Last Updated: September 06, 2023
Architecture / September 06, 2023
'ബ്രീസ് ഹൗസ്'
" ഡീകണ്‍സ്ട്രക്റ്റിവിസത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടൊരുക്കിയ നിര്‍മ്മിതി"

അകത്തളത്തില്‍ സദാ കുളിര്‍കാറ്റ് വിരുന്നെത്തുന്ന ഈ വീട് തൃശൂര്‍ ജില്ലയിലെ ചേറ്റുപുഴയിലാണുള്ളത്. ആ ധുനിക വാസ്തുശൈലികളിലൊന്നായ ഡീകണ്‍സ്ട്രക് റ്റിവിസത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കാലാതിവര്‍ത്തിയായ ഈ നിര്‍മ്മിതി ഒരുക്കിയത്. മാംഗ്ലൂര്‍ ടൈലുകള്‍ പാകിയ ചെരിഞ്ഞ മേല്‍ ക്കൂരയില്‍ നിന്നാരംഭിക്കുന്ന നിലം തൊടുന്നതും അല്ലാത്തതുമായ ജിഐ റാഫ്റ്ററുകള്‍ ഈ സങ്കല്‍പ്പത്തെ സാധൂകരിക്കുന്നുണ്ട്. ആര്‍ക്കിടെക്റ്റ് അഭിലാഷ് ബാലന്‍ (ഗ്രീന്‍ കാനോപ്പി ഇന്നവേഷന്‍സ് ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ, തൃശൂര്‍) ആണ് ഹരിതിംങ്ങള്‍ സമൃദ്ധമായി ഉള്‍പ്പെ ടുത്തിയ ഈ വീടിന്‍റെ ശില്പി.

കേരളീയ ശൈലിയോടുള്ള ആഭിമു ഖ്യത്തിനൊപ്പം ഗോവയില്‍ തങ്ങള്‍ പിന്തുടര്‍ന്നിരുന്ന ജീവിത ശൈലി കേരളത്തിലും പിന്തുടരാനുള്ള ആഗ്രഹവും വീട്ടുകാര്‍ ആദ്യ സന്ദര്‍ശന ത്തിലേ വെളിപ്പെടുത്തിയതിനാലാണ് ഈ വീടിന് ഇങ്ങനെയൊരു ഘടന കൈവന്നത്. പതിനാറ് സെന്‍റ് പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കിയാണ് 4200 സ്ക്വയര്‍ ഫീറ്റുള്ള വീട് പണിതിരിക്കുന്നത്. പല തട്ടുകളുള്ള ചെരി ഞ്ഞ മേല്‍ക്കൂരകളും മുഖപ്പില്‍ സമൃദ്ധമായി ഉള്‍പ്പെടുത്തിയ ജിഐ റാഫ്റ്ററുകളും പൂമുഖത്ത് നിരയിട്ട് നില്‍ക്കുന്ന തൂണുകളും ഡിസൈന്‍എലമെന്‍റുകളായി മാറുന്നുണ്ട്.

പടിഞ്ഞാറോട്ട് ദര്‍ശനമായൊരുക്കിയ വീടിനെ തീക്ഷ്ണമായ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മേല്‍ക്കൂരയുടെ മടക്കില്‍ നിന്നാരംഭിച്ച് പൂമുഖപ്പടവുകളെയും മറി കടന്ന് നിലം തൊട്ട് നില്‍ക്കും വിധം റാഫ്റ്ററുകള്‍ നല്‍കിയത്. അണ്‍ബില്‍റ്റ്, സെമി ബില്‍റ്റ്, ബില്‍റ്റ് എന്നിങ്ങനെ വ്യത്യസ്ത സോണുകളായാണ് ഉപയുക്തതയ്ക്ക് പ്രാമുഖ്യമുള്ള ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിതത്വത്തിലൂന്നി ഒരുക്കിയ അകത്തളത്തിലെ ചുമരുകളിലും ആക്സസറികളിലും ടര്‍ക്വിസ് നിറത്തിനും ആ നിറത്തിന്‍റെ വകഭേദങ്ങള്‍ക്കുമാണ് പ്രാമുഖ്യം.

സ്കൈലിറ്റായഓപ്പണ്‍ കോര്‍ട്ട്യാര്‍ഡുകളാണ് സെമിബില്‍റ്റ് സോണിനിരുവശവുമുള്ളത്. പ്രെയര്‍ ഏരിയയിലേക്ക് നയിക്കുന്ന നീളന്‍ ഇടനാഴിയാണ് ഫോയര്‍, ഫോര്‍മല്‍ ലിവിങ്, ബുദ്ധ കോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന സെമിബില്‍റ്റ് സോണിനെ സ്വകാര്യ ഇടങ്ങളെ ഉള്‍ക്കൊള്ളുന്ന ബില്‍റ്റ് സോണില്‍ നിന്ന് വേര്‍തിരിക്കുന്നത്. സ്ലൈഡിങ് ഡോറും ഷട്ടറുകളും നല്‍കിയാണ് ബില്‍റ്റ് സോണിനെ സുരക്ഷിതമാക്കിയത്.

