Last Updated: August 22, 2026
വില്ല മാക്സ്
"സിനിമാ ഫ്രെയിം പോലെ മനസ്സില്‍ പതിയും ഇത് സെന്ന ഹെഗ്ഡെയുടെ 'വില്ല മാക്സ്'"

ചില വീടുകള്‍ കാണുമ്പോള്‍ അതിന്‍റെ ഉടമയെ മനസ്സിലാക്കാം. അകത്ത ളത്തിലൂടെ നടന്നാല്‍ ആ ചിന്തകള്‍ വായിച്ചെടുക്കാം. വ്യത്യസ്തനായ സംവിധായകനാണ് സെന്ന ഹെഗ്ഡെ, കഥാപാത്രത്തിലേക്ക് അനായാസം കൂടുമാറുന്ന അഭിനേതാവും. സിനിമകളൊരുക്കുന്നതില്‍ മാത്രമല്ല, തന്‍റെ വീട് എങ്ങനെ വേണമെന്ന കാര്യത്തിലും, ഈ സെന്ന സ്പര്‍ശം കാണാം. ഒരു സെന്ന ഹെഗ്ഡെ സിനിമ പോലെ. ഇതൊരു ആഡംബര ബംഗ്ലാവല്ല, അദ്ദേഹം ജീവിതത്തെ കാണുന്ന കാഴ്ചപ്പാടിന്‍റെ പ്രതീകമാണ്. വീടിന് നല്‍കിയ 'മാക്സ്'എന്ന പേര് പ്രിയപ്പെട്ട വളര്‍ത്തുനായയുടേതാ ണ്. മാക്സിന് സ്വന്തമായി ഒരു മുറിയുണ്ടിവിടെ. അതിനാല്‍ തന്നെ, ഈ വീട് സ്നേ ഹത്തിന്‍റെ പ്രതിഫലനം തന്നെയാകുന്നു. അത്രത്തോളം വ്യക്തിപരവും. ആര്‍ക്കിടെക്റ്റ് ശ്യാം കുമാര്‍ പുറവങ്കര (ഫോര്‍മ്സ് ആന്‍ഡ് സ്പേ സസ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, കാഞ്ഞ ങ്ങാട്) ഡിസൈന്‍ ചെയ്ത വസതി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് ഉള്ളത്.

തേക്കാത്ത ചുമരുകള്‍

ഹെഗ്ഡെയുടെ സിനിമകള്‍ പോലെ തന്നെ വില്ല മാക്സും പതിവു നിര്‍മ്മാണ രീതികളെ ചോദ്യം ചെയ്യുന്നു. സാധാരണയായി ഉത്തര കേരളത്തിലെ വീടുകളില്‍ കാണുന്ന, ലാറ്ററൈറ്റ് കല്ലും കോണ്‍ക്രീറ്റും സമന്വയിക്കുന്ന നിര്‍മാണരീതിക്ക് പകരം, ഓവര്‍-ബേണ്‍ട്ട് ഇഷ്ടികകളും ജിഐ സെക്ഷനുകളും പ്രധാന മെറ്റീരിയലുകളായി ഉപയോഗിച്ചാണ് വില്ല മാക്സ് പണിതിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ ഇന്‍ഡസ്ട്രിയല്‍ ആധിപത്യം തോന്നിപ്പിക്കുന്ന വീട്, അടുത്ത നിമിഷം പ്രകൃതിയോട് അതിശയകരമായി ലയിച്ചിരിക്കുന്നതും കാണാം. വീടിന്‍റെ തെക്കുഭാഗത്തേക്ക് നീിറങ്ങുന്ന സ്ലാബ് ഡിസൈന്‍, ഒരു എലമെന്‍റ് മാത്രമല്ല. വിശാലമായ നെല്‍പ്പാടങ്ങളും ഒഴുകുന്ന തോടുമെല്ലാം വീട്ടിലേക്കെത്തിക്കുന്ന ഒരു സിനിമാറ്റിക് ഫ്രെയിമാണ്. സെന്നയുടെ സിനിമകളില്‍ പ്രകൃതി ഒരു പശ്ചാത്തലം മാത്രമല്ല, കഥാപാത്രമാണ്. അതേ അനുഭവം ഈ വീട്ടിലുമുണ്ട്. വീടിന്‍റെ അകത്തളത്തിലേക്ക് കടന്നാലോ, ഭിത്തികളേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നത് തുറന്ന ഇടങ്ങളാണ്.

