുടരുകയാണ്. PEEKAY IN-STORE നെ ഒരു എക്സ്പീരിയന്‍സ് സെന്‍റര്‍ ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ഈ സ്ഥാപനത്തിന്‍റെ ബഹുതല സംവിധാനമാണ്. ഉപഭോക്താവ് സ്റ്റോര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന സമയം മുതല്‍ ഉപഭോക്താവ് സന്തോഷത്തോടെയും, സംതൃപ്തിയോടെയും തിരിച്ചു പോവുന്ന ഘട്ടം വരെ ഏറ്റവും പ്രൊഫഷണലായ സംവിധാനം ആണ് ഇവിടെ ഉള്ളത്. സ്ഥാപനത്തിന്‍റെ അടിസ്ഥാന സൗകര്യം മുതല്‍, ഏറ്റവും ഉന്നതമായ ശ്രേണിയില്‍ നില്‍ക്കുന്ന ഉപഭോക്തൃ സേവനം, ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ സഫലീകരിക്കല്‍, ഉല്‍പ്പന്ന വൈവിധ്യം വരെ രൂപ കല്പന ചെയ്തിരിക്കുന്നത് കുറ്റമറ്റ, മികച്ച രീതിയില്‍ ആണ്.

ഇന്ന് വീട്ടുപകരണങ്ങള്‍, മറ്റു സ്റ്റൈലിങ് ഫീച്ചറുകള്‍ എന്നിവ കൂടാതെ പ്രധാനമായും വീട്ടകങ്ങളിലെ നിര്‍മ്മാണ സാമഗ്രികളായ ടൈലുകളും, സാനിറ്ററി ഉല്‍പ്പന്നങ്ങളും എല്ലാം കുടുംബത്തിലുള്ള എല്ലാവരും ചേര്‍ന്നാണ് ചര്‍ച്ച ചെയ്ത് തിരഞ്ഞെടുക്കുന്നത്. ഈ സാഹചര്യത്തില്‍ PEEKAY IN-STORE ഉപഭോക്താക്കളുടെ ഇടയില്‍ ഏറ്റവും ഉത്തമമായ രീതിയില്‍ ഒരു സെയില്‍സ് കോണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നു. PEEKAY IN-STORE ലെ ഉപഭോക്താവിന് ഉത്പന്നങ്ങള്‍ അനുഭവവേദ്യമാക്കുന്ന എക്സ്പീരിയന്‍സ് സെന്‍റര്‍ എന്ന സംവിധാനം അപൂര്‍വ്വവും, ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും പറയുന്നു PEEKAY IN-STORE മാനേജിങ് ഡയറക്ടര്‍ പി കെ ഷഹീദ്. ഇവിടെ ഉപഭോക്താവ് അവരുടെ സങ്കല്‍പ്പത്തിലുള്ള ഉല്‍പ്പന്നങ്ങളെ അടുത്ത് അറിയുകയും, അതിന്‍റെ മികവ് അനുഭവിക്കുകയുമാണ് ചെയ്യുന്നത്.. ഉപഭോക്താക്കളെ സ്ഥാപനത്തിലേക്ക് അടുപ്പിക്കുന്ന ടൈലുകളിലും സാനിറ്ററി ഉല്‍പ്പന്നങ്ങളിലും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്ററ്വും വലിയ എക്സ്പീരിയന്‍സ് സെന്‍റര്‍ ആണ് PEEKAY IN-STORE പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ തന്നെ അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ഫലപ്രാപ്തിയും നല്‍കുന്ന ഒരു സ്ഥാപനമായി നിലകൊള്ളാനും എക്സ്പീരിയന്‍സ് സെന്‍ററിന് കഴിഞ്ഞു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PEEKAY IN-STORE എക്സ്പീരിയന്‍സ് സെന്‍റര്‍ എന്ന ആശയം കേരളത്തിലെ എല്ലാ ജനമനസ്സുകളിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരു പുതിയ വീടിനെ കുറിച്ചാലോചിക്കുമ്പോള്‍ ഒരാളുടെ ഉള്ളില്‍ വരുന്ന ആദ്യ ചോയ്സ് ആയിരിക്കണം PEEKAY IN-STORE ന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ സ്വപ്നങ്ങളോടൊപ്പം സഞ്ചരിക്കുകയും, മാറ്റങ്ങള്‍ക്കനുസരിച്ചു ശൈലികള്‍ രൂപപ്പെടുത്തുകയുമാണ് PEEKAY IN-STORE ന്‍റെ രീതി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ടൈലുകളിലും സാനിറ്ററി ഉല്‍പ്പന്നങ്ങളിലും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്ററ്വും വലിയ എക്സ്പീരിയന്‍സ് സെന്‍റര്‍ ആണ് PEEKAY IN-STORE. അതിനൂതനമായി തന്നെ വീടകങ്ങളെ ഒരുക്കാന്‍ പ്രാപ്തമായ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിരിക്കുന്നു PEEKAY IN-STORE. ഉപഭോക്താവ് മനസ്സില്‍ കാണുന്ന സ്വന്തം വീടിന്‍റെ സൗന്ദര്യാത്മകതയെ പ്രത്യക്ഷത്തില്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് PEEKAY IN-STORE ന്‍റെ ദൗത്യങ്ങളില്‍ പ്രധാനം. ലോകോത്തരമായ ബ്രാന്‍ഡുകള്‍ അതിനായി ഉപഭോക്താവിന് മുന്നില്‍ അണിനിരക്കുന്നു. ബാത്റൂം പ്രോഡക്റ്റ്സ്, അടുക്കളയിലെ സാമഗ്രികള്‍,വിവിധോദ്ദേശ്യ ടൈലുകള്‍, എന്നിവയുടെ വിസ്തൃതമായ ശേഖരം ഇതില്‍ ഉള്‍പ്പെടുന്നു.

