Last Updated: October 05, 2022
Products / VIEGA / October 05, 2022
വീഗ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കൂ ശുദ്ധജലം ഉറപ്പാക്കൂ

ജലത്തെ ജീവന്‍ എന്നും വിളിക്കാറുണ്ട്, എന്തു കൊണ്ടെന്നാല്‍ ജീവികളെല്ലാം ജലത്തെ ആശ്രയിക്കുന്നവയാണ്. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ശുദ്ധജലം ഒരു കിട്ടാക്കനിയാണെന്നതും വസ്തുതയാണ്. W S H (Water, Sanitation, and Hygiene)) എന്ന പേരില്‍ ഐക്യരാഷ്ട്രസഭ നടത്തിയ പഠനമനുസരിച്ച് ഇരുന്നൂറ് കോടിയിലേറെ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളവും മുന്നൂറ്റി അറുപത് കോടിയിലേറെ ജനങ്ങള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും അന്യമാണ്. അനാരോഗ്യകരമായ ശീലങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തെറ്റായ ശുചിത്വശീലങ്ങളും ശൗചാലയങ്ങളുടെ അഭാവവുമുണ്ടാക്കുന്ന വയറിളക്കരോഗങ്ങള്‍ മൂലം പ്രതിവര്‍ഷം അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 297000-ല്‍ പരം കുട്ടികളാണ് മരണപ്പെടുന്നത്. ശിശുമരണ നിരക്ക് കുത്തനെ കൂട്ടാന്‍ കൂടി കാരണമായ ഈ ദുരവസ്ഥയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട് പൈപ്പിങ് വ്യവസായ രംഗത്തെ അതികായരായ വീഗ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജലത്തിന്‍റെ ഗുണനിലവാരം കാത്തു സൂക്ഷിക്കുന്ന അനവധി ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന ഒരു സുപ്രധാന ഘടകമായ ശുദ്ധജലം ലോകത്തെ എല്ലാ പൈപ്പുകളിലൂടെയും ഒഴുകണമെന്നും അത് മനുഷ്യന്‍റെ മൗലികാവകാശങ്ങളില്‍ ഒന്നാണെന്നുമുള്ള തിരിച്ചറിവാണ് ഇവയുടെ രൂപകല്‍പ്പനയ്ക്ക് നിദാനമായത്. കുടിവെള്ളത്തിന്‍റെ ഗുണനിലവാരം തകര്‍ക്കുന്ന പല ഘടകങ്ങളുമുണ്ട്. കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിക്കൊണ്ട് കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്താനും ആരോഗ്യം സംരക്ഷിക്കാനും നമുക്ക് സാധിക്കും. കുടിവെള്ളം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതും സംരക്ഷിക്കേണ്ടതും ഭൂമിയുടേയും അതിലെ ജീവജാലങ്ങളുടേയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യപരമായ കാരണങ്ങള്‍ മാത്രമല്ല സാമ്പത്തികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ പരിഗണിച്ചാലും ജലശ്രോതസ്സുകളുടെ സുസ്ഥിരതയിലൂന്നിയുള്ള പരിപാലനം ഭദ്രവും സുരക്ഷിതവുമായ ഭാവിക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കാനാകും.

