Last Updated: March 30, 2026
ചിത്രത്തെ ആധാരമാക്കി ഒരുക്കിയ വീട്
"14 ലക്ഷം രൂപ ചെലവാക്കി ഒരുക്കിയ 500 സ്ക്വയര്‍ ഫീറ്റ് വസതി"

വളരെ സുസ്ഥിരവും പ്രകൃതി സൗഹൃദവുമായ ഈ വീട് മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് അടുത്ത് നെല്ലിപ്പറമ്പില്‍ ഒരു മലയുടെ അടിവാരത്താണുള്ളത്. പ്രധാന പാതയോരത്ത് നിന്ന് കേവലം നൂറ് മീറ്റര്‍ അകലമേ ഇവിടേക്കുള്ളൂ എങ്കിലും ഇവിടെയെത്തുന്നവര്‍ക്ക് തങ്ങള്‍ ഒരു മനോഹരമായ താഴ്വരയിലെത്തി എന്ന തോന്നലാകും ഉളവാകുക. തദ്ദേശീയമായി ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് കേവലം 14 ലക്ഷം രൂപ ചെലവിലാണ് ഇവിടം പൂര്‍ത്തീകരിച്ചത്. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ കിട്ടുന്ന ഒഴിവ് സമയം പ്രകതിരമണീയമായ അന്തരീക്ഷത്തില്‍ തന്‍റെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം കഴിച്ചു കൂട്ടാനാഗ്രഹിക്കുന്ന ഡോ. ഹാരിസ് അബ്ദുള്ളയാണ് ഇവിടുത്തെ ഗൃഹനാഥന്‍. വിദേശ വനിതയായ പ്രിയപത്നിയും വാരാന്ത്യങ്ങളില്‍ അദ്ദേ ഹത്തോടൊപ്പം ഇവിടെയുാകും. തിരക്കേറിയ ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ അലിയിച്ച് കളയാന്‍ ഉതകുന്ന ഒരു രണ്ടാം വീട് എന്ന ആവശ്യവുമായി ആണ് അദ്ദേഹം ആര്‍ക്കി ടെക്റ്റ് ശരത്ചന്ദ്രപ്രസാദിനെ (സ്റ്റുഡിയോ H A D, കൊച്ചി) സമീപിച്ചത്. ഗൃഹനാഥന്‍റെ അഭിരുചികളും ജീവിത രീതികളും ശൈലികളും ഒക്കെ ആഴത്തില്‍ വിശകലനം ചെയ്തതിനു ശേഷം വീടിന്‍റെ പ്ലാനിന് പകരം വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച പ്രൊക്രാസ്റ്റിനേഷന്‍ എന്ന ചിത്രമാണ് ആര്‍ക്കിടെക്റ്റ് രൂപപ്പെടുത്തിയത്.

"ക്യാന്‍വാസില്‍ നിന്ന് ആശയത്തിലേക്ക് അഥവാ ഒരു നിര്‍മിതിയില്‍ നിന്ന് അതിന്‍റെ ആത്മാംശത്തിലേക്ക് ഉള്ള വാസ്തുശാസ്ത്രപരമായ പ്രയാണത്തിന്‍റെ പ്രതീകമാണ് ചായം എന്ന് പേരുള്ള ഈ വീട്"