PEEKAY IN-STORE പ്രൗഢിയുടെ ദീപ്തമായ മുഖമായത് എക്സ്പീരിയന്‍സ് സെന്‍റര്‍ എന്ന നൂതനമായ ശൈലി രൂപപ്പെടുത്തിക്കൊണ്ടാണ്. വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത് ഉപഭോക്താവിന് അവര്‍ തിരഞ്ഞെടുക്കുന്ന ഉത്പന്നങ്ങള്‍ അനുഭവിച്ചറിയാനുള്ള മികച്ച ഒരു മാധ്യമമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. മുന്നോട്ടുപോകുന്നത് ഉപഭോക്താവിന്‍റെ മനസ്സറിഞ്ഞും, അവരുടെ സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ നല്‍കിയുമാണ്.

ഇതൊരു ഡിസൈന്‍ യുഗമാണ്. ഏതു മേഖലയെടുത്താലും അടക്കി വാഴുന്ന യുഎസ്പികളില്‍ ഏറ്റവും പ്രധാനം ഡിസൈന്‍ തന്നെ. ഡിസൈന്‍ എന്നാല്‍ ഉല്പന്നത്തിന്‍റെ രൂപകല്‍പ്പന മാത്രമല്ല. ഒരു ബ്രാന്‍ഡിന്‍റെയോ ഒരു സ്ഥാപനത്തിന്‍റെയോ സമഗ്രമായ അവതരണത്തിന്‍റെ രൂപ കല്‍പ്പനയും ഇക്കാലത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഉല്‍പ്പന്നത്തിന്‍റെ അനുകരിക്കാനാവാത്ത പ്രത്യേകത (exclusivity) ക്ക് പ്രാമുഖ്യംനല്‍കുന്നുPEEKAY IN-STORE. അത് കൊണ്ടു തന്നെ ഈ സ്ഥാപനം ഒരു സമൂഹത്തിന്‍റെ ചോയ്സ് ആയി മാറാന്‍ അധിക കാലം എടുത്തില്ല. ഈ യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടാണ് ടൈല്‍സ് & സാനിറ്ററി ഉത്പന്നങ്ങളില്‍ കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ ചുവടുപിടിച്ച് PEEKAY IN-STORE യാത്ര തുടരുന്നത്.

ഉപഭോക്താവിന്‍റെ സങ്കല്പങ്ങള്‍ ഏറെ സാക്ഷാത്കരിക്കപ്പെടുന്ന സുവര്‍ണ ഘട്ടം കൂടിയാണ് PEEKAY IN-STORE ന സംബന്ധിച്ച് ഈകാലഘട്ടം. മറ്റെങ്ങുമില്ലാത്ത വിധം തിരഞ്ഞെടുപ്പിനുള്ള (choice) അനന്ത സാധ്യതകള്‍ തെളിയിക്കാന്‍ PEEKAY IN-STORE നു കഴിഞ്ഞു എന്നത് ചാരിതാര്‍ത്ഥ്യ ജനകമാണ്. ഗ്ലോബല്‍ മാര്‍ക്കറ്റിലെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ മികവും, വൈശിഷ്ട്യവും തമ്മിലുള്ള അനന്യമായ മിശ്രണം PEEKAY IN-STORE നെ കൂടുതല്‍ വൈശിഷ്ട്യമുള്ളതാക്കുന്നു.

More Details: PEEKAY IN-STORE , PEEKAY സര്‍ക്കിള്‍, ചൊക്ലി, പള്ളൂര്‍, മാഹി.

Tel/Mob: +91 90490 233 04 58, 99465 87772

Kochi : നാഷണല്‍ ഹൈവേ ബൈപ്പാസ് റോഡ്, ഇടപ്പള്ളി, കൊച്ചി 682024.

Tel/Mob: +91 90490 233 04 58, 99465 87772

Website: www.peekayinstore.com

E-mail: info@peekayinstore.com

Documented by : Designer Publications

Newsletter

Subscribe our latest news/publications.

www.designerpublications.com
peekay in-store

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.