Last Updated: April 20, 2026
SKD
വണ്‍ സ്റ്റോപ്പ് ഇന്‍റീരിയര്‍ ഡിസൈന്‍ സൊല്യൂഷനുമായി എസ്കെഡി ഇന്‍റീരിയേഴ്സ്

വളരെ കസ്റ്റമൈസ്ഡ് ആയി ഉന്നത നിലവാരത്തില്‍ കൃത്യസമയത്ത് ഇന്‍റീരിയര്‍ ഡിസൈനിങ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്ന എസ് കെ ഡി ഇന്‍റീരിയേഴ്സിനെ വിവിധ ഇന്‍റീരിയര്‍ വര്‍ക്കുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വിശ്വസിച്ച് സമീപിക്കാവുന്നതാണ്. ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഈ സ്ഥാപനം, ജിപ്സം വര്‍ക്കുകളും, തടിപ്പണികളും, ഫ്ളോറിങ്, പെയിന്‍റിങ്, പോളിഷിങ് ജോലികളും ഓരോ പ്രോജക്റ്റിനും ഇണങ്ങും വിധം തികച്ചും അതുല്യവും അനുപമവുമായാണ് പൂര്‍ത്തീകരിക്കാറ്. ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഒരു ആധുനിക ഹോസ്പിറ്റലോ, അതീവ ചാരുതയാര്‍ന്ന ഒരു പഞ്ച നക്ഷത്ര ഹോട്ടലോ, കണ്ണിന് ഇമ്പമേകുന്ന ഇന്‍റീരിയറുകളോടുകൂടിയ ഒരു ഷോറൂമോ, സ്വാസ്ഥ്യത്തിനും സൗന്ദര്യത്തിനും പ്രാമുഖ്യം നല്‍കി ഒരുക്കിയ വീടോ എന്നിങ്ങനെ നിങ്ങളുടെ സങ്കല്പത്തിലുള്ള ഏതു പ്രോജക്റ്റും ജീവസുറ്റതാക്കാന്‍ ഞങ്ങള്‍ സജ്ജരാണ്.

ഷബൂര്‍ജി പല്ലോണ്‍ജി & കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ലക്സണ്‍ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഐറിയോ ഹോസ്പിറ്റാലിറ്റി കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് എജുക്കേഷന്‍ ട്രസ്റ്റ് മുതലായവ ഇന്ത്യയിലെ വിശ്വാസ്യതയുള്ള നിര്‍മാതാക്കളിലും വിതരണക്കാരില്‍ നിന്നുമുള്ള ബ്രാന്‍റഡ് ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപ യോഗിക്കുന്ന ഞങ്ങളുടെ സംതൃപ്തരായ ക്ലയന്‍റുകളില്‍ പെടുന്നു.

ഗുര്‍ഗാവോണിലെ ഗ്രാന്‍ഡ് ഹയാത്ത്, ന്യൂഡല്‍ഹിയിലെ ഐ ടി പി ഒ എക്സിബിഷന്‍ സെന്‍റര്‍, കോഴിക്കോട് വിമാനത്താവളം, ആലുവയിലെ രാജഗിരി ഹോസ്പിറ്റല്‍, കോയമ്പത്തൂരിലെ കെ എം സി എച്ച് ഹോസ്പിറ്റല്‍, കോഴിക്കോട്ടെ എം ഇ ഐ ടി ആര്‍ എ ഹോസ്പിറ്റല്‍, കോഴിക്കോട്ടെ കെ എം സി ടി ഹോസ്പിറ്റല്‍, ലക്സസ് കൊച്ചി, ലക്സണ്‍ ടാറ്റ ഷോറൂമുകള്‍, ഇഞ്ചിയോണ്‍ കിയ ഷോറൂമുകള്‍ എന്നിവ എസ് കെ ഡി ഇന്‍റീരിയേഴ്സിന്‍റെ കയ്യൊപ്പ് പതിഞ്ഞ ചില സുപ്രധാന പ്രോജക്റ്റുകളാണ്.