ഡിസൈന്‍ ഉദ്ദേശ്യം

ചിത്രത്തെ ആധാരമാക്കി ഒരുക്കിയ ഈ വീടിന് ചായം എന്ന പേര് തികച്ചും അനുയോജ്യമാണ്. ക്യാന്‍വാസില്‍ നിന്ന് ആശയത്തിലേക്ക് അഥവാ ഒരു നിര്‍മിതിയില്‍ നിന്ന് അതിന്‍റെ ആത്മാംശത്തിലേക്ക് ഉള്ള വാസ്തുശാസ്ത്രപരമായ പ്രയാണത്തിന്‍റെ പ്രതീകമാണ് 500 സ്ക്വയര്‍ഫീറ്റുള്ള ഈ വസതി എന്ന് നിസ്സംശയം പറയാവുന്നതാണ്. ഒരു കിടപ്പുമുറി, സ്വീകരണ മുറി, ഉപയുക്തതയ്ക്ക് പ്രാമുഖ്യമുള്ള അടുക്കള എന്നിവയാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രകൃതിയുടെ പ്രകൃതം അറിഞ്ഞ് തദ്ദേശീയമായി ലഭ്യമാകുന്ന നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് മൂന്ന് വര്‍ഷം സമയമെടുത്താണ് ഇവിടം പൂര്‍ത്തീകരിച്ചത്. മലമുകളില്‍ നിന്ന് കുത്തിയൊലിക്കുന്ന ചെളി വെള്ളമാണ് തികച്ചും സംവേദനാത്മകമായ ഈ നിര്‍മ്മിതിയുടെ രൂപകല്‍പ്പനാവേളയില്‍ അഭിമുഖീ കരിക്കേി വന്ന പ്രധാന വെല്ലുവിളി. സൈറ്റിലെ മര്‍മ്മപ്രധാനമായ ഭാഗത്ത് മതിയായ ചെരിവ് നല്‍കിക്കൊണ്ട് ഒരാള്‍ താഴ്ചയുള്ള ഒരു കുളം കുഴിക്കുകയാണ് ഡിസൈന്‍ ടീം ആദ്യം ചെയ്തത്. ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ ശക്തി കുറയത്തക്ക വിധം കുളത്തിന്‍റെ അടിത്തട്ടില്‍ കല്ലുകള്‍ നിരത്തിയതിനൊപ്പം പ്ലോട്ടില്‍ പതിക്കുന്ന ജലം മുഴുവന്‍ കുളത്തിലേക്ക് വീഴത്തക്ക വിധമുള്ള നീര്‍ച്ചാലുകള്‍ കുഴിക്കുകയും ചെയ്തു. കുളം നിറഞ്ഞു കവിയാതിരിക്കാന്‍ സമീപത്ത് തന്നെ രണ്ട് തടാങ്ങളും കുഴിച്ചു. കുളവും തടാകങ്ങളും കുഴിക്കാന്‍ എടുത്തു മാറ്റിയിട്ട മണ്ണ് കൂട്ടിയിട്ടതിന് മുകളിലാണ് വീട് പണിതിരിക്കുന്നത്. 33.5 സെന്‍റ് പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കിയാണ് വീട് പണിതിരിക്കുന്നത്. ഒരു മലയുടെ അടിവാരത്തുള്ള പ്ലോട്ട് ആയതുകൊ് തന്നെ മഴക്കാലത്ത് മണ്ണൊലിച്ചു പോകുന്നതും സംരക്ഷണഭിത്തി തകരുന്നതും സര്‍വ്വസാധാരണമായിരുന്നു.

"പ്ലാസ്റ്ററിങ് പൊളിഞ്ഞു പോകാതിരിക്കാന്‍ സിമന്‍റിനൊപ്പം പ്ലോട്ടിലെ മണ്ണും റെഡ് ഓക്സൈഡും കലര്‍ത്തി കൈകൊണ്ട് ഉരുട്ടി ചുമരില്‍ എറിഞ്ഞു പിടിപ്പിക്കുകയായിരുന്നു"

കുളവും തടാകങ്ങളും കുഴിച്ചപ്പോള്‍ കിട്ടിയ ഉരുളന്‍ കല്ലുകള്‍ കൊ് സംരക്ഷണഭിത്തി കെട്ടിയാണ് മണ്ണൊലിപ്പ് തടഞ്ഞത്. ഇതി നൊപ്പം ചെളിവെള്ളം ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തിയത് അനുകരണീയമാണ്. മലമുകളില്‍ നിന്ന് ഒഴുകിവരുന്ന ചെളിവെള്ളം വീടിന് മുന്നിലേക്ക് എത്താതിരിക്കാന്‍ ഹെലിക്കോണിയ പോലുള്ള ചെടികള്‍ക്കിടയില്‍ ചെളിവെള്ളത്തെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള കാട്ടു പുല്ലു കൂടി നട്ടു. V റൂഫ് അഥവാ ബട്ടര്‍ഫ്ളൈ റൂഫ് നല്‍കിയതിനാല്‍ ഭൂമിയില്‍ ഒരു ചിത്രശലഭം ഇരിക്കുന്നു എന്ന പ്രതീതിയാണ് ഈ നിര്‍മ്മിതിയുടെ ആകാശക്കാഴ്ച ഉളവാക്കുന്നത്. ചുമരുകളില്‍ മഡ് പ്ലാസ്റ്ററിങ് ആണ് ചെയ്തത്. പ്ലാസ്റ്ററിങ് പൊളിഞ്ഞു പോകാതിരിക്കാന്‍ സിമന്‍റിനൊപ്പം പ്ലോട്ടിലെ മണ്ണും റെഡ് ഓക്സൈഡും കലര്‍ത്തി കൈകൊ് ഉരുട്ടി ചുമരില്‍ എറിഞ്ഞു പിടിപ്പിക്കുകയായിരുന്നു. ഇങ്ങനെ ചെയ്തതിനാല്‍ ചുമരിന് മണ്ണിന്‍റെ നിറം കിട്ടുകയും ചെയ്തു. ഒരാള്‍ രു ദിവസം സമയമെടുത്താണ് ഈ വീടിന്‍റെ പ്ലാസ്റ്ററിങ് തീര്‍ത്തത്. ഫ്ളോറിലുള്ള മഡ് പ്ലാസ്റിങ്ങിന് മുകളില്‍ ടെറാക്കോട്ട ടൈല്‍ വിരിച്ച് എപ്പോക്സി ഫിനിഷ് നല്‍കിയപ്പോള്‍ ഫ്ളോര്‍ ഗ്ലാസ് ഫിനിഷിലാണ് എന്ന പ്രതീതി ഉളവായി. വശങ്ങളില്‍ തെങ്ങിന്‍തടികള്‍ നാട്ടിയും കയര്‍ വരിഞ്ഞും ബലപ്പെടുത്തിയ തടിപ്പാലം ആണ് പൂമുഖ പടവുകളുടെ സ്ഥാനത്തുള്ളത്. തടിപ്പാലം കടന്നെത്തുന്നത് ഹാങ്ങിങ് ലൈറ്റുകള്‍ തൂക്കി ആകര്‍ഷകമാക്കിയ കിടപ്പുമുറിയിലേക്കാണ്.

