Last Updated: June 12, 2026
| Awards / June 12, 2026
UN UIA Award 2025

ആര്‍ക്കിടെക്റ്റ് എന്‍. മഹേഷിന് അന്താരാഷ്ട്ര അംഗീകാരം

ലോക പ്രശസ്ത പ്രസാധകരായ ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യയിലെ മികച്ച വാസ്തുശില്‍പ്പികളുടെ പട്ടിക പുറത്തിറക്കി. കേരളത്തില്‍ നിന്ന് ആര്‍ക്കിടെക്റ്റ് എന്‍. മഹേഷും, അന്തരിച്ച പ്രമുഖ വാസ്തുശില്‍പ്പി ലോറി ബെക്കറും ഈ അംഗീകാരം ലഭിച്ചവരിലുള്‍പ്പെടുന്നു. ആര്‍ക്കിടെക്ചറല്‍ ലാന്‍ഡ്മാര്‍ക്കെന്ന് വിശേഷിപ്പിക്കാവുന്ന നിര്‍മ്മിതികള്‍ ഒരുക്കിയ ഇന്ത്യക്കാരായ 16 ആര്‍ക്കിടെക്റ്റുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരു വനന്തപുരം ആസ്ഥാനമായ അയ്യര്‍ & മഹേഷ് ആര്‍ക്കിടെക്റ്റ് സിന്‍റെ സ്ഥാപകനും 50 വര്‍ഷത്തിലേറെയായി കര്‍മരംഗത്ത് സജീവവുമായ എന്‍. മഹേഷ് ശ്രദ്ധേയമായ ഒട്ടെറെ നിര്‍മ്മിതി കളുടെ ശില്‍പ്പിയും തിരുവനന്തപുരത്തെ ആര്‍ക്കിടെക്ചറല്‍ കോളേജായ സിഎടി (കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍) യുടെ സ്ഥാപകനുമാണ്. ബ്രിട്ടീഷ് വംശജനായ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റ് ലോറി ബെക്കര്‍ കോസ്റ്റ് ഇഫക്റ്റീവ് ഡിസൈന്‍, പ്രാദേശികതയി ലൂന്നിയുള്ള കെട്ടിട നിര്‍മ്മാണം എന്നീ ആശയങ്ങളുടെ പ്രചാര കനെന്ന നിലയിലാണ് പ്രശസ്തന്‍. ഇവരെ കൂടാതെ ചാള്‍സ് കൊറയ, ബി വി ദോഷി, ആഭ നരേന്‍ ലാം, അനന്ദ് രാജെ, അനുപമ കുണ്ഡു, ബ്രിന്ദ സോമയ, ചിത്ര വിശ്വനാഥ്, ധര്‍മേഷ് ജഡേജ, ദിക്ഷു സി കുക്റേജ, മനിത് റസ്തോഗി, നരി ഗാന്ധി, രാഹുല്‍ മെഹ്റോത്ര, രാജ് റിവാള്‍, സഞ്ജയ് പുരി എന്നിവരാ ണ് പട്ടികയിലിടം നേടിയ മറ്റ് ആര്‍ക്കിടെക്റ്റുകള്‍.

Documented by : Designer Publications .

E-mail: info@designerpublications.com

Newsletter

Subscribe our latest news/publications.

www.designerpublications.com
College of Architecture

Quick Links

2022-2026 © Designer Publications Kerala Pvt.Ltd.. All Rights Reserved.