പൊതുജനങ്ങളുടെ ആരോഗ്യത്തിനൊപ്പം വ്യയക്ഷമതയും ഊര്‍ജ്ജക്ഷമതയും കൂടി കണക്കിലെടുത്താണ് വീഗ ശ്രേണിയിലെ ഉത്പ്പന്നങ്ങളോരോന്നും രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. വീഗ സൊല്യൂഷന്‍സിന് സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രത്യക്ഷ ഉദാഹരണമാണ് 50 സസ്റ്റെയിനബിളിറ്റി & ക്ലൈമറ്റ് ലീഡേഴ്സ് പ്രോജക്റ്റ്. സുസ്ഥിര വികസനം മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിലയിരുത്തുന്ന ആഗോള കര്‍മ്മപദ്ധതിയാണിത്. ഗുണമേന്മയുള്ള കുടിവെള്ളം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായി നൂറ്റി ഇരുപത് വര്‍ഷത്തിലേറെയായി നിതാന്ത പരിശ്രമം നടത്തി വരുന്ന സ്ഥാപനമാണ് വീഗ. തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ ജീവിതത്തെ മികച്ച രീതിയില്‍ സ്വാധീനിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ വീഗയുടെ അണിയറ പ്രവര്‍ത്തകര്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വീഗ വിപണിയിലെത്തിക്കുന്ന വിവിധ ഉത്പ്പന്നങ്ങള്‍ ജലത്തെ കേവലം സംരക്ഷിക്കുകയല്ല മികച്ച നിലവാരത്തില്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. നാളത്തെ കെട്ടിടങ്ങള്‍ക്കായുള്ള ജീവരേഖകളാണ് തങ്ങള്‍ സ്ഥാപിക്കുന്നതെന്നത് വീഗയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏറെ അഭിമാനകരമാണ്. 'നിലവാരത്താല്‍ ബന്ധിപ്പിച്ചിരിക്കുന്നു' എന്ന തങ്ങളുടെ ആപ്തവാക്യം മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് ഇവര്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ പരിഷ്കരിക്കുന്നതും പുതു സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും. 2005 മുതല്‍ വീഗ ഇന്ത്യന്‍ വിപണിയില്‍ സജീവമാണ്. സെയില്‍സ് റപ്രസന്‍റേറ്റീവ്മാരുടെ സേവനം പ്രയോജനപ്പെടുത്തി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതിനു ശേഷം 2015-ലാണ് വീഗ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങിയത്.

ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങള്‍ അനായാസം നിറവേറ്റുന്നതിനായി ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളില്‍ സെയില്‍സ് & സര്‍വീസ് ടീമുകളെ നിയോഗിച്ചതിനൊപ്പം തദ്ദേശീയ വിപണി ലക്ഷ്യമിട്ട് സാനന്ദില്‍ നിര്‍മ്മാണശാലയും സ്ഥാപിച്ചു. പരസ്പരപൂരകമായ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് വീഗ വിപണിയിലെത്തിച്ചിരിക്കുന്നത്. വീഗയുടെ പൈപ്പിങ് സംവിധാനങ്ങള്‍ മികച്ച നിലവാരമുള്ളതും ചെലവ് കുറഞ്ഞതും മേല്‍ത്തരം സുരക്ഷാസാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നവയുമാണ്. വിവിധ സുരക്ഷാമാനദണ്ഡങ്ങളും നിയമസംഹിതകളും കൃത്യമായി പാലിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ ഇന്നത്തെയും നാളത്തെയും ആവശ്യങ്ങളും കൂടി സാക്ഷാത്ക്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ഇവയോരോന്നും രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. വിവിധ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹമായ ഡിസൈനുകളില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന വീഗയുടെ പ്രീ-വാള്‍ ഡ്രെയിനേജ് ഉത്പ്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള ശുചിമുറികളെ സ്വാസ്ഥ്യത്തിന്‍റെ പുതുതലങ്ങളിലേക്കുയര്‍ത്താന്‍ പര്യാപ്തമാണ്. അനുയോജ്യമായ നിര്‍മ്മാണസാമഗ്രികള്‍ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം: കുടിവെള്ളത്തിന്‍റെ കാര്യത്തിലാകട്ടെ ഇത് അത്യന്താപേക്ഷിതവുമാണ്. ഇക്കാരണത്താല്‍ തന്നെ കുടിവെള്ളത്തിന്‍റെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും വഴിമരുന്നിടാത്ത മികച്ച സാമഗ്രികള്‍ ഉപയോഗിച്ചാണ് വീഗയുടെ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.

More Details: www.viega.in

Contact: +91 8891934373 / 9633098400

E-mail: innovations@viega.in

Documented by : Designer Publications

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.