"മലമുകളില്‍ നിന്ന് കുത്തിയൊലിക്കുന്ന ചെളി വെള്ളമാണ് തികച്ചും സംവേദനാത്മ കമായ ഈ നിര്‍മ്മിതിയുടെ രൂപകല്‍പ്പനാവേള യില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രധാന വെല്ലുവിളി"
"പ്ലോട്ടിലെ കേടു വന്ന തടിയും മേല്‍ക്കൂരയിലെ ട്രസ് വര്‍ക്കിന് ശേഷം ബാക്കിയായ സ്റ്റീലുമാണ് ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന് പ്രധാനമായും പ്രയോജനപ്പെടുത്തിയത്"

69 സിംഗിള്‍ ഗ്ലേസ്ഡ് ടിന്‍റഡ് ഗ്ലാസ് കൊ് ഉള്ള സ്ലൈഡിങ് ഡോര്‍ കം വിന്‍ഡോ ആണ് ഇവിടെയുള്ളത്. വര്‍ണ്ണാഭവും ഈ വീടിന്‍റെ പിറവിക്ക് നിദാനവുമായ പെയിന്‍റിങ് ആണ് ഹെഡ്സൈഡ് വാളിന് അലങ്കാരമാകുന്നത്. വുഡ് മെറ്റല്‍ കോമ്പിനേഷനിലാണ് കട്ടില്‍. വുഡ് മെറ്റല്‍ കോമ്പിനേഷന്‍ കോഫി ടേബിളും ഫാബ്രിക് ഫിനിഷുള്ള മെറ്റല്‍ സോഫ കം ബെഡും ആണ് ലിവിങ് സ്പേസില്‍ ഉള്ളത്. ലിവിങ്ങിലെ സ്ലൈഡിങ് ഡോര്‍ കം വിന്‍ഡോയ്ക്ക് പുറത്തുള്ള ഭാഗം കരിങ്കല്ല് വിരിച്ചാണ് ഭംഗിയാക്കിയത്. പ്ലോട്ടിലെ കേടു വന്ന തടിയും മേല്‍ക്കൂരയിലെ ട്രസ് വര്‍ക്കിന് ശേഷം ബാക്കിയായ സ്റ്റീലുമാണ് ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന് പ്രധാനമായും പ്രയോജനപ്പെടുത്തിയത്. താമസക്കാരുടെ വികാരവിചാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഒരുക്കി എന്നതാണ് ഈ നിര്‍മ്മിതിയുടെ സവിശേഷത. ഇടങ്ങള്‍ മനുഷ്യനുമായി സംവദിക്കുന്നു എന്ന ആശയത്തില്‍ ഊന്നി കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില നിര്‍മ്മിതികളിലൊന്നാണിത്. വീടിന് നല്‍കിയ ചായം എന്ന പേര് പോലും പലതരത്തിലുള്ള വികാരങ്ങളെ ചിപ്പിക്കുന്നതാണ്.

Architect : Ar. Sarath Chandra Prasad

Address : Studio H A D, Kochi.

Client : Dr. Haris Abdulla

ലൊക്കേഷന്‍ / Location: Manjeri.

പ്ലോട്ട് / Plot : 33.5 Cents.

Built Area : 500 Sqft.

Newsletter

Subscribe our latest news/publications.

www.designerpublications.com
Ebco

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.