Last Updated: June 11, 2026
| UIA 2030 Awards / June 11, 2026
UN UIA Award 2025

മലയാളി ആര്‍ക്കിടെക്റ്റുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം

ആര്‍ക്കിടെക്റ്റുകള്‍ക്കുള്ള അന്താരാഷ്ട്ര പുരസ്കാരമായ UN ഹാബിറ്റാറ്റ് U I A 2030 അവാര്‍ഡ് കഴിഞ്ഞമാസം ഇരു പതാം തിയതി അസര്‍ബൈജാനിലെ ബക്കുവില്‍ വേള്‍ഡ് അര്‍ബന്‍ ഫോറത്തിന്‍റെ (WUF) ഭാഗമായി നടന്ന ചടങ്ങില്‍വി തരണം ചെയ്യപ്പെട്ടു. ആര്‍ക്കിടെക്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ UIA-യും UN ഹാബിറ്റാറ്റും സംയുക്തമാ യി 2022 മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്ന പുരസ്കാരമാണിത്. യുണൈറ്റഡ് നേഷന്‍സിന്‍റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സഹായകരമായ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങള്‍ ക്ക് ആറ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇത് നല്‍ കി വരുന്നത്. ചൈന, ബംഗ്ലാദേശ്, ഇന്ത്യ, തായ്ലന്‍ഡ്, മെക്സിക്കോ, പെറു, കൊളംബിയ, സ്പെയിന്‍, കെനിയ, മൊറോക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെട്ട പ്രോജക്റ്റുകളാണ് ഇത്തവണ സമ്മാനാര്‍ഹമായത്. കാറ്റഗറി ഫൈവില്‍ വരുന്ന ആക്സസ് ടു ഗ്രീന്‍ ആന്‍ഡ് പബ്ലിക് സ്പേസസ് വിഭാഗത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിജ ക്രിയേഷന്‍സിനും (പട്ടാമ്പി) സ്റ്റുഡിയോ ആരണ്യയ്ക്കും (കൊച്ചി) പ്രത്യേക പരാമര്‍ശങ്ങള്‍ ലഭിച്ചു.

SKD

ശാലാ ത്വം

SKD

കൊച്ചിയില്‍ നീലിമ ചന്ദ്രനു വേണ്ടി രൂപകല്പന ചെ യ്യപ്പെട്ട ശാലാ ത്വം എന്ന പ്രോജക്റ്റാണ് ആര്‍ക്കിടെക്റ്റു കളായ ഗുരുപ്രസാദ് റാണെയും മാനസി പുളിയപ്പറ്റയും നേതൃത്വം നല്‍കുന്ന ഭൂമിജ ക്രിയേഷന്‍സിന് ഈ പുരസ് കാരം നേടിക്കൊടുത്തത്. മൂവിങ് ടെമ്പിള്‍ എന്ന പേരില്‍ പ്ര വര്‍ത്തിക്കുന്ന ഒരു യോഗ ഇന്‍സ്റ്റിറ്റ്യൂട്ടും, നീലാംബരി എന്ന പേരിലുള്ള ഒരു വസ്ത്ര നിര്‍മ്മാണ വിതരണ യൂണിറ്റും, ഒത്തുകൂടലുകളും കലാപരിപാടികളും സംഘടിപ്പിക്കാനുള്ള ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററും, അതിന് അനുബന്ധമായ മുറികളും ആണ് 25 സെന്‍റ് പ്ലോട്ടില്‍ ഒരു വലിയ മാവിന് ചുറ്റുമായി രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള ശാലാ ത്വം എന്ന കെട്ടിടത്തില്‍ ഉള്ളത്. ഭൂമിജക്രിയേഷന്‍സ് രൂപകല്‍പ്പന ചെയ്ത പെണ്‍കുട്ടികള്‍ക്കായുള്ള സ്നേഹനിലയം കെയര്‍ ഹോമിന് 2024-ല്‍ അഫോര്‍ഡബിള്‍ ഹൗസിങ് വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

SKD

കമ്മ്യൂണിറ്റി പ്ലഗ്

SKD

ആന്ധ്രാപ്രദേശിലെ കടപ്പ മുനിസിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി അക്കയാപ്പള്ളിയില്‍ ഡിസൈന്‍ ചെയ്ത കമ്മ്യൂണിറ്റി പ്ലഗ് എന്ന പേരിലുള്ള കമ്മ്യൂണിറ്റി സ്പേസാണ് സ്റ്റുഡിയോ ആരണ്യയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. നഗരപരിധിയിലുള്ള ഒരു പാര്‍പ്പിടമേഖലയില്‍, ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകള്‍ക്കിടയില്‍, തീര്‍ത്തും അവഗണിക്കപ്പെട്ടതും മാലിന്യം നിക്ഷേപിക്കുന്നതുമായ ഒരു ഇടത്തെ എല്ലാവര്‍ക്കും തുല്യമായി, പ്രായഭേദമെന്യേ ഉപയോഗ സജ്ജമാക്കിയതിനാണ് ഈ പുരസ്കാരം. ആര്‍ക്കിടെക്റ്റുക ളായ ബെല്ലാ ഉല്ലാസും തേജസ് അഗസ്റ്റിനും ആണ് സ്റ്റുഡിയോ ആരണ്യയുടെ സാരഥികള്‍.

Documented by : Designer Publications .

E-mail: info@designerpublications.com

Newsletter

Subscribe our latest news/publications.

www.designerpublications.com
Dewton LED Lights

Quick Links

2022-2026 © Designer Publications Kerala Pvt.Ltd.. All Rights Reserved.