എക്സ്റ്റീരിയര്‍: പ്രദേശത്തെ മണ്ണിന്‍റെ നിറവുമായി ലയിച്ചു നില്‍ക്കുന്ന എലിവേഷന്‍, ബേണ്‍ഡ് ഇഷ്ടികകളുടെയും മംഗലാപുരം ഓടുകളുടെയും എര്‍ത്തി ഫീലും ഗ്ലാസ് ഭിത്തികളുടെയും ജിഐ സെക്ഷനുകളുടെയും ഇന്‍ഡസ്ട്രിയല്‍ മികവും വ്യക്തമാക്കുന്നു. മൂന്നു ലെവലുള്ള വസതിയുടെ ബേസ്മെന്‍റ് മറഞ്ഞിരിക്കുമ്പോളും പ്രദേശത്തെ സ്വാഭാവിക പച്ചപ്പിനിടയിലൂടെയുള്ള ഈ വീടിന്‍റെ കാഴ്ച മണ്ണില്‍ മുളച്ച ഒരു ഘടന പോലെ തോന്നിപ്പിക്കുന്നു.
തുറന്ന ഇടങ്ങള്‍

ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നിവ പരസ്പരം ചേര്‍ന്നു കിടക്കുന്നു. വെളിച്ചത്തിനും കാറ്റിനും സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവസരമൊരുക്കുന്ന ഈ സ്പേസുകള്‍, മനുഷ്യര്‍ക്കിടയിലെ അകലം കുറയ്ക്കുന്നു. ഗസ്റ്റ് റൂമും പൂജാ സ്പേസും ടോയ്ലറ്റും ഗ്രൗണ്ട് ഫ്ളോറില്‍ ഉള്‍ക്കൊള്ളിച്ചു. ഒന്നാം നിലയില്‍ എത്തുമ്പോള്‍ മൂന്ന് ബാല്‍ക്കണികളിലൂടെ, പ്രകൃതി വീടിന്‍റെ ഭാഗമാകുന്നു. മാസ്റ്റര്‍ ബെഡ്റൂം, ചെറിയൊരു ബാര്‍ കൗണ്ടര്‍, റീഡിങ് സ്പേസ് എന്നിവയും ഈ ഫ്ളോറിലാണ്. തെക്ക് വടക്ക് ഭാഗങ്ങളില്‍, മുഴുനീളത്തിലുള്ള ഗ്ലാസ് ജനലുകളുണ്ട്. ഈ ഗ്ലാസ് ഓപ്പണിങ്ങുകള്‍ വീടും ചുറ്റുപാടും തമ്മിലുള്ള അതിരുകളെ മായ്ക്കുന്നു. സ്വകാര്യതയും തുറന്ന ജീവിത ശൈലിയും ഒരുപോലെ നിലനിര്‍ത്താന്‍ മരങ്ങളുടെ സ്ഥാനവും പരിസരത്തിന്‍റെ സ്വഭാവവുമെല്ലാം പരിഗണിച്ചിരുന്നു. പരമാവധി ഉപയോഗപ്പെടുത്തിയ ബേസ്മെന്‍റ് ഏരിയയാണ് മറ്റൊരു പ്രത്യേകത. ഹൊറിസോണ്ടലായി ചെയ്ത സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ ബേസ്മെന്‍റിലേക്ക് കയറാം. കെയര്‍ടേക്കറിന്‍റെ റൂം, പാര്‍ട്ടി- വര്‍ക്കൗട്ട്- സ്റ്റുഡിയോ ഏരിയകള്‍ ഒന്നിക്കുന്ന മള്‍ട്ടിപ്പര്‍പ്പസ് റൂം എന്നിവയാണ് ഇവിടെയുള്ളത്.

ഒളിപ്പിക്കാത്ത ഇലക്ട്രിക്കല്‍ വയറുകള്‍

ഈ വീട്ടില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കാത്ത മറ്റൊരു ഘടകമാണ് ഇലക്ട്രിക്കല്‍ ചാലകങ്ങള്‍. കാഴ്ചയില്‍ നിന്ന് മറച്ചു വെയ്ക്കുന്ന വയറുകളും പൈപ്പുകളും ഇവിടെ ഡിസൈനിന്‍റെ ഭാഗമാകുന്നു. വസ്തുക്കളെ അവയുടെ യഥാര്‍ഥ സ്വഭാവത്തില്‍ അവതരിപ്പിക്കണമെന്ന ആര്‍ക്കിടെക്റ്റിന്‍റെ ആശയവും സെന്നയുടെ സിനിമകളിലെ ഒര്‍ജിനാലിറ്റിയും ഇവിടെ ഒന്നിക്കുന്നു.