"അണ്‍ബില്‍റ്റ്,സെമി ബില്‍റ്റ്, ബില്‍റ്റ് എന്നിങ്ങനെ വ്യത്യസ്ത സോണുകളായാണ് ഉപയുക്തതയ്ക്ക് പ്രാമുഖ്യമുള്ള ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്"

ബാര്‍ കൗണ്ടര്‍ ഉള്‍പ്പെടുത്തിയ കോര്‍ട്ട്യാര്‍ഡിലേക്ക്ഡൈനിങ്ങിലും കിച്ചനിലും നിന്ന് പ്രവേശനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഫാമിലി ലിവിങ് കം ഡൈനിങ്ങും ബാര്‍ കൗണ്ടര്‍ ഉള്‍പ്പെടുത്തിയ കോര്‍ട്ട്യാര്‍ഡും പാര്‍ട്ടി സ്പേസ് ആയി കൂടി പ്രയോജനപ്പെടുത്താനാകും. വൈറ്റ് ഗ്രേ നിറങ്ങള്‍ ചാലിച്ചൊരുക്കിയ കിടപ്പുമുറികളിലെല്ലാം സ്റ്റോറേജ് സൗകര്യമുള്ള കട്ടിലും ബേവിന്‍ഡോയും ഇടം പിടിച്ചിട്ടുണ്ട്.

ഹരിതസമൃദ്ധി ആവോളം നുകരത്തക്ക വിധമാണ് ഇവയെല്ലാം സ്ഥാനപ്പെടുത്തിയിരിക്കുന്നത്. മാസ്റ്റര്‍ബെഡ്റൂമിന്‍റെ മേല്‍ക്കൂരയിലുള്ള ആറ്റിക്ക് സ്പേസ് വീട്ടുകാര്‍ക്ക് ഒത്തു ചേരാനുള്ള ഇടമായും മറ്റ് ആറ്റിക്കുകള്‍ സ്റ്റോറേജ് സ്പേസുകളായുമാണ് പ്രയോജനപ്പെടുത്തുന്നത്. പ്രെയര്‍ സ്പേസും കവാടത്തില്‍ ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടുത്തിയ കിച്ചനും നേര്‍രേഖയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

"മിതത്വത്തിലൂന്നി ഒരുക്കിയ അകത്തളത്തിലെ ചുമരുകളിലും ആക്സസറികളിലും ടര്‍ക്വിസ് നിറത്തിനും ആ നിറത്തിന്‍റെ വകഭേദങ്ങള്‍ക്കുമാണ് പ്രാമുഖ്യം"

മാറ്റ് ഫിനിഷ് ടൈലാണ് പ്രധാന ഫ്ളോറിങ് സാമഗ്രി. പ്ലോട്ടിലെ മരങ്ങള്‍ മുറിച്ച് കിട്ടിയ തടിയും തദ്ദേശീയമായി ലഭ്യമായ മറ്റ് നിര്‍മ്മാണവസ്തുക്കളും പരമാവധി പ്രയോജനപ്പെടുത്തി കാലാതിവര്‍ത്തിയായാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. തുറസ്സായ ഇടങ്ങളും ഹരിതബിംബങ്ങളും സമൃദ്ധമായി ഉള്‍പ്പെടുത്തി എന്നതാണ് ബിസിനസുകാരനായ രഞ്ജിത് നാഥിനും കുടുംബത്തിനും വേണ്ടി കേരളീയ ഗോവന്‍ വാസ്തുബിംബങ്ങള്‍ സമന്വയിപ്പിച്ചൊരുക്കിയ ഈ നിര്‍മ്മിതിയുടെ സവിശേഷത.

Client / Owner : Ranjith Nath, Ragi Rajan & Family

ലൊക്കേഷന്‍ / Location: Chettupuzha, Thrissur

Architect :Ar. Abhilash Balan

Address : Greencanopy Innovations Architecture Studio, 3rd Floor, Centrepoint Mall, MG Road Thrissur- 680012.

Mob : +91 97457 64625, 88483 61488 .

ഏരിയ / Area:4200 Sq. Ft.

പ്ലോട്ട് / Plot: 16 Cents.

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.