ആര്‍ക്കേഡ്
"സൗമ്യമായ പീച്ച് നിറത്തിന് മുന്‍തൂക്കമുള്ള ആധുനിക വസതി"
കൊളോണിയല്‍ ശൈലിയുടെ വിന്‍റേജ് പ്രൗഢിയും കേരളത്തനിമയും സമകാലിക വാസ്തുവും
കൈകോര്‍ക്കുമ്പോള്‍ ഒരിടം എത്രത്തോളം ഹൃദ്യമാകുമെന്നതിന്‍റെ ഉത്തരമാണ്,കൊല്ലം ഭരണിക്കാവിലുള്ള
ആര്‍ക്കേഡ് എന്ന വസതി. കമാനങ്ങളും കേരളത്തനിമയുള്ള മേല്‍ക്കൂരകളും സോളിഡ് സ്ട്രക്ചറിലുള്ള ലോബിയുമെല്ലാം
പച്ചപ്പിന്‍റെ അകമ്പടിയോടെ സംഗമിക്കുമ്പോള്‍ ഇവിടം വാസ്തു പൂര്‍ണതയുടെ പുതിയ നിര്‍വചനമെഴുതുന്നു. റാം വിനോദിനും
കുടുംബത്തിനും വേണ്ടി ഒരുക്കിയ വസതി ആര്‍ക്കിടെക്റ്റുകളായ അര്‍ജുന്‍ വി എ, അനൂപ് പി നായര്‍, അനന്തന്‍ എസ് (ഡി
സോള്‍വ് സ്റ്റുഡിയോ, എറണാകുളം) എന്നിവര്‍ ചേര്‍ന്നാണ് ഡിസൈന്‍ ചെയ്തത്.
ലിവിങ്: ഡബിള്‍ ഹൈറ്റും ആര്‍ച്ചുകള്‍ ഉള്‍പ്പെടെയുള്ള കൊളോണിയല്‍
ഫീച്ചറുകളും മനോഹരമായ ഫര്‍ണിഷിങ്ങും ലിവിങ് ഏരിയയെ ഹൃദ്യമാക്കുന്നു.
ബെയ്ജ്-ബ്രിക്ക് നിറങ്ങളുടെ കോമ്പിനേഷനാണ് കുഷ്യന്‍ സീറ്റിങ്ങിന് നല്‍കിയിരിക്കുന്നത്. തടിയില്‍ തീര്‍ത്ത ടീപോയും ക്രമീകരിച്ചു.
ട്രോപ്പിക്കല്‍-മോഡേണ്‍- കൊളോണിയല്‍-ട്രഡീഷണല്‍ വാസ്തു ഘടകങ്ങളുടെ സമന്വയം തന്നെയാണ്, ഈ ഒറ്റനില വസതിയുടെ പ്രത്യേകത.
കൊളോണിയല്‍ നിര്‍മ്മിതികളോടും കേരള വാസ്തുവിദ്യയോടുമുള്ള വീട്ടു കാരുടെ ഇഷ്ടം മനസിലാക്കിയാണ്, ഇത്തരമൊരു നിര്‍മ്മിതിയുടെ
ഡിസൈനിങ്ങിലേക്ക് ആര്‍ക്കിടെക്റ്റുകള്‍ എത്തിയത്. പ്രധാന റോഡില്‍ നിന്ന് കുറച്ചകലെയാണ് വീടിന്‍റെ സ്ഥാനം. റോഡിന് സമാന്തരമായി
ലീനിയര്‍ മട്ടിലാണ് വീടുള്ളത്. ഇത് എലിവേഷന്‍ പൂര്‍ണ രൂപത്തില്‍ കാണാനിടയാക്കുന്നു. ചെരിഞ്ഞ മേല്‍ക്കൂരകളുടെയും പരന്ന സ്ലാബുകളുടെയും
സംയോജനത്തിന് കീഴില്‍ മനോഹരമായ കമാനങ്ങളുടെ പരമ്പരയാണ് വീടിന്‍റെ പ്രധാന ഹൈലൈറ്റ്. ഉഷ്ണമേഖലാ കാലാവസ്ഥയുമായി യോജിച്ചു
പോകുന്നതിനൊപ്പം ദൃശ്യസന്തുലിതാവസ്ഥ കൊണ്ട് വരാനും ഒന്നിലധികം മേല്‍ക്കൂരകളുടെ അനുപാതത്തിലൂടെ സാധ്യമായി.
ബെഡ്റൂമുകള്‍: വിന്‍റേജ് എലമെന്‍റുകളും നിറങ്ങളും ബെഡ്റൂമു
കളിലും കാണാം. ഫോറസ്റ്റ് ഗ്രീന്‍-ഡാര്‍ക്ക് ഗ്രേ
നിറങ്ങളും ഫ്ളോറല്‍ ഫാബ്രിക്ക് സോഫ്റ്റ് ഫര്‍ണിഷി
ങ്ങുമെല്ലാം സ്പേസിന്‍റെ വിന്‍റേജ് ചായ്‌വിനെ
ആധികാരികമാക്കുന്നു. ഫ്ളൂട്ടഡ് ഡിസൈനിലുള്ള
ഹെഡ്റെസ്റ്റ് ഏരിയ, വാള്‍ പേപ്പര്‍, ഫ്രെയിംഡ്
പെയിന്‍റിങ്ങുകള്‍, വാള്‍ മൗഡ് ലൈറ്റുകള്‍
എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചു. വുഡന്‍ ഫിനിഷ്
ടൈലാണ് ഫ്ളോറിങ്ങില്‍ വരുന്നത്.