ബെഡ്റൂമുകള്‍: ലാളിത്യമാണ് കിടപ്പുമുറികളുടെ പ്രധാന ഗുണം. അലൂമിനിയം ഫ്രെയിമുകളോടു കൂടിയ സ്ലൈഡിങ് വിന്‍ഡോകള്‍, സിമന്‍റ് ഫിനിഷ് ഫ്ളോറിങ്, ബ്ലൈന്‍ഡ്സ് കൊുള്ള ജാലകമറകള്‍ എന്നിവയാണ് ഇവിടെയുള്ളത്.
കേരളത്തിന്‍റെ ഉഷ്ണമേഖലാ കാലാവസ്ഥ മനസ്സിലാക്കിയാണ് വീട്ടിലെ ഓരോ കോണും രൂപപ്പെടുത്തിയിരിക്കുന്നത്. റാറ്റ്-ട്രാപ്പ് ബോണ്ട് ഇഷ്ടിക നിര്‍മാണം, മംഗലാ പുരം ഓടുകള്‍, വായുസഞ്ചാരം കൂട്ടുന്ന ഡബിള്‍ ഹൈറ്റ് സ്പേസുകള്‍, ഭാരം കുറഞ്ഞ ഫ്ളോര്‍ സിസ്റ്റം എന്നിവ വീടിനെ തണുപ്പോടെ നിലനിര്‍ത്തുന്നു. സാങ്കേതിക വിദ്യയും പരമ്പരാഗത ഘടകങ്ങളും ചേരുന്ന ഡിസൈന്‍ സമീപനം ആര്‍ക്കിടെക്ചറിന്‍റെ സൗന്ദര്യം മാത്രമല്ല, ഉത്തരവാദിത്തവും പ്രകടമാക്കുന്നു.

ഡൈനിങ്: ജിഐയും പ്ലൈവുഡ് ടോപ്പും ചേരുന്ന ഡൈനിങ് ഫര്‍ണിച്ചര്‍, ചുറ്റുമുള്ള ഇന്‍ഡസ്ട്രിയല്‍ ഘടകങ്ങള്‍ക്ക് തുടര്‍ച്ചയൊരുക്കുന്നു.
പ്രകൃതിയോടിണങ്ങി

വീടിന് ചുറ്റുമുള്ള ഭൂപ്രകൃതിയിലും ഡിസൈനിങ്ങില്‍ ശ്രദ്ധിച്ച അതേ കരുതല്‍ കാണാം. പുതിയ അലങ്കാരച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിനു പകരം, സ്ഥലത്ത് ഉണ്ടായിരുന്ന മരങ്ങള്‍ മുറിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കി. വീടാണ് പ്രകൃതിയിലേക്ക് കടന്നുവ ന്നത്, പ്രകൃതി വീടിനുവേണ്ടി മാറുന്നില്ല, ഇവിടെ. സെന്ന ഹെഗ്ഡെയുടെ സിനിമകളില്‍ വലിയ സംഭവങ്ങളേക്കാള്‍ ചെറിയ നിമിഷങ്ങള്‍ക്കാണ് എപ്പോഴും കൂടുതല്‍ പ്രാധാന്യം. അതുപോലെ തന്നെ വില്ല മാക്സിലും വലിയ ആഡംബരങ്ങളല്ല ശ്രദ്ധ കവരുന്നത്. പ്രകൃതിയിലേക്കുള്ള തുറന്ന കാഴ്ചകള്‍, അസംസ്കൃത മെറ്റീരിയലുകളുടെ ഭംഗി, കാറ്റിന്‍റെ സഞ്ചാരം, വെളിച്ചത്തിന്‍റെ പോക്കുവരവുകള്‍ ഇവയൊക്കെയാണ് ഇവിടുത്തെ യഥാര്‍ഥ ലക്ഷ്വറി. അതുകൊണ്ട്തന്നെ വില്ല മാക്സ് ഒരു വീടു മാത്രമല്ല. സെന്ന ഹെഗ്ഡെ എന്ന സംവിധായകന്‍റെ സിനിമാറ്റിക് ഭാഷയും ജീവിത തത്ത്വവും വായിച്ചെടുക്കാവുന്ന നിര്‍മ്മിതിയും, അത് മനസിലാക്കിയ ആര്‍ക്കിടെക്റ്റ് ശ്യാം കുമാറിന്‍റെ ഡിസൈന്‍ പ്രത്യയശാസ്ത്രത്തിന്‍റെ പ്രതിഫലനവുമാണ്. ഇവിടെ ഓരോ കോണും ഒരു ഫ്രെയിമാണ്. ഓരോ ഇടവും പുതിയ അനുഭവവും.

