'റിസോര്‍ട്ടു പോലെ സുന്ദരം'
ഡിസൈനര്‍ റിസിയാസ് ഫര്‍സ.
Project Specifications
പ്രത്യേകതകള്‍
ഒറ്റ നിലയില്‍ പണിത മനോഹരമായ ട്രോപ്പിക്കല്‍ വസതി.
ഒരു ചെറിയ റിസോര്‍ട്ടു പോലെ രൂപപ്പെടുത്തിയ ഒറ്റ നിലയിലെ വീട്. സൗകര്യങ്ങള്‍ വേണ്ടുവോളം ഉണ്ടിവിടെ, സ്വാസ്ഥ്യവും. ട്രോപ്പിക്കല്‍ മോഡേണ്‍ ശൈലിയിലായതു കൊണ്ടു തന്നെ ഓടിട്ട ചെരിഞ്ഞ മേല്‍ക്കൂര പ്രധാന എലമെന്‍റായി വരുന്നു. പല തട്ടിലുള്ള സ്ലോപ്പ് റൂഫുകള്‍, ഒറ്റ നിലയാണെങ്കിലും വീടിന് ഉയരം തോന്നിപ്പിക്കുന്നു. പച്ചപ്പിന്‍റെ സമൃദ്ധിക്ക് നടുവിലാണ് വീടിന്‍റെ സ്ഥാനം. ഹഫ്സലിന്‍റെയും റഹീമയുടെയും ഉടമസ്ഥതയില്‍, മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പണിതിരിക്കുന്ന ഈ വീട്, ഡിസൈനര്‍ റിസിയാസ് ഫര്‍സ (ഫര്‍സ ബില്‍ഡ്ഡിസൈന്‍, മഞ്ചേരി) ആണ് രൂപകല്‍പ്പന ചെയ്തത്. കാര്‍പോര്‍ച്ച്, സിറ്റൗട്ട്,...