ബേ വിന്‍ഡോകളും ഉള്‍ക്കൊള്ളിച്ചു.
ഈ പല തട്ടുകളിലുള്ള മേല്‍ക്കൂരകളും കമാനങ്ങളും ഇവിടുത്തെ ശ്രദ്ധേയ
വാസ്തുവിദ്യാ സവിശേഷതയാണ്. അകംപുറം അതിര്‍ത്തികളെ മായിക്കുന്ന പരിവര്‍ത്തന
ഇടമാണ് പ്രവേശന ലോബി. നാല് വശങ്ങളിലും പകല്‍ വെളിച്ചം ഫില്‍ട്ടര്‍ ചെയ്യുന്ന
കര്‍ട്ടന്‍ പ്ലാന്‍റുകളാണ്. ഒരു ജലാശയവും ഇവിടെയുണ്ട്. ഈ സ്പേസിനോട് ചേര്‍ന്നുള്ള
ഇടനാഴി വീടിനെ രണ്ട് മേഖലകളായി വിഭജിക്കുന്നു. സെമി പബ്ലിക്ക്-പബ്ലിക്ക് സ്പേ
സുകള്‍ ഉള്‍ക്കൊള്ളുന്ന ഇവിടെ ആവശ്യമനുസരിച്ച് ഗസ്റ്റ് റൂമായും ഓഫീസായും ഉപ
യോഗിക്കാന്‍ കഴിയുന്ന ഒരു കണ്‍വേര്‍ട്ടിിള്‍ റൂമും ഉണ്ട്. മറുവശത്ത് സ്വകാര്യ മേഖലയാ
ണ്. ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ, അടുക്കള, മൂന്ന് കിടപ്പുമുറികള്‍ എന്നിവ ഒരു
പ്രൈവറ്റ് യാര്‍ഡിനോട് ചേര്‍ന്നുള്ള പാസേജിന് ചുറ്റുമായി സ്ഥാനപ്പെടുത്തിയിരിക്കുന്നു.
ഡൈനിങ്: കമാനാകൃതിയിലുള്ള ഒട്ടേറെ വിന്‍ഡോകളാണ് ഈ
സ്പേസിന്‍റെ ഹൈലൈറ്റ്. സോളിഡ് വുഡില്‍ ചെയ്ത
ഗ്ലാസ് ടോപ്പ് ടേബിളും കുഷ്യന്‍ സിറ്റിങ് ടോപ്പുള്ള
വുഡന്‍ ചെയറുകളുമാണ് ഫര്‍ണിച്ചര്‍. വുഡന്‍ ഫിനിഷി
ലുള്ള ടൈല്‍ ഫ്ളോറിങ് സ്പേസിന് എര്‍ത്തി ഫീല്‍
കൊണ്ട് വരുന്നു.
വീടിന്‍റെ ചൈതന്യം ഉറപ്പാക്കുന്നതിനപ്പുറം ഇടങ്ങളെ ദൃശ്യപരമായി ബന്ധിപ്പിക്കാനും ഈ
ഇടത്തിന് കഴിഞ്ഞു. കൂടാതെ പ്ലോട്ടിന്‍റെ ഒരു കോണില്‍ ഒരു നീന്തല്‍ക്കുളവും കാണാം.
ഓഫ് വൈറ്റും ഊഷ്മളമായ വുഡന്‍ ടെക്സ്ചറുമാണ് വീടിന്‍റെ പ്രധാന കളര്‍ തീം. കമാ
നാകൃതിയിലുള്ള ജനാലകളും തടി ഫ്രെയിമുകളും പുറംഭാഗത്തിന്‍റെ വാസ്തുവിദ്യാ ഭാഷയെ ശക്തിപ്പെടുത്തുന്നു.
ഈ എലമെന്‍റുകളും നിറങ്ങളും എക്സ്റ്റീരിയര്‍- ഇന്‍റീരിയര്‍ തുടര്‍ച്ച ഉറപ്പാക്കുന്നു. ഓപ്പണിങ്ങുകളിലൂടെ കടന്നുവരുന്ന
കിഴക്കു നിന്നുള്ള പ്രഭാത വെളിച്ചവും പടിഞ്ഞാറ് നിന്നുള്ള സായാഹ്ന വെളിച്ചവും അകത്തളങ്ങളില്‍ തിളക്കം വിതയ്ക്കുകയും
സ്പേസുകളുടെ ഊഷ്മളത കൂട്ടുകയും ദിവസം മുഴുവന്‍ പ്രസരിപ്പേകുകയും ചെയ്യുന്നു. കമാനങ്ങള്‍, പലതട്ടിലെ മേല്‍ക്കൂരകള്‍,
പച്ചപ്പിന്‍റെ സമൃദ്ധി എന്നിവയിലൂടെ കാലാവസ്ഥ,സ്വകാര്യത, ക്രിയാത്മകത എന്നിവയെല്ലാം സന്തുലിതാവസ്ഥയില്‍ നിലനില്‍ക്കുന്ന
ഇടമായി ആര്‍ക്കേഡ് മാറുകയും അതിന്‍റെ ശാന്തമായ ആത്മാവിനെ കണ്ടെത്തുകയും ചെയ്യുന്നു.
Architect : Ar. Arjun V A, Ar. Anoop P Nair, Ar. Ananthan S
Address : De.Solve Studio, Ernakulam.
Ph: 96050 94008, 94963 19699.
Owner: Ram Vinod
റാം വിനോദും കുടുംബവും
ലൊക്കേഷന്‍ / Location: Bharanikkavu, Kollam.
പ്ലോട്ട് / Plot : 35 Cents.
Built Area : 4488 Sq. Ft.