ചെറിയ ജീവിതങ്ങളെ വലിയ സിനിമയാക്കുന്ന സംവിധായകന്‍

മലയാള സിനിമയില്‍ വ്യത്യസ്തമായ കഥപറച്ചിലിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. കാഞ്ഞങ്ങാടുകാരനായ ഇദ്ദേഹത്തിന്‍റെ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു, 2021 ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നിശ്ചയം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച കഥയ്ക്കുള്ള അംഗീകാരവും ചിത്രം സ്വന്തമാക്കി. ഇദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത കന്നട സിനിമ കഥയണ്ട്ു ശുരുവാജിടേയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1744 വൈറ്റ് ആള്‍ട്ടോ, ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേ ടിയില്ലെങ്കിലും, ഡാര്‍ക്ക് കോമഡിയും ക്രൈം നറേറ്റീവും ചേര്‍ന്ന പരീക്ഷണാത്മക അവതരണത്തിന് ശ്രദ്ധിക്കപ്പെട്ടു. പദ്മിനിچ എന്ന ചിത്രത്തിലൂടെ ബന്ധങ്ങള്‍, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം എന്നിവ നര്‍മ്മവും വൈകാരികതയും ചേര്‍ത്ത് അവതരിപ്പിച്ച സെന്ന, വീണ്ടും തന്‍റെ വേറിട്ട ശൈലി തെളിയിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അവിഹിതം എന്ന സിനിമയും സൈക്കോളജിക്കല്‍-സോഷ്യോളജിക്കല്‍ ആക്ഷേപഹാസ്യമെന്ന രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സാധാരണക്കാരായ ആളുകളുടെ സദാചാര പോലീസിങ്ങിനെയും ദുര്‍ലമായ പുരുഷ അഹംബോധ ത്തെയും കുറിച്ച് ഈ ചിത്രം പറയുന്നു.

റൈഫിള്‍ ക്ലബിലെ തോക്കേന്തിയ കഥാപാത്രം, ചിറ്റപ്പയായി ബിഗ് സ്ക്രീനില്‍ മുഖം കാണിച്ച അദ്ദേഹത്തെ തിരിച്ചറിയാന്‍ അയാള്‍ ചെയ്ത സിനിമകളുടെ സംവിധാന മികവ് മാത്രം മതിയായിരുന്നു. കഥാപാത്രങ്ങളിലെ സ്വാഭാവികത, നാട്ടിന്‍പുറത്തെ ആളുകളുടെ സൈക്കോളജി, സൂക്ഷ്മമായ നര്‍മ്മം, ചെറിയ മനുഷ്യരുടെ വലിയ വികാരങ്ങള്‍, ഒട്ടും നാടകീയതയില്ലാത്ത സംഭാഷണങ്ങള്‍ എന്നിവയെല്ലാം സെന്ന ഹെഗ്ഡെയുടെ സിനിമകളെ ഈ കുറഞ്ഞ കാലത്തിനിടെ തന്നെ മലയാളത്തിലെ വേറിട്ട സൃഷ്ടികളുടെ നിരയിലേക്കുയര്‍ത്തുന്നു.

Architects : Ar. Shyamkumar P, Junior Architects: Ar. Muhammed Ashhar,Ar. Radhika Bipin, Ar. Jishnu Sreeram, Ar. Navaneeth.

Address : Forms And Spaces Architectural Consultancy, Kanjhagad

Owner: Senna Hegde

ലൊക്കേഷന്‍ / Location: Kanhangad.

പ്ലോട്ട് / Plot : 1 Acre 41 Cents.

Built Area : 4198 Sq Ft.

Newsletter

Subscribe our latest news/publications.

www.designerpublications.com
Apar

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.