ഡി.ജി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍,ചേലേമ്പ്ര
മികച്ച കെട്ടിടങ്ങളല്ല, മികച്ച ഇടങ്ങളാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. മനുഷ്യനും പ്രകൃതിയും സാങ്കേതികവിദ്യയും
സമന്വയിപ്പിച്ച് ഭാവിയെ രൂപകല്‍പ്പന ചെയ്യാന്‍ കഴിയുന്ന തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. സൃഷ്ടിപരതയും
ശാസ്ത്ര ചിന്തയും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന ഈ മേഖല, ഭാവി തലമുറകള്‍ക്കായി കൂടുതല്‍ സുസ്ഥിരവും മനോഹരവുമായ ലോകം സൃഷ്ടിക്കാന്‍
അവസരം നല്‍കുന്നു.
ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസം ഒരു വിദ്യാര്‍ത്ഥിയെ വാസ്തു വിദഗ്ധനാക്കി മാത്രമല്ല, മാറ്റുന്നത്. പ്രശ്നപരിഹാരശേഷി, സൃഷ്ടിപരമായ ചിന്ത,
ആശയവിനിമയത്തിനുള്ള കഴിവ്, കൂട്ടായ പ്രവര്‍ത്തനം, നേതൃത്വഗുണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയും വളര്‍ത്തുന്നു. ഓരോ പ്രോജക്റ്റും വിദ്യാര്‍ത്ഥിയെ
പുതിയ വെല്ലുവിളികള്‍ നേരിടാനും പുതിയ പരിഹാരങ്ങള്‍ കണ്ടെത്താനും പ്രാപ്തനാക്കുന്നു. കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര ആര്‍ക്കിടെക്ചര്‍ കോളേജായ ദേവകിയമ്മാസ്
ഗുരുവായൂരപ്പന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ (ഡി.ജി.കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍) ചേലേമ്പ്ര, കഴിഞ്ഞ ഒന്നര ദശാബ്ദത്തിലേറെയായി വാസ്തുവിദ്യാ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍
നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ്. അക്കാദമിക് മികവും വിദ്യാര്‍ത്ഥി കേന്ദ്രീകൃത പഠനരീതികളും സുസ്ഥിര വികസന കാഴ്ചപ്പാടും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ചാണ് സ്ഥാപനം മുന്നേറുന്നത്. പരിചയസമ്പന്നരായ
അധ്യാപകരുടെ നേതൃത്വത്തില്‍ സ്റ്റുഡിയോ അധിഷ്ഠിത പഠനം,സെമിനാറുകള്‍, വ്യവസായിക സന്ദര്‍ശനങ്ങള്‍, പഠനയാത്രകള്‍,സാമൂഹിക ഇടപെടല്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ
വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്രമായ പഠനാനുഭവം ഇവിടെ ലഭിക്കുന്നു. അക്കാദമിക്ക് രംഗത്തും പ്രൊഫഷണല്‍ രംഗത്തും സാമൂഹിക ഇടപെടലുകളിലും മികവ് തെളിയിക്കാന്‍ കഴിയുന്ന
ഉത്തരവാദിത്തമുള്ള ആര്‍ക്കിടെക്റ്റുമാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും മൂന്നു കിലോമീറ്ററും ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴു കിലോ മീറ്ററും ദൂരെ,
ചേലേമ്പ്രയില്‍, ശാന്തവും ഹരിതാഭവുമായ അന്തരീക്ഷത്തിലാണ് ഡി.ജി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ഉളളത്.
നിലവില്‍, നിര്‍മ്മാണ-വികസന മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് സുസ്ഥിരവും നവീനവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള
പ്രൊഫഷണലുകളെയാണ് ലോകം ഇന്ന് തേടുന്നത്. അതുകൊണ്ട്ുതന്നെ ആര്‍ക്കിടെക്ചര്‍ പഠനം ഒരു തൊഴില്‍സാധ്യത മാത്രമല്ല, സമൂഹത്തിന്‍റെയും പരിസ്ഥിതിയുടെയും ഭാവി രൂപകല്‍പ്പന ചെയ്യാനുള്ള ഉത്തരവാദിത്ത പൂര്‍ണമായ ദൗത്യം കൂടിയാണ്.
ഈ കാഴ്ചപ്പാടോടെ, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അംഗീകൃത, അഞ്ചുവര്‍ഷ ബി.ആര്‍ക്ക് ബിരുദ കോഴ്സും വാസ്തുവിദ്യാ മേഖലയിലേക്ക് വരുന്നവര്‍ക്കുള്ള ശക്തമായ അടിത്തറ ഒരുക്കുന്ന ഡി.ആര്‍ക്ക് ഡിപ്ലോമ കോഴ്സുമാണ് ഡി.ജി. കോളേജ് ഓഫ്
ആര്‍ക്കിടെക്ചറില്‍ ഉള്ളത്. പഠന മികവും പ്രായോഗിക പരിശീലന വും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച് നാളെയുടെ ലോകം സൃഷ്ടിക്കാന്‍ കഴിവുള്ള ഉത്തരവാദിത്തമുള്ള വാസ്തുശില്‍പികളെ
വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ കേന്ദ്രമായി ഡി.ജി. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ അഭിമാനപൂര്‍വം മുന്നേറുന്നു.
Tel : +91 9847773377, 9847822080
E-mail : dgcoar@gmail.com.com,
Website : www.dgcoa.com
Documented by : Designer Publications .
E-mail: info@designerpublications.com