കനവ്
"അനായാസം പരിപാലിക്കാവുന്നതും ആധുനിക സൗകര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തതുമായ വീട്"
ഡിസൈനറായ സജീന്ദ്രന്‍ കൊമ്മേരിയാണ് (കൂട് ആര്‍ക്കിടെ
ക്ചറല്‍ ഡിസൈനേഴ്സ്, കോഴിക്കോട്) 'കനവ്' എന്നു പേരുള്ള ഈ വീടിന്‍റെ ശില്പി. കോഴിക്കോട് ജില്ലയിലെ മേത്തൊട്ടുതാഴത്തുള്ള 9 സെന്‍റ് പ്ലോട്ടില്‍
കിഴക്കോട്ട് ദര്‍ശനമായാണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. പ്ലോട്ടില്‍ ഉായിരുന്ന രണ്ട് മാവുകളും നിലനിര്‍ത്തി യതിനൊപ്പം മുന്‍മുറ്റത്തും
വശങ്ങളിലും പേവിങ് ടൈല്‍ പാകി പുല്ലുപിടിച്ച് ആകര്‍ഷകമാക്കിയിട്ടുമു്. പുറംഭിത്തിയിലെ സ്റ്റോണ്‍ ക്ലാഡിങ്ങും കാര്‍പോര്‍ച്ചിലെ
തൂണുകളിലുള്ള ടൈല്‍ ക്ലാഡിങ്ങുമാണ് വൈറ്റ്, ബെയ്ജ് നിറക്കൂട്ടിലൊരുക്കിയ എലിവേഷനില്‍ എടുത്തു നില്‍ക്കുന്നത്.
ഡൈനിങ്: ആര്‍ട്ടിഫിഷ്യല്‍ മാര്‍ബിള്‍ ടോപ്പ് ടേബിളും
ലെതര്‍ ഫിനിഷ് ചെയറുകളുമാണ് ഫര്‍ണിച്ചര്‍.
ഈ ഏരിയയുടെ കവാടത്തില്‍ ഇന്‍ ബില്‍റ്റായാണ്
ക്രോക്കറി ഷെല്‍ഫ് സജ്ജീകരിച്ചിട്ടുള്ളത്.
അനായാസം പരിപാലിക്കാവുന്നതും ആധുനിക സൗകര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമായ ഒരു വീടായിരുന്നു ഐടി പ്രൊഫഷണലായ വിപുലിനും
ബാങ്ക് ഉദ്യോഗസ്ഥയായ മാനസയ്ക്കും വേണ്ടിയിരുന്നത്. അവര്‍ ആഗ്രഹിച്ചത് പോലെ പരിപാലന സൗകര്യം പരിഗണിച്ച് തുറസ്സായ
നയത്തിലാണ് ഇവിടുത്തെ പൊതു ഇടങ്ങള്‍ ക്രമീകരിച്ചത്. ലിവിങ്, ഡൈനിങ് ഏരിയകള്‍ ഡബിള്‍ ഹൈറ്റിലായത് ഇരുനിലകളും തമ്മിലുള്ള
ആശയവിനിമയം സുസാധ്യമാക്കാനും ചൂട് വായുവിനെ പുറന്തള്ളാനും സഹായകരമാകുന്നുണ്ട്. പൂമുഖം, ഫോയര്‍, ഫോര്‍മല്‍ ലിവിങ്,
ഡൈനിങ്, വര്‍ക്കേരിയയോട് കൂടിയ കിച്ചന്‍, അപ്പര്‍ ലിവിങ്, പൂജാമുറി, നാല് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകള്‍ എന്നിവയാണ് 2450 ചതുരശ്ര
അടി വിസ്തീര്‍ണ്ണമുള്ള ഇരുനില വീട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫോയറിലെ പ്രധാന ആകര്‍ഷണമായ ബുദ്ധപ്രതിമയാണ് പൂമുഖവാതില്‍
തുറക്കുമ്പോഴേ ദൃശ്യമാകുന്നത്.
ഗോവണി: ലപ്പോത്ര ഗ്രനൈറ്റ് ഫിനിഷ് പടവുകളും സ്റ്റീല്‍ ഗ്ലാസ്
കോമ്പിനേഷന്‍ കൈവരിയുമാണ് ഗോവണിയ്ക്ക്.
ഇരുവശങ്ങളിലും ഭിത്തികള്‍ക്ക് പകരം ക്യൂരിയോസ്
മൊഡ്യൂളുകളും നല്‍കി.
പൂമുഖത്തുനിന്ന് ഫോയറിലൂടെ ഡബിള്‍ ഹൈറ്റ് ലിവിങ്ങിലേക്ക് എത്താം. ഭിത്തികള്‍ക്ക് പകരം ഇരുവശത്തും ക്യൂരിയോസ് മൊഡ്യൂളുകള്‍
ഉള്‍പ്പെടുത്തി ഒരുക്കിയ ഗോവണിയാണ് ലിവിങ്, ഡൈനിങ് ഏരിയകളെ പ്രതീകാത്മകമായി വേര്‍തിരിക്കുന്നത്. വാഷ് ഏരിയയും
ഡൈനിങ്ങിന്‍റെ ഭാഗമാണ്.
വര്‍ക്ക് ഏരിയയോട് കൂടിയ കിച്ചന്‍ ഓപ്പണ്‍ കോണ്‍സെപ്റ്റില്‍ ഒരുക്കിയതിനൊപ്പം അതിനെതിര്‍ വശത്ത്
പാഷ്യോയും നല്‍കി.
തികഞ്ഞ സ്വകാര്യതയോടെ ലിവിങ്, ഡൈനിങ് ഏരിയകളില്‍ നിന്ന് നേരിട്ട് നോട്ടം എത്താത്ത വിധത്തിലാണ്
താഴത്തുള്ള കിടപ്പുമുറികളുടെ വാതിലുകള്‍ സ്ഥാനപ്പെടുത്തിയിട്ടുള്ളത്.
കിച്ചന്‍: കവാടത്തില്‍ ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടുത്തി തുറസ്സായ
നയത്തിലാണ് കലിംഗ സ്റ്റോണ്‍ ടോപ്പ് ഉള്ള കിച്ചന്‍ ക്രമീകരിച്ചത്.
ഗ്ലോസി ഫിനിഷ് ടൈല്‍ ഒട്ടിച്ച് ബാക്ക് സ്പ്ലാഷും അക്രിലിക്ക് ഫിനിഷ്
നല്‍കി ക്യാബിനറ്റുകളും ഭംഗിയാക്കി.
Client: Vipul & Family
Designer: Sajeendran Kommeri
Address : Koodu Architectural Designers, Kozhikode.
ലൊക്കേഷന്‍ / Location: Methottuthazham,Kozhikode.
പ്ലോട്ട് / Plot : 9 Cents.
Built Area : 2400 Sq Ft.