സെസ്റ്റ് ഡിസൈന്‍സ്-ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ പുതു പാത തെളിച്ചവര്‍
ഡിസൈനിങ്ങില്‍ 40 വര്‍ഷങ്ങള്‍, ഇനിയും തുടരുന്നു ഈ യാത്ര.
നാല് പതിറ്റാണ്ട് മുമ്പാണ്. വീടൊരുക്കലും ഇന്‍റീരിയര്‍ ഡിസൈനിങ്ങുമെല്ലാം അപരിചിതവും പലര്‍ക്കും അപ്രാപ്യവുമായ കാലം. വീടുകളും നിര്‍മ്മിതികളുമൊക്കെ ഉയരുന്നുണ്ടെങ്കിലും ഇന്‍റീരിയര്‍ ഡിസൈനിങ്ങെന്ന
ത് ജനകീയമാകുന്നതേയുള്ളു. അക്കാലത്ത് കോട്ടയത്താണ് സെസ്റ്റ് ഡിസൈന്‍സിന്‍റെ തുടക്കം. ക്രമേണ ഈ മേഖലയിലെ ശ്രദ്ധേയമായ പേരായി
സെസ്റ്റ് മാറി. അതിനപ്പുറം ഈ മേഖലയില്‍ പുതുപാത തെളിച്ചവരെന്ന വിശേഷവും ഇവര്‍ക്കിണങ്ങും. പ്രിന്‍സിപ്പല്‍ ഡിസൈനര്‍ ബെന്നി സക്കറിയയും
പങ്കാളി ലൂസി സക്കറിയയും ചേര്‍ന്ന് തുടങ്ങിയ ഈ സ്ഥാപനം 1999 ല്‍ കൊച്ചിയിലേക്ക് പറിച്ചു നട്ടതോടെ, ഇന്ത്യയിലും പശ്ചിമേഷ്യയിലും
ഉടനീളം ചെറുതും വലുതുമായ ഒട്ടേറെ പ്രോജക്റ്റുകള്‍ ഇവരെ തേടിയെത്തി.
വീടുകളെന്നോ ഫ്ളാറ്റുകളെന്നോ ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളെന്നോ പരിധി വെയ്ക്കാതെ എല്ലാ
തരം രൂപകല്‍പ്പനയിലും കൈവെച്ചത് സെസ്റ്റിന്‍റെ ഡിസൈന്‍ രീതി കൂടുതല്‍ ജനകീയമാക്കാനിടയാക്കി. യോഗ്യരും വിദഗ്ധരുമായ ഒരു സംഘം ഡിസൈനര്‍മാരും ഈ യാത്രയില്‍
ഇവര്‍ക്കൊപ്പമുണ്ട്. ഒരു ഇടത്തെ ആനുപാതികമായി മനോഹരമാക്കുന്ന, സ്പേസുകളുടെ കലാപരമായ സൗന്ദര്യം കണ്ടെത്തുന്ന തൊഴില്‍ എന്ന നിലയില്‍, ഈ പ്രയാണം ആസ്വാ
ദ്യകരമായ ഒന്നായി തുടരുന്നു.
ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളുടെ
സ്വന്തം സെസ്റ്റ്.
ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളുടെ ഇന്‍റീരിയര്‍ ചെയ്യുന്നതിലാണ് സെസ്റ്റ് കൂടുതലും
ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്റ്റാര്‍ ഹോട്ടലുകളും മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും
രൂപകല്‍പ്പന ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍,
കോര്‍പ്പറേറ്റ് ഓഫീസുകള്‍, അപ്പാര്‍ട്ടുമെന്‍റുകള്‍, റെസ്റ്റോബാറുകള്‍, വസതികള്‍, സ്കൂളുകള്‍ തുടങ്ങിയവയുടെ രൂപകല്‍പ്പനയിലും കഴിവു തെളിയിച്ചു. നടന്‍ ജയറാമിന്‍റെ ഹൗസ് ബോട്ട് ഉള്‍പ്പെടെ,
സ്റ്റാര്‍ കാറ്റഗറി ഹൗസ് ബോട്ടുകളുടെ രൂപകല്‍പ്പന ആദ്യമായി അവതരിപ്പിച്ചു.
ഹൗസ് ബോട്ടുകളുടെ നിര്‍മ്മാണ രംഗത്തെ ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു, സ്റ്റാർ കാറ്റഗറി ബോട്ടുകള്‍.
എസ്എഫ്എസ് സ്കൈലൈന്‍, അസറ്റ്, ജോമര്‍, ജോയ് ആലുക്കാസ് തുടങ്ങിയ ജനപ്രിയ
ബില്‍ഡര്‍മാരുടെ ഇന്‍റീരിയര്‍ ഡിസൈന്‍ കണ്‍സല്‍ട്ടന്‍റായി ഇപ്പോഴും തുടരുന്നു.
സെസ്റ്റ് ഡിസൈന്‍സിന്‍റെ പ്രിന്‍സിപ്പല്‍ ഡിസൈനര്‍ ബെന്നി സക്കറിയയും
പാര്‍ട്ണര്‍ ഡിസൈനര്‍ ലൂസി സക്കറിയയും
- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.