തികച്ചും മൃദുലവും ഈടുറ്റതും സുന്ദരവുമായ ജിപ്സം സീലിങ്ങുകളും പാര്‍ട്ടീഷനുകളും ഞങ്ങളുടെ മുഖമുദ്രയാണ്. ഞങ്ങളുടെ ഫാക്ടറിയില്‍ കസ്റ്റമൈസ് ചെയ്തെടുക്കുന്ന ഫര്‍ണിച്ചറുകളും മറ്റ് തടിപ്പണികളും ക്രിയാത്മകതയും ഡിസൈന്‍ മികവും സമ ന്വയിക്കുന്നവയാണ്. വളരെ ഈടുറ്റ ഇന്‍ഡസ്ട്രിയല്‍ ഫിനിഷുകള്‍ മുതല്‍ പ്രീമിയം ഡെക്കറേറ്റീവ് സര്‍ഫസുകള്‍ വരെ, അകത്തളത്തിന്‍റെ ആംപിയന്‍സ് ഇരട്ടിപ്പിക്കാന്‍ ശേഷിയുള്ള ഫ്ളോറിങ് സൊല്യൂഷ നുകളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് എസ് കെ ഡി ഇന്‍റീരിയേഴ് സിന്‍റെ ഷോറൂമില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉയര്‍ന്ന നിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിച്ച് മികച്ച ഫിനിഷി ങ്ങിലൂടെ അകത്തളത്തിന് സംരക്ഷണമേകുകയും അതിന്‍റെ മനോഹാരിത ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യുന്ന പെയിന്‍റിങ് പോളിഷിങ് സേവനങ്ങളും എസ് കെ ഡി ഇന്‍റീരിയേഴ്സ് നല്‍കി വരുന്നു്. വിദഗ്ധരായ പ്രൊഫഷണലുകളുടെ സഹായത്തോടെ, ഏറ്റെടുക്കുന്ന പ്രോജക്റ്റുകളെല്ലാം തന്നെ, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉന്നത നിലവാരത്തില്‍ സമയബ ന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.

എപ്പോഴും ഞങ്ങള്‍ ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ് പ്രഥമ പരിഗണന നല്‍കാറ്. വിശ്വാസ്യത, സ്വകാര്യത, ചെറിയ കാര്യങ്ങ ളില്‍ പോലുമുള്ള സവിശേഷ ശ്രദ്ധ എന്നിവയിലൂടെ ക്ലയന്‍റുകളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും അവരുമായി ദീര്‍ഘകാല ബന്ധങ്ങള്‍ നിലനിര്‍ത്താനും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആശയ രൂപീകരണം മുതല്‍ പ്രോജക്റ്റിന്‍റെ പൂര്‍ത്തീകരണം വരെ ഓരോ ഘട്ടത്തിലും നിലവാരത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത എല്ലാവരുടെയും പോക്കറ്റിന് ഇണങ്ങുന്ന കസ്റ്റമൈസ്ഡ് സൊല്യൂഷ നുകളാണ് എസ് കെ ഡി ഇന്‍റീരിയേഴ്സ് നല്‍കാറുണ്ട്.

നിങ്ങളുടെ സ്റ്റൈലിനും വിവിധ ആവശ്യങ്ങള്‍ക്കും മാന ദണ്ഡങ്ങള്‍ക്കും ഇണങ്ങുന്ന പ്രചോദനാത്മകമായ ഇന്‍റീരിയറുകള്‍ സൃഷ്ടിക്കാന്‍ എസ് കെ ഡി ഇന്‍റീരിയേഴ്സിനെ സമീപിക്കാവുന്നതാണ്. നമുക്കൊരുമിച്ച് അപൂര്‍വ സുന്ദരമായ ഇടങ്ങള്‍ സൃഷ്ടിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

എസ് കെ ഡി ഇന്‍റീരിയേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,,

2, 398-1, ചമ്പക്കര- കണ്ണാടിക്കാട് റോഡ്,കുണ്ടന്നൂര്‍, മരട്, കൊച്ചി-682304,

Tel : +91 99958 21232

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
SKD

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.