കൊച്ചി ആസ്ഥാനമായ കുമാര്‍ ഗ്രൂപ്പ് ടോട്ടല്‍ ഡിസൈനേ
ഴ്സിന്‍റെ സ്ഥാപകനും മുതിര്‍ന്ന വാസ്തുശില്‍
പ്പിയുമായ ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍
വാസ്തുനിര്‍മ്മാണ മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ലഭിച്ച ഭൗതിക
അംഗീകാരങ്ങള്‍ക്കപ്പുറം കാലാതീതമായ ഒട്ടേറെ നിര്‍മ്മിതികള്‍ അദ്ദേഹത്തിന്‍റെ
സംഭാവനകളെ അടയാളപ്പെടുത്തുന്നു. സാങ്കേതികമായ പരിമിതികളേറെയുള്ള
കാലത്തും, അദ്ദേഹം വരച്ച സ്കെച്ചുകളില്‍ പ്രതിഭയും ശുദ്ധതയും ഊറി
നില്‍ക്കുന്നറിയാം. എസ്. ഗോപകുമാര്‍ വരച്ച ഏതാനും സ്കെച്ചുകളാണ് ചുവടെ.
അര്‍ബന്‍ സ്കെച്ചേഴ്സ് ഗ്രൂപ്പുമായി ചേര്‍ന്ന് വരച്ച രേഖാചിത്രം.
ഏറെ പ്രശംസ ലഭിച്ച, കൊച്ചിയിലെ എച്ച് ഡി എഫ് സി ബില്‍ഡിങ്ങിന്‍റെ
ഒറിജിനല്‍ ഹാന്‍ഡ് സ്കെച്ച്.